Maruti Baleno Facelift : ചെറുതല്ല, വലിയ മാറ്റങ്ങൾ! പുത്തൻ ബലെനോ എത്തി
Baleno Facelift 2026 Full Launch Details : അങ്ങനെ ആ കാത്തിരിപ്പ് അവസാനിച്ചു. മരുതി തങ്ങളുടെ ജനപ്രിയ മോഡലുകളിൽ മുൻനിരയിൽ നിൽക്കുന്ന ബലെനോയുടെ ഫേസ് ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വാഹനത്തിന് വന്നിട്ടുണ്ട്. രൂപത്തേക്കാൾ ഏറെ ഫീച്ചറുകളിലും പെർഫോമൻസുകളിലുമാണ് മാറ്റങ്ങൾ. ഡിസൈനിൽ ചെറി മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

Maruti Baleno Facelift
അങ്ങനെ ആ കാത്തിരിപ്പ് അവസാനിച്ചു. മരുതി തങ്ങളുടെ ജനപ്രിയ മോഡലുകളിൽ മുൻനിരയിൽ നിൽക്കുന്ന ബലെനോയുടെ ഫേസ് ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വാഹനത്തിന് വന്നിട്ടുണ്ട്. രൂപത്തേക്കാൾ ഏറെ ഫീച്ചറുകളിലും പെർഫോമൻസുകളിലുമാണ് മാറ്റങ്ങൾ. ഡിസൈനിൽ ചെറി മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിന്റെ രൂപത്തിലും ഹെഡ്ലൈറ്റിലുമാണ് പ്രകടമായ അപ്ഡേഷൻ കാണാൻ കഴിയുക.
പുറം രൂപം
ഷാർക്ക് ഫിൻ ആന്റിന ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഒഴിച്ചാൽ മാരുതിയുടെ പ്രീമിയം ഹാച്ച്‌ബാക്കിന്റെ പിൻഭാഗത്ത് എന്നാൽ പ്രകടമായ മാറ്റങ്ങൾ കൊടുത്തിട്ടില്ല. അതേസമയം, വശങ്ങളിലെ ലുക്കിൽ മാറ്റമില്ലെങ്കിലും പുതിയ 16-ഇഞ്ച് അലോയ് വീലുകൾ നൽകിയിട്ടുണ്ട്. പ്രീമിയം ഹാച്ച്‌ബാക്കിന്റെ പിൻഭാഗവും നിലവിലുള്ള മോഡലിന് സമാനമാണ്; എന്നാൽ ഇപ്പോൾ ഇതിൽ ‘ഷാർക്ക് ഫിൻ ആന്റിന’ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വശങ്ങളിലെ രൂപകൽപ്പനയിൽ മാറ്റമില്ലെങ്കിലും പുതിയ 16-ഇഞ്ച് അലോയ് വീലുകൾ നൽകിയിട്ടുണ്ട്. മാരുതി സുസുക്കി ബലേനോയുടെ ഫേസ്‌ലിഫ്റ്റ് മോഡലിന്റെ വില ആരംഭിക്കുന്നത് 6.10 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആണ്.
Also Read : ഇത്രയുംകംഫർട്ട് മതിയോ… കിയയുടെ ആദ്യ ഹൈബ്രിഡ് കാർ ഇന്ത്യയിൽ
ഇന്റീരിയർ
വാഹനത്തിന്റെ ഉള്ളിലാണ് പ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. മുന്നിലെ സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനം ഉൾപ്പെടുത്തി. കൂടാതെ, വയർലെസ് ചാർജർ, ക്ലാരിയോൺ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ തുടങ്ങിയവയും കൂട്ടിച്ചേർത്തിട്ടുണ്ട്. ക്യാബിനിൽ നീലയും കറുപ്പും കലർന്ന ഡ്യുവൽ-ടോൺ ശൈലിയിലാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഡാഷ് ബോർഡിൽ മാറ്റമില്ല. ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഫിസിക്കൽ ബട്ടണുകളും നൽകിയിരിക്കുന്നു.
സുരക്ഷ
സുരക്ഷയുടെ കാര്യത്തിൽ വലിയ അപ്ഡേഷനാണ് പുതിയ മോഡലിൽ കൊടുത്തിരിക്കുന്നത്. ആറ് എയർബാഗുകൾക്ക് പുറമെ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഹൈ ബീം അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ മുന്നറിയിപ്പ് തുടങ്ങിയ ലെവൽ 2 അഡാസ് – ADAS സംവിധാനങ്ങളും ഉൾപ്പെടുത്തി.
Z-സീരീസ് എൻജിൻ
സ്വിഫ്റ്റ്, ഡിസയർ എന്നീ മോഡലുകളിൽ ഉള്ള 1.2 ലിറ്റർ Z-സീരീസ് എൻജിനാണ് പുതിയ ബലേനോ ഫെയ് ലിഫ്റ്റിൽ വരുന്നത്. പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾക്ക് പുറമെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ സിഎൻജി CNG)വകഭേദവും കമ്പനി ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു.
English Summary
The wait is finally over. Maruti has launched the facelifted version of the Baleno, one of its most popular models, in India. The vehicle has undergone changes in both appearance and character. The updates are more significant in terms of features and performance than in the styling, which has seen only minor changes .