AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jithin about Mammootty: ‘സിഗരറ്റ് ചവച്ച് തുപ്പുന്നത് മമ്മൂക്ക കയ്യില്‍ നിന്ന് ഇട്ടത്; ആ സീനിന് ശേഷം എല്ലാവർക്കും രോമാഞ്ചമായിരുന്നു’: ജിതിൻ

Jithin about Mammootty: മമ്മൂക്കയുടെ കയ്യിൽ നിന്ന് വന്ന സാധനമാണ് അത്. സീൻ കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും രോമാഞ്ചമായിരുന്നു. സെറ്റ് മുഴുവൻ കയ്യടിച്ചുവെന്നാണ് ജിതിൻ പറയുന്നത്.

Jithin about Mammootty: ‘സിഗരറ്റ് ചവച്ച് തുപ്പുന്നത് മമ്മൂക്ക കയ്യില്‍ നിന്ന് ഇട്ടത്; ആ സീനിന് ശേഷം എല്ലാവർക്കും രോമാഞ്ചമായിരുന്നു’: ജിതിൻ
Mammootty , Jithin KImage Credit source: facebook
Sarika KP
Sarika KP | Published: 08 Dec 2025 | 05:52 PM

മമ്മൂട്ടി വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍ . ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചാണ് തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസിലും വൻ നേട്ടമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് സംവിധായകൻ ജിതിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രത്തിൽ മമ്മൂട്ടി സിഗരറ്റ് ചവച്ച് തുപ്പുന്ന രം​ഗത്തെ കുറിച്ച് സംസാരിച്ച ജിതിൻ. ആ സീൻ മമ്മൂട്ടി കയ്യിൽ നിന്ന് ഇട്ടതാണെന്നും സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു എല്ലാവരും അത്ഭുതപ്പെട്ടെന്നും പറയുകയാണ് സംവിധായകൻ ജിതിൻ. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജിതിൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

Also Read: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്

മമ്മൂക്ക സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ രോമഞ്ചം തോന്നിയ സന്ദർഭമായിരുന്നുവെന്നും സിഗററ്റിനെ ഒരു ടൂൾ ആക്കിയാണ് സിനിമയിൽ ആ സീൻ സംഭവിക്കുന്നതെന്നുമാണ് ജിതിൻ പറയുന്നത്. ആ ഷോട്ടിന്റെ വിഷ്വൽ ഡിസൈൻ എന്താണെന്ന് നേരത്തെ പറഞ്ഞു സെറ്റ് ചെയ്‌തിരുന്നു. എങ്ങനെയാണ് മമ്മൂട്ടി എന്ന ആൾ ഇന്ന് നമ്മൾ കാണുന്ന മമ്മൂട്ടി ആയി മാറി എന്നതിന്റെ തെളിവ് കൂടി ആയിരുന്നു ആ സീൻ എന്നും ജിതിൻ പറഞ്ഞു.

ആ സീനിൽ അദ്ദേഹത്തിനോട് കയ്യിൽ ഒരു സിഗരറ്റ് കാണും അത് സീൻ പോകുന്നതിന് അനുസരിച്ച് കളയണം എന്ന് താൻ പറഞ്ഞിരുന്നു. ഇത് കേട്ട് അദ്ദേ​ഹം താൻ കളയില്ല വേറെ ഒരു പരിപാടി ഉണ്ട് നീ കണ്ടോ എന്ന് പറഞ്ഞു. എന്നിട്ടാണ് അദ്ദേഹം സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ ചെയ്യുന്നത്.മമ്മൂക്കയുടെ കയ്യിൽ നിന്ന് വന്ന സാധനമാണ് അത്. സീൻ കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും രോമാഞ്ചമായിരുന്നു. സെറ്റ് മുഴുവൻ കയ്യടിച്ചുവെന്നാണ് ജിതിൻ പറയുന്നത്.