AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bachlor Party Duex: ആ പഴയ ബെഞ്ച് മാർക്ക് മറികടക്കുമോ… സോഷ്യൽ മീഡിയയിലെ ബാച്ച്ലർ പാർട്ടി ചർച്ചകൾ

മലയാള സിനിമ ചരിത്രത്തിൽ ഒരു സ്പെഷ്യൽ ബെഞ്ച് മാർക്ക് തന്നെ തീർത്ത അമൽ നീരദ് സിനിമയാണ് ബാച്ച്ലർ പാർട്ടി. മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മേക്കിം​ഗും പ്രസന്റേഷനുമാണ് ബാച്ച്ലർ പാർട്ടിയെ വ്യത്യസ്തമാക്കിയ പ്രധാന ഘടകങ്ങൾ. 14 വർഷങ്ങൾക്കു മുമ്പ് 2012 ലാണ് ബാച്ച്ലർ പാർട്ടിയുടെ ഒന്നാം ഭാ​ഗം തിയേറ്ററിൽ റിലീസ് ചെയ്തത്. അന്നത്തെ യുവ തലമുറയ്ക്കിടയിൽ വലിയ തരം​ഗം തീർത്ത സിനിമയായിരുന്നു അത്.

Bachlor Party Duex: ആ പഴയ ബെഞ്ച് മാർക്ക് മറികടക്കുമോ… സോഷ്യൽ മീഡിയയിലെ ബാച്ച്ലർ പാർട്ടി ചർച്ചകൾ
Bachelor Party Deux MovieImage Credit source: Social Media
Amal KV
Amal KV | Published: 05 Nov 2026 | 11:11 PM

മലയാള സിനിമ ചരിത്രത്തിൽ ഒരു സ്പെഷ്യൽ ബെഞ്ച് മാർക്ക് തന്നെ തീർത്ത അമൽ നീരദ് സിനിമയാണ് ബാച്ച്ലർ പാർട്ടി. മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മേക്കിം​ഗും പ്രസന്റേഷനുമാണ് ബാച്ച്ലർ പാർട്ടിയെ വ്യത്യസ്തമാക്കിയ പ്രധാന ഘടകങ്ങൾ. 14 വർഷങ്ങൾക്കു മുമ്പ് 2012 ലാണ് ബാച്ച്ലർ പാർട്ടിയുടെ ഒന്നാം ഭാ​ഗം തിയേറ്ററിൽ റിലീസ് ചെയ്തത്. അന്നത്തെ യുവ തലമുറയ്ക്കിടയിൽ വലിയ തരം​ഗം തീർത്ത സിനിമയായിരുന്നു അത്. കലാഭവൻ മണി, റഹ്മാൻ, ഇന്ദ്രജിത്ത് എന്നിവരും അന്നത്തെ പുതുതലമുറയുടെ പ്രതീകമായ ആസിഫ് അലിയുമാണ് ബാച്ച്ലർ പാർട്ടിയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

വ്യത്യസ്തമായ രീതിയിൽ ഒരു ഗ്യാങ്സ്റ്റർ കഥ പറഞ്ഞ ആ സിനിമ തീർത്ത കൾട്ട് സ്റ്റാറ്റസ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. അങ്ങനെ 14 വർഷങ്ങൾക്കിപ്പുറം ഈ സിനിമയുടെ സീക്വൽ ആയി ബാച്ച്ലർ പാർട്ടി ‍ഡ്യുക്സ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. വംബർ 19 തിയേറ്ററിൽ എത്തുന്നതിന് മുന്നോടിയായി സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സിനിമ പേജുകളിലെ പ്രധാന ചർച്ച ഈ ട്രെയിലറും പഴയ ബാച്ച്ലർ പാർട്ടിയും പുതിയതായി എത്താൻ പോകുന്ന ബാച്ച്ലർ പാർട്ടിയും തമ്മിലുള്ള താരതമ്യവുമാണ്.

പഴയ സിനിമ സൃഷ്ടിച്ച ബെഞ്ച് മാർക്കിനെ പുതിയ പടം മറികടക്കുമോ എന്നാണ് പ്രധാന ചോദ്യം. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. പഴയ സിനിമ ഉണ്ടാക്കിയ അത്ര തരം​ഗം പുതിയ ബാച്ച്ലർ പാർട്ടിക്ക് നൽകാനാവുന്നില്ലെന്ന് ട്രെയിലർ വിലയിരുത്തി ഒരു വിഭാ​ഗം പറയുമ്പോൾ ഒന്നാം ഭാ​ഗത്തേക്കാൾ ആവേശം ഡ്യുക്സ് എന്ന രണ്ടാം ഭാ​ഗത്തിനാണെന്ന് മറു വിഭാ​ഗവും പറയുന്നു. ഇന്നത്തെ ന്യൂജെൻ കുട്ടികളുടെ ഹരമായ നസ്ലിനും കുഞ്ചാക്കോ ബോബനും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും, ഷറഫുദ്ദീനും, ചന്തു സലീം കുമാറും, ഷൈൻ ടോം ചാക്കോയുമാണ് രണ്ടാം ഭ​ഗത്തിൽ ഉള്ളത്. പഴ സിനിമയെ വച്ചുനോക്കുമ്പോൾ കാസ്റ്റിം​ഗ് തീരെ പോരെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

Follow Us