Honda Activa 7G: അടിമുടി മാറ്റം! ആക്ടിവയുടെ ഏഴാം തലമുറയെത്തുന്നു
Honda Activa 7G Launch: ഇന്ത്യന്‍ ഇരുചക്രവാഹന രംഗത്ത് ചരിത്രമെഴുതിയ ഒരു മോഡലാണ് ഹോണ്ടയുടെ ആക്ടിവ. കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം ഗിയര്‍ ലെസ് സ്‌കൂട്ടര്‍ ശ്രേണിയില്‍ ഇത്രയധികം തരംഗം സൃഷ്ടിച്ച മറ്റൊരു വാഹനം ഉണ്ടോ എന്ന് സംശയമാണ്. ആക്ടിവയുടെ പുത്തന്‍ മോഡല്‍ ആക്ടീവ 7 ജി വിപണിയില്‍ അവതരിപ്പാന്‍ കമ്പനി തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കുറേ നാളുകളായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യന്‍ ഇരുചക്രവാഹന രംഗത്ത് ചരിത്രമെഴുതിയ ഒരു മോഡലാണ് ഹോണ്ടയുടെ ആക്ടിവ. കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം ഗിയര്‍ ലെസ് സ്‌കൂട്ടര്‍ ശ്രേണിയില്‍ ഇത്രയധികം തരംഗം സൃഷ്ടിച്ച മറ്റൊരു വാഹനം ഉണ്ടോ എന്ന് സംശയമാണ്. ഗിയര്‍ലെസ് സ്‌കൂട്ടറുകളുടെ ആകെ വിളിപ്പേര് തന്നെ ആക്ടീവ എന്ന് മാറ്റിയ മോഡലാണിത്. 2001 മെയ് മാസത്തിലാണ് ആ 102 സിസി വാഹനത്തെ ഹോണ്ട പുറത്തിറക്കുന്നത്. അതുവരെ ഗിയര്‍ സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നവരും ബൈക്ക് ഉപയോഗിച്ചിരുന്നവരും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെ വൈകാതെ തന്നെ ഈ വാഹനത്തിന്റെ ഫാനായി മാറിയെന്ന് വേണം പറയാന്‍.
ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴും വിപണിയിലെ നിര്‍ണായക സാന്നിധ്യമായി ഈ വാഹനം ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. ഓരോ തലമുറകള്‍ പിന്നിട്ട് ഇപ്പോള്‍ ആറാം ജനറേഷന്‍ ആക്ടിവ ആണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. തലമുറ വ്യത്യാസമില്ലാതെ പലരും ഇപ്പോഴും ഈ മോഡലിനെ ഇഷ്ട വാഹനമായി കൊണ്ടുനടക്കുകയാണ്. നിലവില്‍ സെഗ്മെന്റില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പുതിയ ഫീച്ചറുകളും ലുക്കും പെര്‍ഫോമെന്‍സുമൊക്കെ ആയി നിലവില്‍ ധാരാളം മറ്റ് മോഡലുകള്‍ രംഗത്തുണ്ട്.
Also Read: സ്‌കൂട്ടറുകള്‍ക്ക് പകുതി വില! ആമസോണില്‍ കിടിലന്‍ ഓഫര്‍
ഈ സാഹചര്യത്തില്‍ ആക്ടിവയുടെ പുത്തന്‍ മോഡല്‍ (Honda Activa 7G) വിപണിയില്‍ അവതരിപ്പാന്‍ കമ്പനി തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കുറേ നാളുകളായി പ്രചരിക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഈ വര്‍ഷം അവസാനത്തോടെയോ, ഒക്ടോബര്‍ മാസത്തിലോ പുറത്തിറങ്ങമെന്നാണ് സൂചന ലഭിക്കുന്നത്. നിവിലുള്ള മോഡലിനെ അപേക്ഷിച്ചിടത്തോളം കാര്യമായ മാറ്റങ്ങള്‍ പുതിയ ആക്ടീവ 7 ജിയില്‍ ഉണ്ടാകും. രൂപത്തിനൊപ്പം പെര്‍ഫോമന്‍സിലും മാറ്റത്തിന് സാധ്യതയുണ്ട്. ഏറ്റവും ആധുനിക രീതിയിലുള്ള ഇന്‍ട്രുമെന്റ് ക്ലസ്റ്ററും അനുബന്ധ സംവിധാനങ്ങളും എന്തായാലും പുത്തന്‍ വാഹനത്തിലുണ്ടാകും. 110 സിസി എഞ്ചിന്‍ കരുത്തിലാകും വാഹനം അവതരിപ്പിക്കുക എന്ന സൂചനയാണ് നിലവിലുള്ളത്.
സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ നിലവിലെ ട്രെന്‍ഡ് മനസ്സിലാക്കിയും ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്ക് സംവിധാനം ഉള്‍പ്പെടുത്തിയേക്കും. 12 ഇഞ്ച് വലിപ്പത്തില്‍ വരുന്ന വീലുകളും സ്‌കൂട്ടറില്‍ പ്രതീക്ഷിക്കാം. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന്റെ ബാഗമായി പിന്‍ഭാഗത്ത് മോണോഷോക്ക് ഉള്‍പ്പെടുത്താനും ഇടയുണ്ട്. ഹെഡ് ലൈറ്റിലും ബ്രേക്ക് ലെറ്റിലും എന്തായായും മാറ്റങ്ങള്‍ ഉണ്ടാകും. എല്‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലാമ്പും മുന്‍ ഭാഗത്ത് പ്രതീക്ഷിക്കാം. 50 നും 60 നും ഇടയില്‍ മൈലേജ് എന്തായാലും വാഹനത്തിനുണ്ടാകും. ഏകദേശം 80,000 നും 90,000 നും ഇടയിലാണ് വാഹനത്തിന്റെ വില (എക്‌സ് ഷോ റൂം) വരാന്‍ സാധ്യത. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
English Summary
Honda’s Activa is a model that has made history in the Indian two-wheeler sector. It is doubtful whether any other vehicle in the gearless scooter segment has created such a massive impact since the Kinetic Honda. News has been circulating for some time that the company is preparing to launch the Activa 7G, the latest model in the Activa lineup.