AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Samsung Mobile Price Hike: തലക്കടിച്ച വില, സാംസംഗ് കൂട്ടിയത് 12000 രൂപ, പുതിയ വില പട്ടിക പുറത്ത്

ആൻഡ്രോയിഡ് 16 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്, സാംസങ്ങിന്റെ വൺ യുഐ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഡിസ്പ്ലേ സ്ക്രീൻ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആണ്. ആർമർ അലുമിനിയം ഫ്രെയിമും ഉണ്ട്, വെള്ളത്തിനും പൊടിക്കും എതിരെ IP68 റേറ്റിംഗും ഉണ്ട്. ഫോൺ വാങ്ങാൻ താത്പര്യപ്പെടുന്നവർ, സെപ്റ്റംബർ 20-ന് മുൻപ് വാങ്ങുന്നതാണ് ഏറ്റവും നല്ലത്. വെള്ളത്തിനും പൊടിക്കും എതിരെ IP68 റേറ്റിംഗും ഉണ്ട്. ഫോൺ വാങ്ങാൻ താത്പര്യപ്പെടുന്നവർ, സെപ്റ്റംബർ 20-ന് മുൻപ് വാങ്ങുന്നതാണ് ഏറ്റവും നല്ലത്.

Samsung Mobile Price Hike: തലക്കടിച്ച വില, സാംസംഗ് കൂട്ടിയത് 12000 രൂപ, പുതിയ വില പട്ടിക പുറത്ത്
Samsung Mobile Price HikeImage Credit source: Samsung Mobile
Arun Nair
Arun Nair | Updated On: 17 Sep 2026 | 07:45 PM

ന്യൂഡൽഹി: ആഗോള മൊബൈൽ ബ്രാൻഡുകളിളൊന്നായ സാംസങ് തങ്ങളുടെ എക്കാലത്തെയും സുപ്രധാന മോഡലിൻ്റെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. 12,000 രൂപയാണ് ഫോണിൻ്റേതായി കൂട്ടാൻ കമ്പനി പ്ലാൻ ചെയ്യുന്നത്. ഗാലക്സി എസ് 26-ൻ്റെ വിലയാണ് കമ്പനി കൂട്ടുന്നത്. മോഡലിൻ്റെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾക്കും വില കൂടുമെന്നാണ് റിപ്പോർട്ട്. ഇങ്ങനെ വരുമ്പോൾ ഫോണിൻ്റെ ബേസ് മോഡലിൻ്റെ വില ഏകദേശം 99,999 രൂപയായിരിക്കും, പുതിയ വില മാറ്റങ്ങൾ സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വരും എന്ന് വിവിധ ടെക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യം സാംസങ് ഇന്ത്യയിൽ ആദ്യമായി S26 പുറത്തിറക്കിയപ്പോഴുണ്ടായിരുന്ന പ്രാരംഭ വില 87,999 രൂപയായിരുന്നു. വർദ്ധനവിന് ശേഷം, ആപ്പിളുമായി കൂടിയാണ് കമ്പനി വിപണിയിൽ ഇനി മത്സരിക്കുക.

വില വിശദമായി നോക്കിയാൽ

1. 12 ജിബി റാമും 256 ജിബി സ്റ്റോറേജും: 87,999 രൂപയിൽ നിന്ന് 99,999 രൂപ വരെ

2. 12 ജിബി റാമും 512 ജിബി സ്റ്റോറേജും: 1,07,999 രൂപ മുതൽ 1,19,999 രൂപ വരെ.

Also Raed: സ്മാർട്ട്ഫോൺ വാങ്ങേണ്ടവർക്ക് നല്ലകാലം! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 9ന് തുടങ്ങും

വില പ്രാബല്യത്തിൽ വരുന്നത്

സെപ്റ്റംബർ 20 മുതൽ ഈ പുതിയ വിലകൾ പ്രാബല്യത്തിൽ വരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ വില വർധനക്ക് മുൻപ് നിങ്ങൾ ഒരു ഗാലക്സി S26 വാങ്ങാൻ പ്ലാൻ ചെയ്യുന്നുവെങ്കിൽ അത് നടക്കണമെന്നില്ല, ആമസോണിലെ ഇന്ത്യൻ റീജിയണിൽ ഫോൺ ‘സ്റ്റോക്കില്ല’ എന്നാണ് കാണിക്കുന്നത്, ഫ്ലിപ്കാർട്ടിലും കുറച്ച് യൂണിറ്റുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ.

ഫോണിലെ ഫീച്ചറുകൾ

6.3 ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് 2X സ്‌ക്രീനും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2,600 നിറ്റുകളിലെത്തുന്ന പീക്ക് ബ്രൈറ്റ്‌നസും ഗാലക്‌സി എസ് 26-ൽ ഉണ്ട്. 12GB റാമും 256GB അല്ലെങ്കിൽ 512GB ഇൻ്റേണൽ സ്റ്റോറേജും അടങ്ങുന്ന Exynos 2600 ചിപ്പും ഇതിൽ നൽകുന്നുണ്ട്. ഫോട്ടോ പ്രേമികളാണെങ്കിൽ 0MP പ്രൈമറി ക്യാമറ, 12MP അൾട്രാവൈഡ്, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ എന്നിവയുമുണ്ട്. ഹാൻഡ്‌സെറ്റിന് 4,300mAh ബാറ്ററിയും 25W വയർഡ് ചാർജിംഗും വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 16 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്, സാംസങ്ങിന്റെ വൺ യുഐ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഡിസ്പ്ലേ സ്ക്രീൻ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആണ്. ആർമർ അലുമിനിയം ഫ്രെയിമും ഉണ്ട്, വെള്ളത്തിനും പൊടിക്കും എതിരെ IP68 റേറ്റിംഗും ഉണ്ട്. ഫോൺ വാങ്ങാൻ താത്പര്യപ്പെടുന്നവർ, സെപ്റ്റംബർ 20-ന് മുൻപ് വാങ്ങുന്നതാണ് ഏറ്റവും നല്ലത്.

English Summary

Samsung Galaxy S-26 Price Increased in India to RS 12000 From September 20th. Its base Model Price will be RS 99,999 now after the Hike. This was to be a Major Change in Mobile Phone Industry.

Follow Us