AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?

8th Pay Commission Salary Hike: ഫിറ്റ്മെന്റ് ഘടകം, പേ മാട്രിക്സ്, ക്ഷാമബത്ത, എച്ച്ആർഎ, അടുത്ത 10 വർഷത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്ന മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും എന്നിവ സംബന്ധിച്ച് വിവിധ ജീവനക്കാരുടെ ഗ്രൂപ്പുകളും യൂണിയനുകളും ആവശ്യങ്ങൾ ഉന്നയിക്കുകയും മെമ്മോറാണ്ടകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമായിരിക്കും കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.

8th Pay Commission: സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Sep 2026 | 12:23 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളമുള്ള ജീവനക്കാരുടെ സംഘടനകളുമായുള്ള പ്രാദേശിക കൂടിയാലോചനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ യോഗം ചേർന്നിരുന്നു. ഇനി, സെപ്റ്റംബർ 16 മുതൽ 18 വരെ ചണ്ഡീഗഡിൽ അടുത്ത യോഗം നടക്കും.

ഫിറ്റ്മെന്റ് ഘടകം, പേ മാട്രിക്സ്, ക്ഷാമബത്ത, എച്ച്ആർഎ, അടുത്ത 10 വർഷത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്ന മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും എന്നിവ സംബന്ധിച്ച് വിവിധ ജീവനക്കാരുടെ ഗ്രൂപ്പുകളും യൂണിയനുകളും ആവശ്യങ്ങൾ ഉന്നയിക്കുകയും മെമ്മോറാണ്ടകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമായിരിക്കും കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.

ശമ്പള വർദ്ധനവ് എത്ര?

എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് വൻ ശമ്പള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. 3 ശതമാനം വാർഷിക ഇൻക്രിമെന്റാണ് നിലവിൽ ഉള്ളത്. ഓരോ ആറ് മാസത്തിലും ക്ഷാമബത്തയും പരിഷ്കരിക്കുന്നു. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, പുതിയ ശമ്പള പരിഷ്കരണത്തിൽ, ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് ഏകദേശം 68,994 രൂപയായി ഉയർന്നേക്കുമെന്നാണ് സൂചന. അതായത്, വരുമാനത്തിൽ 50,994 രൂപ അധികമായി ലഭിക്കും.

ALSO READ: കുറഞ്ഞ ശമ്പളം 68,000 രൂപ! എട്ടാം ശമ്പള കമ്മീഷൻ ചെന്നൈയിൽ, ആവശ്യങ്ങള്‍ പലത്

അധിക വരുമാനം എങ്ങനെ വിനിയോഗിക്കാം?

കിംഗ് സ്റ്റബ്ബ് & കാസിവ അഡ്വക്കേറ്റ്സ് ആൻഡ് അറ്റോർണീസിലെ പാർട്ണറായ രോഹിതാശ്വ് സിൻഹയുടെ അഭിപ്രായത്തിൽ, ശമ്പള വർദ്ധനവിന്റെ 40–50 ശതമാനം ദീർഘകാല നിക്ഷേപങ്ങൾക്കും വിരമിക്കൽ കാലത്തെ പ്ലാനിംഗിനുമായും, 20–30 ശതമാനം ഉയർന്ന പലിശയുള്ള കടങ്ങൾ വീട്ടുന്നതിനായും, 10–20 ശതമാനം അടിയന്തിര ആവശ്യങ്ങൾക്കുള്ള ഫണ്ട് രൂപീകരിക്കുന്നതിനായും, ബാക്കി വരുന്ന 10–20 ശതമാനം ജീവിതശൈലി ആവശ്യങ്ങൾക്കുമായി മാറ്റിവെക്കുന്നതാണ് മികച്ച രീതി.

ഉദാഹരണത്തിന്, 3.833 ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം ഒരു ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 68,994 രൂപയായി ഉയർന്നാൽ, ഇത്തരത്തിൽ ലഭിക്കുന്ന അധിക പ്രതിമാസ വരുമാനം ഈ രീതിയിൽ വിഭജിക്കാം:

  1. ദീർഘകാല നിക്ഷേപങ്ങളും വിരമിക്കൽ ആസൂത്രണവും (40–50 ശതമാനം): 20,398 മുതൽ 25,497 രൂപ വരെ
  2. ഉയർന്ന പലിശയുള്ള കടങ്ങൾ വീട്ടുന്നതിന് (20–30 ശതമാനം): 10,199 മുതൽ 15,298 രൂപ വരെ
  3. അടിയന്തിര ഫണ്ട് (10–20 ശതമാനം): 5,099 മുതൽ 10,199 രൂപ വരെ
  4. ജീവിതശൈലി ചെലവുകൾ (10–20 ശതമാനം): 5,099 മുതൽ 10,199 രൂപ വരെ

English Summary:

8th Central Pay Commission could significantly increase the income of Level 1 central government employees if the proposed fitment factor of 3.833 is accepted. The starting basic pay could rise from Rs 18,000 to around Rs 68,994, an increase of nearly Rs 50,994 per month.

Follow Us