JioHotstar Down : എല്ലാം നിശ്ചലം; ജിയോ ഹോട്ട് സ്റ്റാറിന് സംഭവിച്ചത് മറ്റൊന്ന്
ചില അപ്രതീക്ഷിത സാങ്കേതിക പ്രശ്‌നങ്ങൾ മൂലം, ഞങ്ങളുടെ ചില ഉപയോക്താക്കൾക്ക് ഉള്ളടക്കം സ്ട്രീം ചെയ്യുമ്പോഴോ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുമ്പോഴോ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
ബെംഗളൂരു: രാജ്യത്താകെയുള്ള ജിയോ ഹോട്ട് സ്റ്റാർ സേവനങ്ങൾ സ്തംഭിച്ചു. നിരവധി പേരാണ് തങ്ങളുടെ ഹോട്ട് സ്റ്റാർ ആപ്പിൻ്റെ പ്രവർത്തനം നിലച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്ക് വെച്ചത്. ബിഗ് ബോസ് ഹൗസിന്റെ ലൈവ് സ്ട്രീമിംഗ് അടക്കം പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്ടൻ്റുകൾ കാണാൻ സാധിക്കാതായതോടെയാണ് ഹോട്ട് സ്റ്റാറിന് രാജ്യത്താകെ പ്രശ്നമുണ്ടെന്ന റിപ്പോർട്ടുകൾ എത്തിയത്. ചിലർക്ക് ആപ്പ് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല, ചിലർക്ക് നെറ്റ്വർക്ക് പ്രവർത്തിക്കുന്നില്ല, മറ്റ് ചിലർക്ക് ആപ്ലിക്കേഷൻ തന്നെ നിന്നു പോയ അവസ്ഥയാണ് നേരിടുന്നത്. ഹോം പേജും സ്‌പോർട്‌സു അടക്കം ആപ്പിൽ കാണാൻ കഴിയുമെന്ന് ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, മറ്റുള്ളവ ഒന്നും തന്നെ ലഭിക്കുന്നില്ല
ജിയോഹോട്ട്സ്റ്റാർ പറയുന്നത്
“ചില അപ്രതീക്ഷിത സാങ്കേതിക പ്രശ്‌നങ്ങൾ മൂലം, ഞങ്ങളുടെ ചില ഉപയോക്താക്കൾക്ക് ഉള്ളടക്കം സ്ട്രീം ചെയ്യുമ്പോഴോ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുമ്പോഴോ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ്, നിങ്ങളുടെ ക്ഷമയെ മനസ്സിലാക്കുന്നു. ഒപ്പം അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു- ഹോട്ട്സ്റ്റാർ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
Jio Hotstar Not Working
Kindly fix it ASAP#down #JioHotstar#JioHotstardown@JioHotstar @JioHotstartam @hotstar_helps pic.twitter.com/mD3rStFkUB— Hari kumar.M.S (@Harikumarhms) October 15, 2025
പ്രശ്‌നം വേഗത്തിൽ പരിഹരിക്കണമെന്നാണ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം എന്നിവ പോലെ ബാക്കിയുള്ള ഒടിടി ആപ്പുകളും ശരിയായി പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്തൃ പിന്തുണ സൂചിപ്പിച്ചതുപോലെ ഇതൊരു നെറ്റ്‌വർക്ക് പ്രശ്‌നമാണെന്ന് സംശയിക്കുന്നു” എന്ന് ജിയോ ഹോട്ട്‌സ്റ്റാർ പറഞ്ഞു. അതേസമയം ജിയോഹോട്ട്സ്റ്റാർ ആപ്ലിക്കേഷൻ അപ്‌ഗ്രേഡ് ചെയ്‌തിരിക്കാമെന്നും അത് ഒരു സാങ്കേതിക തകരാറിന് കാരണമായാതാവാം എന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.