AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

TVS Radeon: ഇതാണ് ബജറ്റ് ബൈക്ക്! ടി.വി.എസ് റേഡിയോൺ 2026 വിപണിയിൽ

New TVS Radeon 2026 Model Launch: കമ്മ്യൂട്ടർ ബൈക്ക് സെ​ഗ്മെന്റിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയ ബൈക്ക് മോ‍ഡലുകളിൽ ഒന്നാണ് ടിവിഎസ് റേഡിയോൺ ( TVS Radeon). ഈ മോഡലിന്റെ 2026 പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. എൽഇഡി (LED) ലൈറ്റിംഗ്, പുതുക്കിയ ഗ്രാഫിക്സ്, പുതിയ കളർ ഓപ്ഷനുകൾ എന്നിവയാണ് പുതിയ മോഡലിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. 67,100 രൂപ മുതൽ 73,100 രൂപ വരെയാണ് പുതിയ റേഡിയോണിന്റെ എക്സ്-ഷോറൂം വില.

TVS Radeon: ഇതാണ് ബജറ്റ് ബൈക്ക്! ടി.വി.എസ് റേഡിയോൺ 2026 വിപണിയിൽ
Tvs Radeon New ModelImage Credit source: TVS Website
Amal KV
Amal KV | Published: 13 Oct 2026 | 07:22 PM

കമ്മ്യൂട്ടർ ബൈക്ക് സെ​ഗ്മെന്റിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയ ബൈക്ക് മോ‍ഡലുകളിൽ ഒന്നാണ് ടിവിഎസ് റേഡിയോൺ ( TVS Radeon). ഈ മോഡലിന്റെ 2026 പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. എൽഇഡി (LED) ലൈറ്റിംഗ്, പുതുക്കിയ ഗ്രാഫിക്സ്, പുതിയ കളർ ഓപ്ഷനുകൾ എന്നിവയാണ് പുതിയ മോഡലിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. 67,100 രൂപ മുതൽ 73,100 രൂപ വരെയാണ് പുതിയ റേഡിയോണിന്റെ എക്സ്-ഷോറൂം വില. നവരാത്രി – ദീപാവലി ഉത്സവത്തിന് തൊട്ടുമുമ്പായാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.

2026 റേഡിയൻ (Radeon) ബേസ്, ഡിജി-ഡ്രം (Digi-Drum), ഡിജി-ഡിസ്ക് (Digi -Disc) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്. ഇതിൽ ബേസ് വേരിയന്റിന് നിലവിലുള്ള മോഡലിനേക്കാൾ 1,250 രൂപ അധികം നൽകേണ്ടി വരും. എന്നാൽ ടോപ് വേരിയന്റായ ഡിജി- ഡിസ്കിന് നേരത്തെയുള്ള തിനേക്കാൾ 7,500 രൂപ കുറവാണ്. ബേസ് പതിപ്പിന് 67,100 രൂപയും, മിഡിൽ വേരിയന്റായ ഡിജി-ഡ്രമ്മിന് 70,100 രൂപയും, ഉയർന്ന വകഭേദമായ ഡിജി-ഡിസ്കിന് 73,100 രൂപയുമാണ് എക്സ്-ഷോറൂം വില. അതേ സമയം പുതുക്കിയ മോഡലുകൾക്കൊപ്പം പഴയ റേഡിയൻ വകഭേദങ്ങളും വിൽപ്പനയ്ക്കുണ്ടാകുമോ എന്ന കാര്യത്തിൽ ടിവിഎസ്ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.

Also Read: സ്വിഫ്റ്റ് മുതൽ ആൾ​ട്രോസ് വരെ, 10 ലക്ഷം ബജറ്റിൽ പരി​ഗണിക്കാവുന്ന ഹാച്ച് ബാക്ക് മോഡലുകൾ

സവിശേഷമായ ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ) ഉള്ള പുതിയ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ-ലാമ്പ്, ഇരുവശങ്ങളിലും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പുതിയ റേഡിയോണിന്റെ ആകർഷണങ്ങളാണ്. എല്ലാ വേരിയന്റികളിലും ഈ അപ്ഡേറ്റ് സ്റ്റാൻ‍ഡേർ‍ഡായി കമ്പനി കൊടുത്തിട്ടുണ്ട്. മുൻവശത്ത് ഡിസ്ക് ബ്രേക്ക് വരുന്നത് ഡിജി-ഡിസ്കിൽ മാത്രമാണ്. മറ്റ് രണ്ട് വേരിയന്റുകളിലും ഡ്രം ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.

വാഹനത്തിന്റെ ആകെയുള്ള ഡിസൈൻ ഘടനയിൽ മാറ്റമില്ലെങ്കിലും, പുതുക്കിയ ഗ്രാഫിക്സും കളർ സ്കീമുകളും ബൈക്കിന് കൂടുതൽ പുതുമ സമ്മാനിക്കുന്നു. ബേസ് വേരിയന്റ് ബ്ലാക്ക് ആന്റ് ബ്ലൂ, ബ്ലാക്ക് ആന്റ് റെഡ് എന്നീ നിറങ്ങളിൽ വാങ്ങാം. ഡിജി-ഡ്രം വേരിയന്റിൽ ബ്ലാക്ക് – ഓറഞ്ച്, റെഡ് – ബ്ലാക്ക് DT എന്നീ നിറങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഡിജി-ഡിസ്ക് വേരിയന്റ് ബ്ലാക്ക് ആന്റ് ഓറഞ്ച്, റെഡ് ആന്റ് ബ്ലാക്ക് DT എന്നീ നിറങ്ങളിൽ സ്വന്തമാക്കാം. മെക്കാനിക്കലായി റേഡിയോണിൽ മാറ്റങ്ങളൊന്നുമില്ല. 8 hp പവററും 8.7 Nm ടോർക്കും നൽകുന്ന 109.7 cc എയർ ആൻഡ് ഓയിൽ കൂൾഡ് എഞ്ചിനാണ് വാഹാനത്തിൽ. ഫോർ-സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. 10 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കും 69.3 kmpl മൈലേജുമാണ് വാഹനത്തിനുള്ളത്.

English Summary

The TVS Radeon is one of the most budget-friendly bikes in the commuter segment. The company has now introduced the 2026 version of this model. Key updates in the new model include LED lighting, revised graphics, and new color options.

Follow Us