Kawasaki Z300: മാസ്സ് എൻട്രിക്ക് കവാസാക്കി, പതിയ Z300 മോഡൽ ഒക്ടോബർ 20 ന്
കവാസാക്കിയുടെ പുതിയൊരു മോഡൽ ബൈക്ക് കൂടി ഇന്ത്യൻ വിപണയിലേക്ക് എത്തുകയാണ്. Z300 സ്ട്രീറ്റ്-നേക്കഡ് മോട്ടോർസൈക്കിൾ 2026 ഒക്ടോബർ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നിഞ്ച 300-ന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ പുതിയ മോഡൽ, കവാസാക്കിയുടെ Z സീരിസീലെ എൻട്രി-ലെവൽ മോഡലായിരിക്കും. രാജ്യത്ത് Z300 അവതരിപ്പിക്കുന്നത് കവാസാക്കിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ചുവട് വെയ്പ്പാണ്.
കവാസാക്കിയുടെ പുതിയൊരു മോഡൽ ബൈക്ക് കൂടി ഇന്ത്യൻ വിപണയിലേക്ക് എത്തുകയാണ്. Z300 സ്ട്രീറ്റ്-നേക്കഡ് മോട്ടോർസൈക്കിൾ 2026 ഒക്ടോബർ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നിഞ്ച 300-ന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ പുതിയ മോഡൽ, കവാസാക്കിയുടെ Z സീരിസീലെ എൻട്രി-ലെവൽ മോഡലായിരിക്കും. രാജ്യത്ത് Z300 അവതരിപ്പിക്കുന്നത് കവാസാക്കിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ചുവട് വെയ്പ്പാണ്. കാരണം സമീപകാലത്തായി നേക്കഡ് ബൈക്ക് വിഭാഗം ബൈക്കുകളോട് വിപണിയിൽ പ്രിയം ഏറിവരുന്നുണ്ട്. അതുകൊണ്ട് തന്നെ നേക്കഡ് സ്ട്രീറ്റ്-ഫൈറ്റർ’ (naked street-fighter) വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ കവാസാക്കിയെ ഈ മോഡൽ സയാഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.