എക്സലന്റ് ബാറ്ററി ശേഷി, വെരിഗുഡ് ഡിസ്കൗണ്ട്! റെഡ്മി നോട്ട് 17 പ്രോ ഇന്ത്യയിൽ വിൽപ്പന തുടങ്ങി
Redmi Note 17 Pro 5G goes on sale in India today: റെഡ്മി കഴിഞ്ഞ ദിവസം ഇന്ത്യയിൽ രണ്ട് പ്രോ മോഡൽ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 17 പ്രോ, റെഡ്മി നോട്ട് 17 പ്രോ മാക്സ് എന്നിവയായിരുന്നു അവ. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മോഡലായ റെഡ്മി നോട്ട് 17 പ്രോ (REDMI Note 17 Pro) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു.
റെഡ്മി കഴിഞ്ഞ ദിവസം ഇന്ത്യയിൽ രണ്ട് പ്രോ മോഡൽ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 17 പ്രോ, റെഡ്മി നോട്ട് 17 പ്രോ മാക്സ് എന്നിവയായിരുന്നു അവ. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മോഡലായ റെഡ്മി നോട്ട് 17 പ്രോ (REDMI Note 17 Pro) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ഈ ഷവോമി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
റെഡ്മി നോട്ട് 17 പ്രോ 5ജി ഇന്ത്യയിൽ രണ്ട് വ്യത്യസ്ത റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ആണ് ലഭ്യമായിരിക്കുന്നത്. അതിൽ 8GB+128GB വേരിയന്റിന് 36,999 രൂപയും, 8GB+256GB വേരിയന്റിന് 39,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി SBI, Axis, Kotak, IDFC First ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പർച്ചേസിന് 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.
Also Raed: സ്മാർട്ട്ഫോൺ വാങ്ങേണ്ടവർക്ക് നല്ലകാലം! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 9ന് തുടങ്ങും
അതല്ലെങ്കിൽ HDB ഫിനാൻഷ്യൽ സർവീസസ് വഴിയുള്ള പർച്ചേസിന് 3,000 രൂപ വരെ (10%) ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ പരിമിത കാലത്തേക്ക് 7499 രൂപ മൂല്യമുള്ള നോട്ട് 1 കെയർ പ്ലാൻ ( 2 വർഷത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ, 2 വർഷത്തെ ബാറ്ററി റീപ്ലേസ്‌മെന്റ്, 2 വർഷത്തെ വാറന്റി) സൗജന്യമായി ലഭിക്കും.
പ്രധാന ഫീച്ചറുകൾ
ഒക്ടോ കോർ സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm പ്രോസസർ ആണ് റെഡ്മി നോട്ട് 17 പ്രോയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2772×1280 പിക്സൽ) 1.5K OLED ഡിസ്‌പ്ലേ, 3200Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+ ഡോൾഡബി വിഷൻ, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഷവോമി ഫോണിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1080p വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ക്യാമറയും (f/2.4 അപ്പേർച്ചർ), 1080p വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം. അഡ്രിനോ ജിപിയു, 8GB LPDDR4X റാം, 128GB (UFS 2.2) / 256GB (UFS 3.1) സ്റ്റോറേജ്, IP66+IP68+IP69+IP69K റേറ്റിങ്, ഇൻ ഡിസ്പ്ലേ ഫംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഈ റെഡ്മി നോട്ട് 17 പ്രോ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു.
എക്സലന്റ് ബാറ്ററി ശേഷിയാണ് റെഡ്മി നോട്ട് 17 പ്രോയുടെ മുഖ്യ സവിശേഷത. ഇത് 9000mAh ബാറ്ററി, 67W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവ സഹിതമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കൂടുതൽ ബാറ്ററി ശേഷി വേണ്ടവർക്കായി നോട്ട് 17 പ്രോ മാക്സ് ഉണ്ട്. ക്ലൗഡ് ബ്ലൂ (ഫോട്ടോക്രോമിക് ഫിനിഷ്), പർപ്പിൾ വൈബ്, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
English Summary
Sales of the Redmi Note 17 Pro have commenced in India today. The Redmi Note 17 Pro 5G is available in two RAM and storage configurations: the 8GB+128GB variant is priced at ₹36,999, while the 8GB+256GB variant costs ₹39,999. As part of the launch offer, customers can avail an instant bank discount of ₹3,000 on purchases made using SBI, Axis, Kotak, and IDFC First credit cards.