ഐഫോൺ 18 പ്രോ ബർഗണ്ടി തന്നെ വേണമെന്ന് ഭാര്യ, സ്വർണം വിറ്റ് വാങ്ങി നൽകി ഭർത്താവ്, ‘ജീവിതം ആസ്വദിക്കുന്നു!’

Husband sells gold to buy iPhone 18 Pro for his wife: ആപ്പിൾ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത ഐഫോൺ 18 പ്രോ, ഐഫോൺ​ 18 പ്രോ മാക്സ് മോഡലുകൾ ഇന്ന് മുതൽ ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പന ആരംഭിച്ചു. മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിലാണ് എത്തിയത് എങ്കിലും ഇന്ത്യയിലും ഐഫോൺ വിൽപ്പനയുടെ ആദ്യ ദിവസം വൻ ആവേശമാണ് കണ്ടത്. ആദ്യ ദിവസം തന്നെ നേരിട്ട് ഐഫോൺ വാങ്ങാൻ ആളുകൾ എത്തിയതോടെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ഐഫോൺ ആരാധകരുടെ നീണ്ട നിര തന്നെ ദൃശ്യമായി.

ഐഫോൺ 18 പ്രോ ബർഗണ്ടി തന്നെ വേണമെന്ന് ഭാര്യ, സ്വർണം വിറ്റ് വാങ്ങി നൽകി ഭർത്താവ്, ജീവിതം ആസ്വദിക്കുന്നു!

Husband Sells Gold To Buy Iphone 18 Pro For His Wife

Published: 

18 Sep 2026 | 09:48 PM

ഭാര്യക്ക് ഐഫോൺ വാങ്ങാൻ സ്വർണം വിറ്റ് ഭർത്താവ്. ഇന്ന് ഐഫോൺ വിൽപ്പന ആരംഭിച്ചതോടെ വാങ്ങാനെത്തിയ നിരവധി പേരിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതികരണമെടുക്കുന്നതിനിടെയാണ് ഡൽഹി സ്വദേശിയായ ഒരാൾ താൻ ഐഫോൺ 18 പ്രോ വാങ്ങാൻ എത്തിയതിന്റെ പിന്നിലെ കഥ വിവരിച്ചത്. ആപ്പിൾ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത ഐഫോൺ 18 പ്രോ, ഐഫോൺ​ 18 പ്രോ മാക്സ് മോഡലുകൾ ഇന്ന് മുതൽ ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പന ആരംഭിച്ചു (iPhone 18 Pro series is now officially on sale in India). ഓൺ​ലൈനുകൾക്ക് പുറമേ ഇന്ത്യയി​ലെ വിവിധ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിലും പുതിയ ഐഫോൺ വാങ്ങാൻ വളരെ നീണ്ട നിരയാണ് കാണപ്പെട്ടത്.

മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിലാണ് എത്തിയത് എങ്കിലും ഇന്ത്യയിലും ഐഫോൺ വിൽപ്പനയുടെ ആദ്യ ദിവസം വൻ ആവേശമാണ് കണ്ടത്. ആദ്യ ദിവസം തന്നെ നേരിട്ട് ഐഫോൺ വാങ്ങാൻ ആളുകൾ എത്തിയതോടെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ഐഫോൺ ആരാധകരുടെ നീണ്ട നിര തന്നെ ദൃശ്യമായി. ഇത്തരത്തിൽ നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലുള്ള ആപ്പിൾ സ്റ്റോറിന് മുന്നിൽ പുലർച്ചെ മുതൽ വരിനിന്നവരോട് മാധ്യമങ്ങൾ പ്രതികരണം തേടുന്നതിനിടെയാണ് ഡൽഹി സ്വദേശിയെയും കണ്ടത്.

Also Raed: 20000 രൂപയുടെ മതിപ്പുണ്ട്! 13999 രൂപ വിലയിൽ ലാവ ബോൾഡ് N4 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

തന്റെ ഭാര്യക്കായി ഐഫോൺ 18 പ്രോയുടെ പുതിയ ‘ബർഗണ്ടി’ വേരിയന്റ് വാങ്ങാൻ ആണ് എത്തിയതെന്നും അ‌തിനായി തന്റെ കൈവശമുണ്ടായിരുന്ന സ്വർണം വിറ്റതായും ഇയാൾ വെളിപ്പെടുത്തി. തന്റെ ഭാര്യ ഇതിനുമുമ്പ് ഐഫോൺ ഉപയോഗിച്ചിട്ടില്ലെന്നും, അവർക്ക് ആദ്യമായി ഒരു ഐഫോൺ വാങ്ങി നൽകാനാണ് താൻ എത്തിയതെന്നും ഇയാൾ പറഞ്ഞു. പുതിയ ബർഗണ്ടി കളർ വേരിയന്റ് വേണമെന്ന് ഭാര്യ പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നുവെന്നും ഇയാൾ പറഞ്ഞു.

സമ്പാദ്യത്തിൽ നിന്ന് പണമെടുക്കുന്നതിന് പകരം കൈവശമുണ്ടായിരുന്ന സ്വർണം വിറ്റാണ് ഫോണിനുള്ള തുക കണ്ടെത്തിയതെന്നും ഈ ഭർത്താവ് തുറന്നുസമ്മതിച്ചു. ഇത്രയും വലിയ തുക നൽകി പ്രോ മോഡൽ വാങ്ങുന്നത് എന്തിനാണെന്ന ചോദ്യത്തിന് “ഇന്ന് കയ്യിൽ പണമുണ്ട്, പണ്ട് ഇല്ലായിരുന്നു. ഭാവിയിൽ കാണുമോ ഇല്ലയോ എന്ന് അറിയില്ല. അതുകൊണ്ട് ഇന്നത്തെ ജീവിതം ആസ്വദിക്കുന്നു”- എന്നായിരുന്നു അ‌ദ്ദേഹത്തിന്റെ മറുപടി.

പുതിയ ഐഫോൺ 18 പ്രോ മോഡലുകൾ വാങ്ങാൻ സ്റ്റോറുകളിൽ എത്തിയ പലർക്കും പല കാരണങ്ങളാണ് പറയാനുണ്ടായിരുന്നത്. പഞ്ചാബ് സ്വദേശിയായ ഗുർദിത സിംഗ് എന്ന യുവാവ് തന്റെ ഭാവി വധുവിനായി ഐഫോൺ 18 പ്രോ വാങ്ങാൻ സുഹൃത്തിനൊപ്പം നോയിഡ വരെ എത്തിയ വിവരം ഇന്ത്യാടുഡേയോട് സംസാരിക്കവേ വെളിപ്പെടുത്തി. അ‌തേപോലെ ഭർത്താവിനൊപ്പം രണ്ട് ഐഫോൺ 18 പ്രോ ഫോണുകൾ വാങ്ങാനെത്തിയ ഒരു സ്ത്രീയുടെ പ്രതികരണവും മാധ്യമങ്ങളുടെ ശ്രദ്ധ നേടി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐഫോൺ 18 പ്രോയ്ക്ക് വില കൂടുതലാണല്ലോ എന്ന ചോദ്യത്തിന് “വില കൂടിയിട്ടുണ്ട്, പക്ഷേ ഐഫോൺ ഇഷ്ടപ്പെടുന്നവരോ അത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരോ ആയവർ ആ ഉയർന്ന വിലയും നൽകി അത് വാങ്ങും.” എന്നായിരുന്നു ആ സ്ത്രീയുടെ മറുപടി. വില ഇനിയും വർദ്ധിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും താൻ അ‌ത് ​കൈകാര്യം ചെയ്തോളാമെന്നുമായിരുന്നു ഹരിയാനയിൽ നിന്നുള്ള വിശാൽ എന്നയാളുടെ പ്രതികരണം.

English Summary

A husband sold gold to buy an iPhone for his wife. As sales of the iPhone 18 Pro series began in India today, journalists were gathering reactions from the crowds who had arrived to purchase the new device; amidst this, a Delhi resident shared the story behind his visit to buy the iPhone 18 Pro. He revealed that he had come to purchase the new ‘Burgundy’ variant of the iPhone 18 Pro for his wife and had sold gold he owned to fund the purchase.

Loading...
Unable to load recommendations.
Follow Us
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട