Son Kills Mother: മദ്യപിച്ചെത്തി നിരന്തരം മർദനം; അമ്മയെ കൊലപ്പെടുത്തിയ മകൻ പിടിയിൽ
മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ. ഇതിനു മുൻപും മകനെതിരെ കനകമ്മ പലതവണ പരാതി നൽകുകയും പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
ആലപ്പുഴ: മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജനെയാണ് (69) മകൻ കൃഷ്ണദാസ് (39) കൊലപ്പെടുത്തിയത്. സംഭവത്തിൽ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരന്തരം മദ്യപിച്ചെത്ത് അമ്മയുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു.
കൃഷ്ണദാസ് ഏക മകനാണ്. ഇയാളുടെ ഭാര്യ അടുത്തിടെ പിണങ്ങിപ്പോയിരുന്നു. ഇതിനു കാരണം അമ്മയാണെന്ന് പറഞ്ഞാണ് ഇയാൾ അമ്മയെ മർദിച്ചിരുന്നത്. ഇയാൾ നിരന്തരം മദ്യപിച്ചെത്തി പണമാവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോൾ മർദിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറയുന്ന്. പതിവ് പോലെ കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി പണമാവശ്യപ്പെട്ടതായി പോലീസ് പറയുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും ബഹളം കേട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇത് ഇടക്കിടെ കേൾക്കുന്നതിനാൽ നാട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല.
ഇന്ന് രാവിലെയാണ് അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താൻ മർദിച്ചിരുന്നുവെന്നും കൃഷ്ണദാസ് നാട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് വീട്ടിലേക്ക് എത്തുകയും കനകമ്മ മരിച്ചുകിടക്കുന്നതും കണ്ടത്. കൃഷ്ണദാസിന്റെ ർദനമേറ്റാണ് കനകമ്മ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ. ഇതിനു മുൻപും മകനെതിരെ കനകമ്മ പലതവണ പരാതി നൽകുകയും പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.