Hero Vida UBX : ഇനി സ്കൂട്ടറിൽ ഒതുങ്ങില്ല, ആദ്യ ഇലക്ട്രിക് ബൈക്ക് മോഡലുമായി ഹീറോ വിഡ
ഹീറോ മോട്ടോ കോർപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡാണ് വിഡ 'VIDA'. നിലിവിൽ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളെ മാത്രമാണ് വിഡ വിപണിയിൽ എത്തിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ മിലാനിൽ നടന്ന EICMA 2026 ഓട്ടോ ഷോയിൽ UBX എന്ന ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വിഡയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്.

Hero Vida Ubx
ഹീറോ മോട്ടോ കോർപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡാണ് വിഡ ‘VIDA’. നിലിവിൽ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളെ മാത്രമാണ് വിഡ വിപണിയിൽ എത്തിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ മിലാനിൽ നടന്ന EICMA 2026 ഓട്ടോ ഷോയിൽ UBX എന്ന ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വിഡയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്. ഇലക്ട്രിക് സ്കൂട്ടറുകളിൽ മത്രമായി ഒതുങ്ങി നിൽക്കാതെ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുക എന്ന ലക്ഷത്തോടെയാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.
നിയോ-നേക്കഡ് (neo-naked) രൂപ ശൈലിയിലാണ് ഈ ഇ.വി ബൈക്ക് വരുന്നത്. നിലവിൽ അവതരിപ്പിച്ചിരിക്കുന്ന കൺസപ്റ്റ് മോഡലിൽ അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, TFT ഡിസ്‌പ്ലേ, സിംഗിൾ-പീസ് സീറ്റ് എന്നിവയാണ് പ്രധാന ആകർഷണം. എന്നാൽ, ഈ വാഹനം എപ്പോൾ പുറത്തിറങ്ങും, ഇതിന്റെ സാങ്കേതിക സവിശേഷതകൾ എന്തൊക്കെയായിരിക്കും എന്ന് തുടങ്ങിയ കാര്യങ്ങളിൽ VIDA ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഇലക്ട്രിക് സ്കൂട്ടറിന് പുറമെ ഇവി മോട്ടോർസൈക്കിൾ വിപണിയിലേക്കുള്ള ബ്രാൻഡിന്റെ ചുവടുവെപ്പിന്റെ ഒരു സൂചനയായി ഈ പ്രസന്റേഷനെ കാണാം.
Also Read: V2 മുതൽ VX2 വരെ, ഹീറോ വിഡയുടെ ഇ.വി സകൂട്ടർ മോഡലുകൾ
അവതരിപ്പിച്ച പ്രോട്ടോടൈപ്പിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്വിംഗ്‌ആം ആണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഷാസി, വീൽ സൈസ്, സസ്പെൻഷൻ , ബ്രേക്കിംഗ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും VIDA ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മോട്ടോർസൈക്കിളിന്റെ ഭാരം എത്രയെന്നും വ്യക്തമായിട്ടില്ല. ഇതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. UBX-ന്റെ ബാറ്ററി ശേഷി എത്രയാകും, ഫുൾ ചാർജിൽ എത്ര റേഞ്ച് ലഭിക്കും എന്നീ കാര്യങ്ങളെ കുറിച്ച് അറിയാൻ ഏറെ ആകാംഷയോടെ കാത്തിരിക്കുയാണ് വാഹനപ്രേമികൾ. പ്രീമിയം മോഡലായിട്ടാണോ അതോ ബജറ്റ് സെഗ്മെന്റിൽ വരുമോ എന്നുള്ള കാര്യവും ഇക്കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ ഉറപ്പിക്കാൻ കഴിയുകയുള്ളൂ.
നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളാണ് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾക്ക് വലിയ ഡിമാന്റാണ് വിപണിയിൽ ഉള്ളത്. പക്ഷേ ഇലക്ട്രിക് ബൈക്ക് മോഡലുകൾ വിരലിൽ എണ്ണുവുന്ന അത്രയും മാത്രമെ ഇപ്പോൾ നമ്മുടെ വിപണിയിൽ ഉള്ളൂ. വിഡയെ പോലൊരു ബ്രാൻഡ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കുമ്പോൾ ആ സെഗ്മെന്റിനെ തന്നെ വല്ലാതെ അത് ചലനാത്മകമാക്കും. നല്ല മോഡലുകൾ വിപണിയിൽ എത്തുകയാണെങ്കിൽ ഇ.വി സ്കൂട്ടറുകളെ പോലെ തന്നെ ഇ.വി ബൈക്കുകളും ഇന്ത്യൻ വിപണിയിൽ വിറ്റഴിയും എന്ന കാര്യത്തിൽ സംശയമില്ല,
English Summary
VIDA is the electric mobility brand of Hero MotoCorp. Currently, the brand has only introduced electric scooter models to the market. However, the company has now unveiled an electric bike called ‘UBX’ at the EICMA 2026 auto show held in Milan. This marks VIDA’s first electric motorcycle.