ഇന്ത്യയുടെ ‘സ്വകാര്യ’ അഭിമാനം’! സ്കൈറൂട്ട് വിക്രം 1 വിക്ഷേപണം വിജയം
Skyroot Vikram 1 launched: 'മിഷൻ ആഗമൻ' എന്ന് പേരിട്ട ഈ ദൗത്യം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് ലോഞ്ച് ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ്-ടെക് സ്റ്റാർട്ടപ്പായ 'സ്കൈറൂട്ട് എയറോസ്പേസ്' ആണ് വിക്രം-1 റോക്കറ്റ് നിർമിച്ചത്. ഐഎസ്ആർഒയുടെ മുൻ ചെയർമാൻമാർ ഉൾപ്പെടെ ഈ മേഖലയിലെ നിരവധി പ്രമുഖർ ലോഞ്ചിന് സാക്ഷ്യം വഹിക്കാൻ നേരിട്ട് എത്തിയിരുന്നു.

Skyroot Vikram 1 Launched
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പിന് ഊർജം പകർന്ന് രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് സ്കൈറൂട്ട് വിക്രം-1 ലോഞ്ച് ചെയ്തു. ‘മിഷൻ ആഗമൻ’ എന്ന് പേരിട്ട ഈ ദൗത്യം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് ലോഞ്ച് ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ്-ടെക് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ ആണ് വിക്രം-1 റോക്കറ്റ് നിർമിച്ചത്. ഐഎസ്ആർഒയുടെ മുൻ ചെയർമാൻമാർ ഉൾപ്പെടെ ഈ മേഖലയിലെ നിരവധി പ്രമുഖർ ലോഞ്ചിന് സാക്ഷ്യം വഹിക്കാൻ നേരിട്ട് എത്തിയിരുന്നു. 11:30 ന് ആണ് ലോഞ്ച് നിശ്ചയിച്ചിരുന്നത് എങ്കിലും സാങ്കേതിക കാരണങ്ങളാൽ പിന്നീട് ലോഞ്ച് ടൈം 12:05:30 ആയി പുനർ നിശ്ചയിക്കപ്പെട്ടു. വിക്ഷേപണത്തിന് പിന്നാലെ എല്ലാ സ്റ്റേജുകളും പിന്നിട്ട് 16ാം മിനിറ്റിൽ ലോഞ്ച് വിജയകരമാണെന്ന് മിഷൻ ആഗമൻ ദൗത്യ സംഘം പ്രഖ്യാപിച്ചു.
സ്കൈറൂട്ട് വിക്രം 1
350 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കാവുന്ന തരത്തിലാണ് ഈ റോക്കറ്റിന്റെ ഘടന. ഇത് 4 ഘട്ടങ്ങളുള്ള ലോഞ്ച് വെഹിക്കിളാണ്. ആദ്യ മൂന്ന് സ്റ്റേജുകളിൽ സോളിഡ് ഫ്യൂവൽ ഉപയോഗിക്കുന്ന എഞ്ചിനുകളും, അവസാന ഘട്ടത്തിൽ ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന എഞ്ചിനുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
Also Read: പ്ലാസ്റ്റിക് കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക്; ആദ്യം പരീക്ഷിക്കുക 10 രൂപാ നോട്ടുകളിൽ!
വിക്രം 1ലെ ആദ്യ മൂന്ന് എൻജിനുകൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ മിസൈൽ മാൻ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിട്ടിരിക്കുന്ന ‘കലാം’ സീരീസ് സോളിഡ് എഞ്ചിനുകളിലാണ്. സ്റ്റേജ് 1 കലാം 1000: റോക്കറ്റിന് ഭൂമിയിൽ നിന്ന് ഉയർന്നുപൊങ്ങാൻ ആവശ്യമായ ഏറ്റവും ഉയർന്ന ഊർജ്ജം നൽകുന്നത് ഈ എഞ്ചിനാണ്. ഇത് ഏകദേശം 1,000 കിലോന്യൂട്ടിൻ (kN) ത്രസ്റ്റ് ഉത്പാദിപ്പിക്കുന്നു.
സെക്കൻഡ് സ്റ്റേജ് കലാം 250: അന്തരീക്ഷത്തിന്റെ കട്ടി കൂടിയ ഭാഗം പിന്നിട്ട് റോക്കറ്റിനെ ബഹിരാകാശത്തിന്റെ വാക്വത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന ഘട്ടമാണിത്. തേർഡ് സ്റ്റേജ് കലാം 100: ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിന് മുൻപുള്ള വേഗത നൽകാൻ ഈ സോളിഡ് എഞ്ചിൻ സഹായിക്കുന്നു.
രാമൻ എഞ്ചിൻ
വിക്രം-1 റോക്കറ്റിന്റെ ഏറ്റവും മുകളിലെ നാലാം ഘട്ടത്തിൽ (Upper Stage) ഉപയോഗിക്കുന്നത് ‘രാമൻ’ എന്ന് പേരിട്ടിരിക്കുന്ന ലിക്വിഡ് എഞ്ചിനാണ്. നോബൽ സമ്മാന ജേതാവ് സി.വി. രാമന്റെ ഓർമ്മയ്ക്കായിട്ടാണ് ഇതിന് രാമൻ എന്ന് പേര് നൽകിയത്. പൂർണ്ണമായും 3D പ്രിന്റ് ചെയ്തെടുത്ത ലിക്വിഡ് എഞ്ചിനാണിത്. കുറഞ്ഞ ഭാരവും ഉയർന്ന കാര്യക്ഷമതയും ഇതിന്റെ പ്രത്യേകതയാണ്. മൾട്ടിപ്പിൾ എഞ്ചിൻ ക്ലസ്റ്റർ: നാല് രാമൻ-1 എഞ്ചിനുകൾ ഒന്നിച്ച് ചേർത്ത ഒരു ക്ലസ്റ്ററാണ് ഇതിലുള്ളത്.
അതിവേഗം റെഡി, കുറഞ്ഞ ചെലവ്
കുറഞ്ഞ ചെലവിൽ, വളരെ പെട്ടെന്ന് (24 മണിക്കൂറിനുള്ളിൽ) വിക്ഷേപണത്തിന് സജ്ജമാക്കാൻ കഴിയുന്ന രീതിയിലാണ് വിക്രം-1 ന്റെ എഞ്ചിനുകളും മറ്റ് സംവിധാനങ്ങളും സ്കൈറൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂർണമായും ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത റോക്കറ്റ് എന്നതാണ് സ്കൈറൂട്ട് വിക്രം 1നെ ശ്രദ്ധേയമാക്കുന്നത്.
English Summary
Giving impetus to India’s space push, the country’s first private space rocket, Skyroot Vikram-1, was launched. The mission, dubbed ‘Mission Aagaman’, was launched from the launch pad 1 at ISRO’s Satish Dhawan Space Centre in Sriharikota, Andhra Pradesh. Several eminent personalities from the field, including former chairmen of ISRO, were present to witness the launch.