Rahul Mamkootathil: വിധി വരുന്നത് വരെ കടുത്ത നടപടി പാടില്ല; രാഹുലിന്റെ ജാമ്യഹര്‍ജി 10ന് പരിഗണിക്കും
Rahul Mamkootathil Anticipatory Bail Update: ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൊഴി നല്‍കി.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജിയിലുള്ള ഉത്തരവ് ഡിസംബര്‍ 10ന്. വിധി വരുന്നതുവരെ രാഹുലിനെതിരെ കടുത്ത നടപടിയുണ്ടാകാന്‍ പാടില്ലെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. ബെംഗളൂരു സ്വദേശിനിയായ 23കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിലാണ് രാഹുല്‍ ജാമ്യം തേടിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം.
കേസുമായി ബന്ധപ്പെട്ട് അതിജീവിത അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൊഴി നല്‍കി.
ലൈംഗികാതിക്രമത്തിന് ശേഷം രാഹുല്‍ വിവാഹത്തില്‍ നിന്നും പിന്മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയമായിരുന്നു. അതിനാലാണ് വിവരം പുറത്തുപറയാതിരുന്നത്. ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ലൈംഗികാതിക്രമമാണ് നടത്തിയത്. ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്.
രാഹുല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ താന്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയി. വീണ്ടും ബന്ധം പുനസ്ഥാപിക്കുന്നതിനായി രാഹുലിന്റെ പിന്നാലെ നടന്നു. ഫോണ്‍ എടുക്കാത്തപ്പോള്‍ അസഭ്യം പറഞ്ഞു. വീടിന്റെ പരിസരത്ത് കാറുമായി എത്തി കൂടെ വരാന്‍ പലതവണ ആവശ്യപ്പെട്ടു. കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചുവെന്നും അവര്‍ പറഞ്ഞു.