ഒന്ന് ബർഗണ്ടി ആക്കുന്ന മുടക്കേയുള്ളൂ, ഐഫോൺ 18 പ്രോ റെഡി; ഐഫോൺ 17 പ്രോ മേക്കോവർ ​വൈറൽ

iPhone 17 Pro to iPhone 18 Pro makeover: പുതിയ ഐഫോൺ 18 പ്രോ മോഡലുകളുടെ ലുക്കിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ബർഗണ്ടി കളർ ഓപ്ഷൻ. ഇപ്പോൾ ഒരു ഇന്ത്യൻ ഉപയോക്താവ്, തന്റെ പഴയ ഐഫോൺ 17 പ്രോയുമായി ഒരു റിപ്പയർ ഷോപ്പിൽ എത്തുകയും അ‌വിടെ വച്ച് പഴയ മോഡലിനെ പുതിയ ഐഫോൺ 18 പ്രോയുടെ ബർഗണ്ടി ലുക്കിലേക്ക് മേക്കോവർ നടത്തി പുറത്തിറങ്ങുന്നതുമായ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതിന് പിന്നാലെ ഈ മേക്കോവർ ​വൈറലാകുകയായിരുന്നു.

ഒന്ന് ബർഗണ്ടി ആക്കുന്ന മുടക്കേയുള്ളൂ, ഐഫോൺ 18 പ്രോ റെഡി; ഐഫോൺ 17 പ്രോ മേക്കോവർ ​വൈറൽ

Iphone 17 Pro And Iphone 18 Pro

Published: 

11 Sep 2026 | 12:08 PM

സ്മാർട്ട്ഫോൺ ലോഞ്ചുകളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ആപ്പിൾ ഇവന്റിൽ കഴിഞ്ഞ ദിവസം പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ ഡ്യുവോ എന്നിവ ലോഞ്ച് ചെയ്യപ്പെട്ടു. പതിവ് പോലെ പുതിയ ഐഫോണുകൾ വന്നതിന് പിന്നാലെ മുൻ മോഡലുകളുമായി അ‌വയെ താരതമ്യം ചെയ്തുകൊണ്ടുള്ള ആരാധകരുടെയും ടെക് വിദഗ്ധരുടെയും വിലയിരുത്തലുകളും വന്നുതുടങ്ങി. ഉള്ളിൽ പുതിയ പ്രോസസർ അ‌ടക്കം ഒട്ടേറെ അ‌പ്ഗ്രേഡുകളുമായാണ് പുതിയ ഐഫോൺ 18 പ്രോ മോഡുലകൾ എത്തിയിരിക്കുന്നത്, ഇതെല്ലാം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. എന്നാൽ ഇതിനിടെ ചെറിയൊരു സൂത്രപ്പണിയിലൂടെ മുൻ മോഡലിനെ പുതിയ മോഡലിലേക്ക് മേക്കോവർ നടത്തി ​വൈറലായിരിക്കുകയാണ് ഒരു ഇന്ത്യൻ റിപ്പയർ ഷോപ്.

പുതിയ ഐഫോൺ 18 പ്രോ മോഡലുകളുടെ ലുക്കിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ബർഗണ്ടി കളർ ഓപ്ഷൻ. ഇപ്പോൾ ഒരു ഇന്ത്യൻ ഉപയോക്താവ്, തന്റെ പഴയ ഐഫോൺ 17 പ്രോയുമായി ഒരു റിപ്പയർ ഷോപ്പിൽ എത്തുകയും അ‌വിടെ വച്ച് പഴയ മോഡലിനെ പുതിയ ഐഫോൺ 18 പ്രോയുടെ ബർഗണ്ടി ലുക്കിലേക്ക് മേക്കോവർ നടത്തി പുറത്തിറങ്ങുന്നതുമായ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതിന് പിന്നാലെ ഈ മേക്കോവർ ​വൈറലാകുകയായിരുന്നു.

Also Read: ഞെട്ടിയോ… വില കണ്ട് ഞെട്ടീ…! ആപ്പിൾ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും ലോഞ്ച് ചെയ്തു

ഒരു ഐഫോൺ 17 പ്രോയുമായി കടയുടെ അ‌കത്തേക്ക് പോയ ആൾ അ‌ത് പുതിയ ഐഫോൺ 18 പ്രോയാക്കി തിരിച്ചുവരുന്നതാണ് ​വൈറൽ വീഡിയോയുടെ ചുരുക്കം. ഇതിൽ എങ്ങനെയാണ് ഈ മേക്കോവർ എന്ന് കാണിക്കുന്നുണ്ട്. ഐഫോൺ 17 പ്രോയുടെ പുറംഭാഗം വൃത്തിയാക്കിയ ശേഷം അ‌തിന്റെ പുറത്ത് ഒരു ബർഗണ്ടി പാനൽ ഘടിപ്പിക്കുകയും അ‌തിന് ചുറ്റും ബർഗണ്ടി നിറത്തിലുള്ള ബോർഡർ ചേർക്കുകയും ചെയ്തുകൊണ്ടാണ് ഈ രൂപമാറ്റം നടത്തിയിരിക്കുന്നത്. കണ്ടാൽ ഐഫോൺ 18 പ്രോ എന്ന് തന്നെ തോന്നും.

പുതിയ ഐഫോൺ 18 പ്രോയുടെ ഫീച്ചറുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഗൗരവമായ ചർച്ചകൾക്കിടയിൽ ഈ മേക്കോവർ തമാശയും സ്മാർട്ട്ഫോൺ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആപ്പിൾ പോലും ഞെട്ടുന്ന മേക്കോവർ എന്നാണ് പലരും ഇതിനോട് രസകരമായി പ്രതികരിച്ചത്. പുതിയ മോഡലിലെ ഫീച്ചറുകൾ ഏറെക്കുറെ പഴയത് തന്നെയാണെന്നും പുതിയ നിറം മാത്രമാണ് മാറ്റമെന്നും പുതിയ ഐഫോൺ 18 പ്രോയെ കളിയാക്കുന്നവരും പുതിയ ഐഫോൺ ‘അ‌പ്ഗ്രേഡ്’ എന്ന നിലയ്ക്ക് ഈ വീഡിയോ പരിഹാസപൂർവം പങ്കുവയ്ക്കുന്നുണ്ട്.

ഐഫോൺ 18 പ്രോ വാങ്ങാൻ നല്ല ചെലവാണ്. അ‌ടിസ്ഥാന മോഡലിന് പോലും 1,64,900 രൂപയാണ് വില. എന്നാൽ ഇത്രയും ഉയർന്ന വില നൽകാതെ തന്നെ ഐഫോൺ 17 പ്രോ പുതിയ ഐഫോൺ 18 പ്രോയിലേക്ക് വളരെ ചെലവ് കുറച്ച് അ‌പ്ഗ്രേഡ് ചെയ്യുന്ന ഇന്ത്യൻ ‘ബുദ്ധി’ കണ്ട് ഒരുപക്ഷേ ആപ്പിൾ പോലും ഞെട്ടിയേക്കും.

English Summary

The new iPhone 18 Pro was among the devices recently unveiled by Apple. The company also introduced a Burgundy color option for this new model. Following the launch, a repair shop in India successfully transformed an iPhone 17 Pro into the new Burgundy iPhone 18 Pro using a few simple tricks; a video of this process has now gone viral.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്