AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗിഷീൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!

Actress Urvashi Playfully Roasts Anchor for Speaking English: ചെന്നൈയിൽ നിന്നും വന്ന ആളായതുകൊണ്ട് ഐശ്വര്യ ലക്ഷ്മിയോടായിരിക്കും ഈ ഇംഗ്ലീഷ് ചോദ്യം എന്നാണ് കരുതിയത്. ഇത് കേട്ടിട്ട് നിങ്ങളെന്താണ് പ്രതികരിക്കാത്തത് എന്ന് പരിപാടി കാണാനെത്തിയ പ്രേക്ഷകരെ നോക്കി ഉർവശി ചോദിക്കുന്നത് കെൾക്കാം. “എന്നോടെന്തിനാണ് ഈ അതിക്രമം” എന്ന് തമാശയായി ചോദിച്ച താരം തന്നെ ഇതിൽ നിന്നും ഒന്ന് രക്ഷപ്പെടുത്തണേ എന്നും പ്രേക്ഷകരോപ്പ് ആവശ്യപ്പെടുന്നുണ്ട്

“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗിഷീൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
ഊർവ്വശിImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 11 Sep 2026 | 01:12 PM

ഓരോ സാഹചര്യത്തിലും കാര്യങ്ങളെ നർമ്മം ചേർത്ത് അവതരിപ്പികുന്ന ആളാണ് നടി ഉർവ്വശി. അത്തരം വിമർശനങ്ങളും തമാശകളും കേൾക്കാൻ മലയാളികൾക്ക് ഇഷ്ടവുമാണ്. തൻ്റെ നിലപാടികൾ ഏത് രീതിയിലും തുറന്നുപറയാൻ കഴിയുന്ന വ്യക്തിയാണ് ഉർവശി. നർമ്മവും ആക്ഷേപ ഹാസ്യവും കലർത്തി പറയണമെങ്കിൽ അങ്ങനെയും അല്ല, ഇനി നേരിട്ട് വിമർശിക്കനമെങ്കിൽ ആ മട്ടിലും കാര്യങ്ങൾ പറയാൻ ഉർവശി മടി കാണിക്കാറില്ല. ഇപ്പോൾ അത്തരം ഒരു രസകരമായ സംഭവമാണ് സാമൂഹ്യ മാധ്യമണളിൽ തരംഗമാകുന്നത്.

ആശ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയിൽ അവതാരക ഇംഗ്ലീഷിൽ മാത്രം കാര്യങ്ങൾ അവതരിപ്പിച്ചപ്പോഴായിരുന്നു അൽപ്പം കുസൃതിയോടെ തന്നെ ഉർവശി തൻ്റെ വിയോജിപ്പ് പറഞ്ഞത്. ശബ്ദത്തിൽ അൽപ്പം കുട്ടിത്തം വരുത്തി ഉർവ്വശി പറയുന്ന കാര്യങ്ങൾ സോഷുൽ മിഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ചടങ്ങിൽ സംസാരിക്കാനായി ഉർവശിയെ ക്ഷണിക്കുകയായിരുന്നു അവതാരക. അതാകട്ടെ ഇംഗ്ലീഷിലുമായിപ്പോയി. അതോടെ ഉർവശിയുടെ സ്റ്റൈലിൽ മറുപടിയും എത്തി. “കൊച്ചേ കേരളത്തീ നിന്നോണ്ട് മലയാളികൾ അത്രേം വലിയ ആൾക്കാരാണെന്നും പറഞ്ഞ് ഇംഗ്ലീഷിൽ എന്തോത്തിനാ ഈ കടുവറുക്കുന്നേ?” മലയാളികളല്ലേ ഈ നിൽക്കുന്നവരെല്ലാവരും എന്ന് ഉർവശി അവതാരകയോട് ചോദിക്കുന്നുണ്ട്.

Also Read: “അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി

ചെന്നൈയിൽ നിന്നും വന്ന ആളായതുകൊണ്ട് ഐശ്വര്യ ലക്ഷ്മിയോടായിരിക്കും ഈ ഇംഗ്ലീഷ് ചോദ്യം എന്നാണ് കരുതിയത്. ഇത് കേട്ടിട്ട് നിങ്ങളെന്താണ് പ്രതികരിക്കാത്തത് എന്ന് പരിപാടി കാണാനെത്തിയ പ്രേക്ഷകരെ നോക്കി ഉർവശി ചോദിക്കുന്നത് കെൾക്കാം. “എന്നോടെന്തിനാണ് ഈ അതിക്രമം” എന്ന് തമാശയായി ചോദിച്ച താരം തന്നെ ഇതിൽ നിന്നും ഒന്ന് രക്ഷപ്പെടുത്തണേ എന്നും പ്രേക്ഷകരോപ്പ് ആവശ്യപ്പെടുന്നുണ്ട്.

ഉർവശിയുടെ ഈ പ്രതികരണം കേട്ടതോടെ ‘അയാം ദ സോറി’ എന്ന് അവതാരക ക്ഷമാപണം നടത്തുന്നത്,. എന്നാൽ ഇംഗ്ലീഷ് പറയുന്നത് തെറ്റാണെന്ന് പറയുകയല്ലെന്നും ക്ഷമ ചോദിക്കേണ്ട കാര്യമില്ലെന്നും ഉർവശി പറയുന്നുണ്ട്. നമ്മുടെ നാട്ടിലെ വേദികളിൽ സംസാക്കുമ്പോൾ നമ്മുടേതായ രീതിയിൽ മലയാളത്തിൽ കാര്യങ്ങൾ പറയുന്നതാണ് നല്ലതെന്നും ഉർവശി പറയുന്നുണ്ട്. ഉർവശിയുടെ ഈ കുസൃതി സദസ്സിൽ ചിരി നിറച്ചിരുന്നു. സിനിമയിലെ സഹതാരം ജോജു ആവശുയപ്പെട്ടപ്പോൾ ‘യോദ്ധ’ എന്ന സിനിമയിലെ പഴയ നർമ്മ രംഗവും ഉർവശി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും അവതരിപ്പിച്ചു.

English Summary

During the Aasha movie promotion, actress Urvashi playfully roasted the anchor for speaking English instead of Malayalam. Her witty, humorous reaction quickly went viral online, leaving the audience in splits.

Follow Us