Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
3 ലക്ഷം പെൺകുട്ടികളാണ് വിവിധ സംസ്ഥാനങ്ങളിലായി പരിപാടികളിൽ പങ്കെടുത്തത്. HPV വാക്സിനേഷൻ, സെർവിക്കൽ കാൻസർ പ്രതിരോധം എന്നിവയിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് പെൺകുട്ടികൾക്കും യുവതികൾക്കും ആരോഗ്യകരമായ ഭാവി നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യമെമ്പാടുമുള്ള അല്ലു അർജുൻ ആരാധകർ ഈ പരിപാടിയുടെ ഭാഗമായി. വലിയ ജനശ്രദ്ധയാണ് അല്ലു ഫാൻസിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധാരണ ലഭിക്കുന്നത്.
ഹൈദരാബാദ്: എപ്പോഴും ജനോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ശ്രദ്ധ ആകർഷിക്കുന്ന സംഘടകളിലൊന്നാണ് അല്ലു അർജുൻ ഫാൻസ്. ഇത്തവണ കേന്ദ്ര സർക്കാരിൻ്റെ സ്വസ്ത് നാരി വികാസിത് ഭാരത് പരിപാടിയുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള 8 സംസ്ഥാനങ്ങളിൽ HPV വാക്സിനേഷനും സെർവിക്കൽ കാൻസർ പ്രതിരോധ പരിപാടുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 820 സ്കൂളുകളിലെ അവബോധ പരിപാടികൾക്ക് അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ പിന്തുണ നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂളുകളിലും കമ്മ്യൂണിറ്റികളിലും AAFA നേരിട്ട് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടികളിലായി 3 ലക്ഷം പെൺകുട്ടികളാണ് പങ്കെടുത്തത്. HPV വാക്സിനേഷനെക്കുറിച്ചും സെർവിക്കൽ കാൻസർ പ്രതിരോധത്തെക്കുറിച്ചും അവബോധം സൃഷ്ടിച്ചുകൊണ്ട് പെൺകുട്ടികൾക്കും യുവതികൾക്കും ആരോഗ്യകരമായ ഭാവി നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യമെമ്പാടുമുള്ള അല്ലു അർജുൻ ആരാധകർ ഈ പരിപാടിയുടെ ഭാഗമായി.
ALSO READ : Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
അല്ലു ഇപ്പോൾ
താരം ഇപ്പോള്‍ പാന്‍ ഇന്ത്യ സിനിമകളുടെ തിരക്കിലാണ്. റാക്ക എന്ന ചിത്രമാണ് നിലവിൽ അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം. ആറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തുന്നത്. ഇവരെ കൂടാതെ രശ്മിക മന്ദാന, മൃണാല്‍ താക്കൂര്‍, തുടങ്ങിയ താരങ്ങളും റാക്കയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രശസ്ത തമിഴ് നിര്‍മ്മാണ കമ്പനിയായ സൺ പിക്‌ചേഴ്‌സിൻ്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് റാക്ക. നിലവില്‍, ഈ സിനിമയുടെ ഷൂട്ടിംഗ് അതിവേഗത്തിലാണ് നടക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ ഉടന്‍ വരും.
English Summary
Allu Arjun Fans Conducted 820 HPV Awareness Programs over 7 states, Including Kerala. Focusing the Healthy Future for girl’s and woman’s. Over 3 Lakhs girls Participated in the Programme. on various states.