Google Pixel Fold 2: പിക്സൽ ഫോൾഡ്- 2 വരുന്നു, എന്ന് വാങ്ങാം ആ കിടിലൻ ഫോൺ

6.4 ഇഞ്ച് ഡിസ്‌പ്ലേയും 7.9 ഇഞ്ച് സൈസിൽ അകത്തെ മടക്കാവുന്ന ഡിസ്‌പ്ലേയുമായിരിക്കും ഫോണിനുണ്ടാവുക എന്നാണ് സൂചന

Google Pixel Fold 2: പിക്സൽ ഫോൾഡ്- 2 വരുന്നു, എന്ന് വാങ്ങാം ആ കിടിലൻ ഫോൺ

google-pixel-fold

Updated On: 

14 May 2024 | 12:06 PM

പിക്സൽ സീരിസിലെ ഗൂഗിളിൻറെ ഏറ്റവും പുതിയ ഫോൺ ലോഞ്ചിങ്ങിനൊരുങ്ങുകയാണെന്ന് സൂചന. ഗൂഗിളിൻറെ വാർഷിക സമ്മേളനത്തിലായിരിക്കും ലോഞ്ചിങ്ങ് എന്നാണ് വിവരം. കഴിഞ്ഞ വർഷം തന്നെ ഗൂഗിൾ തങ്ങളുടെ പിക്സൽ ലൈനപ്പിലെ ഫോൾഡിങ്ങ് മോഡൽ അവതരിപ്പിച്ചിരുന്നെങ്കിലും ഇത് ആദ്യ മോഡലിൻറെ രണ്ടാം വേർഷൻ ആയിരിക്കുമെന്നാണ് സൂചന.

പിക്‌സൽ 9 പ്രോ എന്നായിരിക്കും പുതിയ മോഡലിൻറെ പേര് എന്നാണ് സൂചന. ഇതിനോടകം തന്നെ ഫോൺ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പുതിയ മോഡലിൻറെ ലോഞ്ചിങ്ങിന് ഗൂഗിൾ മുതിരാൻ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ഇതൊരു സർപ്രൈസാകാമെന്നാണ് മറ്റൊരു വിഭാഗം സൂചിപ്പിക്കുന്നത്.

ഗൂഗിളിൻ്റെ പിക്സൽ ഫോൾഡിനേക്കാൾ ഡിസൈൻ, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയിൽ വലിയ മാറ്റം വേർഷനിലെ രണ്ടാം ഫോണിനുണ്ടാകും എന്നാണ് സൂചന. നോട്ട്ബുക്ക്-സ്റ്റൈൽ തന്നെയായിരിക്കും ഇതിലും ഉണ്ടാവുക.

6.4 ഇഞ്ച് ഡിസ്‌പ്ലേയും  7.9 ഇഞ്ച് സൈസിൽ അകത്തെ മടക്കാവുന്ന ഡിസ്‌പ്ലേയുമായിരിക്കും ഫോണിനുണ്ടാവുക. ആദ്യത്തെ പിക്‌സൽ ഫോൾഡിൻ്റെ ഏറ്റവും വലിയ വിമർശനങ്ങളിലൊന്ന് അതിൻ്റെ ഭാരമായിരുന്നെങ്കിൽ പിക്‌സൽ ഫോൾഡ് 2 വളരെ ഭാരം കുറഞ്ഞതായിരിക്കാനാണ് സാധ്യത. മികച്ച കാഴ്ചാനുഭവങ്ങൾക്കായി ഒരു പുതിയ ആൻ്റി-ഗ്ലെയർ ഫിനിഷും ഇതിനുണ്ടാവും.

പിക്‌സൽ ഫോൾഡ് 2-ന് ടെൻസർ G3 ചിപ്പ് ഒഴിവാക്കി പകരം ഗൂഗിൾ ഇതുവരെ പ്രഖ്യാപിക്കാത്ത ടെൻസർ G4-അപ്ഡേറ്റ് ചെയ്യുമോ എന്നാണ് പ്രതീക്ഷ,  16GB റാമിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് OS 15-നൊപ്പമാവാം പിക്‌സൽ ഫോൾഡ് 2 ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. സാംസങ്, വൺപ്ലസ് തുടങ്ങിയ എതിരാളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മികച്ച സോഫ്റ്റ്‌വെയർ അനുഭവം മെച്ചപ്പെടുത്താൻ ഗൂഗിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.

ഇനി അറിയേണ്ടത് ഇന്ത്യൻ വിപണിയിൽ പിക്സൽ-2ൻറെ വിലയായിരിക്കും. എത്ര രൂപയ്ക്കാവും ഗൂഗിൾ ഇത് വിൽക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രീമിയം സെഗ്മെൻറ് ഫോണായതിനാൽ വിലയും അൽപ്പം കൂടാം. ആദ്യ മോഡലുകളുടെ വില നോക്കിയാൽ ഗൂഗിൾ പിക്സൽ ഫോൾഡ് 12GB/256GB – ഹേസലിന് . 1,54,999 മുതലാണ് വില, പോർസലൈന് 1,64,999 രൂപയുമാണ് വില,

 

 

 

Follow Us
Related Stories
ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം