AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bandra OTT : അങ്ങനെ മൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! ദിലീപിൻ്റെ ബാന്ദ്ര ഒടിടി റിലീസ് പ്രഖ്യാപിച്ചു

Bandra OTT Release Date And Platform : മൂന്ന് വർഷങ്ങൾക്ക് മുമ്പ് 2023 നവംബറിലായിരുന്നു ദിലീപിൻ്റെ ബാന്ദ്ര തിയറ്ററിൽ റിലീസായത്. ചിത്രം റിലീസായി ഇത്രയും നാളായിട്ടും ബാന്ദ്ര ഒടിടിയിലോ ടെലിവിഷനിലോ സംപ്രേഷണം ചെയ്തിട്ടില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിനിമയുടെ ഡിജിറ്റൽ അവകാശം വിറ്റു പോയത്.

Bandra OTT : അങ്ങനെ മൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! ദിലീപിൻ്റെ ബാന്ദ്ര ഒടിടി റിലീസ് പ്രഖ്യാപിച്ചു
Bandra Ott ReleaseImage Credit source: Dileep Facebook
Jenish Thomas
Jenish Thomas | Updated On: 06 Nov 2026 | 12:15 AM

തിയറ്ററിൽ റിലീസായി മൂന്ന് വർഷങ്ങൾക്ക് ശേഷം ദിലീപ് ചിത്രം ബാന്ദ്രയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ദിലീപിന് ബ്ലോക്ക്ബസ്റ്റർ സമ്മാനിച്ച രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപിയുമായി വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ബാന്ദ്ര. മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗ്യാങ്സ്റ്റർ ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യൻ താരം തമന്ന തുടങ്ങിയ നിരവധി താരങ്ങൾ അണിനിരന്ന മാസ് ആക്ഷൻ ചിത് ബോക്സ്ഓഫീസിൽ അമ്പേ പരാജയമാകുകയായിരുന്നു. ശേഷം സിനിമ ഒടിടിയിലോ ടെലിവിഷനിലോ സംപ്രേഷണം ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ചില വിവരങ്ങൾ പ്രകാരം ബാന്ദ്ര തിയറ്ററിൽ റിലീസായി മൂന്ന് വർഷങ്ങൾക്ക് ശേഷം ഒടിടിയിലേക്കെത്തുന്നു എന്നാണ്.

ബാന്ദ്ര ഒടിടി റിലീസ്

സീ5 ആണ് ബാന്ദ്രയുടെ ഡിജിറ്റൽ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ 13-ാം തീയതി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ബാന്ദ്രയുടെ ഒടിടി സംബന്ധിച്ച് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും നിരവധി തവണ പുറത്ത് വന്നിട്ടുണ്ട്. ചിത്രത്തിൻ്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ, സോണി ലിവ് തുടങ്ങിയ പല പ്ലാറ്റ്ഫോമുകളും സ്വന്തമാക്കിയെന്നും ഉടൻ ഒടിടി റിലീസുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചിത്രം ഒടിടിയിൽ എവിടെയും കണ്ടില്ല. അടുത്തിടെയാണ് ബാന്ദ്രയുടെ ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സിനിമയുടെ നിർമാണ കമ്പനിയായ അജിത് വിനായക ഫിലിംസാണ് ബാന്ദ്രയുടെ ഒടിടി റിലീസ് സംബന്ധിച്ച് സ്ഥിരീകരണം നൽകയത്.

ALSO READ : Malayalam OTT Releases November: നവംബർ ഒടിടിയിൽ എത്തുന്ന 5 മികച്ച ചിത്രങ്ങൾ, എവിടെ കാണാം

ബാന്ദ്രയുടെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ്

 

View this post on Instagram

 

A post shared by Zee 5 Malayalam (@zee5malayalam)

ബാന്ദ്ര സിനിമ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് എന്ന അലയുടെ കഥയാണ് ബാന്ദ്രയിൽ പറയുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തിയത്. അജിത് വിനായ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചത്. ഹിറ്റ് മേക്കറായ ഉദയകൃഷ്ണയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ലെൻ, ഗണേഷ് കുമാർ, സിദ്ധിഖ് തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 35 കോടിക്കാണ് ചിത്രം നിർമിച്ചിട്ടുള്ളത്. എന്നാൽ തനിക്ക് വെറും മൂന്ന് കോടി മാത്രമാണ് സിനിമയിൽ നിന്നും തിരികെ ലഭിച്ചതെന്ന് നേരത്തെ ബാന്ദ്രയുടെ നിർമാതാവ് വിനായക അജിത്ത് വെളിപ്പെടുത്തിയിരുന്നു.

Follow Us