AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Hyundai’s New Mid Size SUV : സാധാരണക്കാരുടെ കൈയിൽ ഒതുങ്ങുന്ന മിഡ് സൈസ് എസ്.യു.വിയുമായി ഹ്യൂണ്ടായി

Hyundai to Launch Mid-Size SUV : നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്‌മെന്റ് ആണ് മിഡ്‌ സൈസ് എസ്. യു. വികളുടേത്. സാധാരണക്കാർ പോലും ഇപ്പോൾ ഹാച്ച് ബാക്കിന് പകരം കുഞ്ഞൻ എസ്യുവികൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരോ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Hyundai’s New Mid Size SUV : സാധാരണക്കാരുടെ കൈയിൽ ഒതുങ്ങുന്ന മിഡ് സൈസ് എസ്.യു.വിയുമായി ഹ്യൂണ്ടായി
പ്രതീകാത്മക ചിത്രംImage Credit source: Facebook / Hyundai
Amal KV
Amal KV | Updated On: 02 Sep 2026 | 05:48 PM

നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്‌മെന്റ് ആണ് മിഡ്‌ സൈസ് എസ്. യു. വികളുടേത്. സാധാരണക്കാർ പോലും ഇപ്പോൾ ഹാച്ച് ബാക്കിന് പകരം കുഞ്ഞൻ എസ്യുവികൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരോ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹ്യുണ്ടായിയുടെ കാര്യമെടുത്താൽ എക്സ്റ്റർ എന്ന മോഡൽ സാധാരണ കുടുംബങ്ങൾക്കിടയിൽ ഒരു തരംഗമായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ കയ്യിൽ ഒതുങ്ങുന്ന വിലയിൽ മറ്റൊരു വാഹനം കൂടി പുറത്തിറക്കാൻ ഹ്യുണ്ടായി തയ്യാറെടുക്കുകയാണ് എന്നാണ് വിവരം.

ബയോൺ എന്ന മോഡലിനെ അടിസ്ഥാനമാക്കിയുള്ള മിഡ് സൈസ് എസയുവി ആണ് ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വൈകാതെ തന്നെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ പരിഗണിച്ച് പ്രത്യേകമായി രൂപകൽപ്പന ചെയ്തതായിരിക്കും വാഹനം അവതരിപ്പിക്കുക. നിലവിൽ വിപണിയിൽ ഉള്ള ഹ്യുണ്ടായിയുടെ ക്രെറ്റയ്ക്കും വെന്യുവിനും ഇടയിൽ ആയിരിക്കും പുതിയ എസ്. യു.വിയുടെ പൊസിഷൻ. പ്രധാനമായും ബജറ്റ് ഫാമിലി കാർ എന്ന നിലയിൽ ആയിരിക്കും ഈ മോഡൽ എത്തുക.

Also Read : പുതിയ ബലെനോയിൽ അത്ഭുതങ്ങളോ? പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവ

സ്ഥിരമായി സിറ്റി ഡ്രൈവുള്ളവർക്കും പരിഹരിക്കാവുന്ന വാഹനമായിരിക്കും ഇത്. പെട്രോൾ മോഡലിനു പുറമേ സിഎൻജി, ഓപ്ഷനിലും വാഹനം ലഭ്യമായിരിക്കും. ലെവൽ 2 അഡാസ് ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കാം. ഇതിനോടകം തന്നെ പരീക്ഷണ ഓട്ടം നടത്തുന്ന ഹ്യുണ്ടായിയുടെ വിവിധ മോഡൽ കാറുകൾ നിരത്തുകളിൽ പ്രത്യക്ഷമായിരുന്നു. എക്സ്റ്റർ, വെന്യൂ, വെന്യു എൻ ലൈൻ, ക്രെറ്റ എൻ ലൈൻ, ക്രെറ്റ, അക്ലൈസർ തുടങ്ങിയ മോഡലുകളാണ് എസ് യു വി സെഗ്മെന്റിൽ ഹ്യുണ്ടായിയുടെതായി നിലവിൽ വിപണിയിൽ ഉള്ളത്.

 

English Summary

Even average consumers have started considering compact SUVs instead of hatchbacks. Consequently, automakers are launching new vehicles in this segment. In Hyundai’s case, the ‘Exter’ model has become a hit among ordinary families. Reports indicate that the company is now preparing to launch another vehicle at an affordable price point.

Follow Us