ChatGPT: ചാറ്റ്ജിപിടിയുമായി ഇനി അശ്ലീല സംഭാഷണങ്ങളും നടത്താം; പുതിയ അപ്ഡേറ്റ് ഉടനെന്ന് സാം ആൾട്ട്മാൻ

ChatGPT Allowing Adult Contents: ചാറ്റ്ജിപിടിയിൽ ഇനിമുതൽ അശ്ലീല സംഭാഷണങ്ങളും ഉള്ളടക്കവും. സാം ആൾട്ട്മാൻ തന്നെ ഇക്കാര്യം അറിയിച്ചു.

ChatGPT: ചാറ്റ്ജിപിടിയുമായി ഇനി അശ്ലീല സംഭാഷണങ്ങളും നടത്താം; പുതിയ അപ്ഡേറ്റ് ഉടനെന്ന് സാം ആൾട്ട്മാൻ

ചാറ്റ് ജിപിടി

Published: 

16 Oct 2025 15:37 PM

ചാറ്റ്ജിപിടിയുടെ പുതിയ അപ്ഡേറ്റിൽ അശ്ലീല സംഭാഷണങ്ങൾ നടത്താനുള്ള ഓപ്ഷനുണ്ടാവുമെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. ഉടൻ അവതരിപ്പിക്കുന്ന പുതിയ അപ്ഡേറ്റിൽ സെക്സ്റ്റിങിനുള്ള സൗകര്യമുണ്ടാവുമെന്ന് തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ആൾട്ട്മാൻ അറിയിച്ചത്. നിലവിൽ അശ്ലീല ഉള്ളടക്കങ്ങൾ അനുവദിക്കുന്ന പ്രമുഖ എഐ ചാറ്റ്ബോട്ട് ഇലോൺ മസ്കിൻ്റെ ഗ്രോക് എഐ മാത്രമാണ്.

18 വയസിന് മുകളിൽ പ്രായമുള്ള ഉപഭോക്താക്കൾക്ക്, വയസ് തെളിയിച്ചാൽ ചാറ്റ്ജിപിടിയിൽ അശ്ലീല ചാറ്റുകളും അശ്ലീല ഉള്ളടക്കങ്ങളും ഉപയോഗിക്കാനാവും. ഈ വർഷം ഡിസംബറിലാവും ചാറ്റ്ജിപിടിയുടെ പുതിയ അപ്ഡേറ്റ് പുറത്തുവരിക. എഐ ടൂളുകൾക്ക് കൂടുതൽ മികവും ജനപ്രീതിയും നൽകാനുള്ള ഓപ്പൺഎഐയുടെ ശ്രമത്തിൻ്റെ ഭാഗമാണ് ഇതെന്ന് ആൾട്ട്മാൻ തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

Also Read: iPhone Diwali Offer: 5000 രൂപ വരെ ക്യാഷ്ബാക്ക്, വൻ ദീപാവലി ഓഫറിൽ ആപ്പിൾ ഐഫോൺ 16, ഐഫോൺ 17

‘പ്രായപൂർത്തിയായ ഉപഭോക്താക്കളെ അങ്ങനെ തന്നെ കാണണമെന്ന തത്വത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ അശ്ലീല ഉള്ളടക്കങ്ങൾ മുതിർന്നവർക്ക് അനുവദിക്കും. മാനസികാരോഗ്യം പരിഗണിച്ച് കുറേ കാര്യങ്ങൾ നിയന്തിച്ചിരിക്കുകയായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്ക് ഈ നിയന്ത്രണങ്ങൾ ഉപയോഗപ്രദമായിരുന്നില്ല. ഇപ്പോൾ മാനസികാരോഗ്യം നിയന്ത്രിക്കാൻ മാർഗങ്ങളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം.’- എക്സ് അക്കൗണ്ടിൽ ആൾട്ട്മാൻ കുറിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവന്ന അപ്ഡേറ്റിലാണ് ഗ്രോക് എഐ അശ്ലീല ഉള്ളടക്കങ്ങൾ അനുവദിച്ചുതുടങ്ങിയത്. അശ്ലീല ചിത്രങ്ങളും വിഡിയോകളും ക്രിയേറ്റ് ചെയ്യാനും സെക്സ്റ്റിങ് നടത്താനും കഴിയും. ചാറ്റിലെ സ്പൈസി മോഡാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. എന്നാൽ, പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമേ സ്പൈസി മോഡ് ഉപയോഗിക്കാൻ സാധിക്കൂ. ചാറ്റ് ജിപിടിയിൽ അശ്ലീല ഉള്ളടക്കങ്ങൾ അനുവദിക്കുമ്പോൾ ഫ്രീ യൂസേഴ്സിന് ലഭ്യമാവുമോ എന്നത് വ്യക്തമല്ല. നിലവിൽ പ്രീമിയം ഉപഭോക്താക്കൾക്കാണ് ചാറ്റ്ജിപിടിയിൽ വിഡിയോ ജനറേഷൻ ഫീച്ചറുള്ളത്. അതുകൊണ്ട് തന്നെ അഡൾട്ട് മോഡിലും ഈ ഫീച്ചറിന് മാറ്റമുണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.

പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം