AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Netflix: മൊബൈൽ യൂസർമാരെ ലക്ഷ്യമിട്ട് വെർട്ടിക്കൽ വിഡിയോ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്; ലക്ഷ്യം റീൽസും ഷോർട്ട്സും

Netflix Vertical Video Feature: വെർട്ടിക്കൽ വിഡിയോ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. മൊബൈൽ യൂസർമാരെ ലക്ഷ്യമിട്ടാണ് ഫീച്ചർ അവതരിപ്പിക്കുന്നത്.

Netflix: മൊബൈൽ യൂസർമാരെ ലക്ഷ്യമിട്ട് വെർട്ടിക്കൽ വിഡിയോ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്; ലക്ഷ്യം റീൽസും ഷോർട്ട്സും
നെറ്റ്ഫ്ലിക്സ്Image Credit source: Pexels
Abdul Basith
Abdul Basith | Published: 08 May 2025 | 02:06 AM

മൊബൈൽ യൂസർമാരെ ലക്ഷ്യമിട്ട് വെർട്ടിക്കൽ വിഡിയോ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്. യൂട്യൂബ് ഷോർട്ട്സ്, ഇൻസ്റ്റഗ്രാം റീൽസ് തുടങ്ങിയ ആപ്പുകളുടെ മാർക്കറ്റ് ലക്ഷ്യമിട്ടാണ് നീക്കം. നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസിൻ്റെയും സിനിമകളുടെയും ഷോർട്ട് ക്ലിപ്പുകൾ ഈ ഫീച്ചറിലൂടെ കാണാനാവും. ഇക്കാര്യം നെറ്റ്ഫ്ലിക്സ് തന്നെയാണ് അറിയിച്ചത്.

റീൽസ് പോലെ തന്നെയാണ് ഈ ഫീച്ചർ വർക്ക് ചെയ്യുക. വെർട്ടിക്കൽ വിഡിയോകൾ സ്വൈപ്പ് ചെയ്ത് കാണാം. ഇതിൽ നിന്ന് പൂർണമായ ഷോ കാണാം. സുഹൃത്തുക്കൾക്ക് ഈ ക്ലിപ്പ് ഷെയർ ചെയ്ത് കൊടുക്കാനും അവസരമുണ്ട്. ‘ടുഡേയ്സ് ടോപ്പ് പിക്ക്സ് ഫോർ യൂ’ എന്ന സെക്ഷനിൽ നിന്നാണ് ഈ വെർട്ടിക്കൽ ക്ലിപ്പുകൾ നെറ്റ്ഫ്ലിക്സ് സജസ്റ്റ് ചെയ്യുക. അതുകൊണ്ട് തന്നെ ഓരോ ഉപഭോക്താക്കൾക്കും വ്യത്യസ്തമായ വിഡിയോകളാവും കാണാവുക.

മൊബൈൽ യൂസർമാരെ ആപ്പിൽ തന്നെ പിടിച്ചുനിർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഷോർട്ട് വിഡിയോ ഫീച്ചർ. ആളുകൾ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെയാണ് കൂടുതൽ സമയം ചിലവഴിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് കണക്കുകൂട്ടുന്നു. ഈ മാർക്കറ്റിലേക്ക് കയറാനും ആളുകളെ ആപ്പിൽ തന്നെ പിടിച്ചുനിർത്താനുമാണ് നെറ്റ്ഫ്ലിക്സിൻ്റെ ശ്രമം. ഈ ആപ്പിലൂടെ ആളുകൾ പുതിയ ഉള്ളടക്കങ്ങളെപ്പറ്റി അറിയുമെന്നും അതുവഴി ഉപഭോക്താക്കൾ കൂടുതൽ ഉള്ളടക്കങ്ങൾ കാണുമെന്നും നെറ്റ്ഫ്ലിക്സ് വിലയിരുത്തുന്നു. നെറ്റ്ഫ്ലിക്സിൻ്റെ മൊബൈൽ ആപ്പിൽ പുതിയ ടാബ് ആയാണ് ഈ ഫീച്ചർ അവതരിപ്പിക്കുക. വരുന്ന ആഴ്ചകളിൽ തന്നെ ഐഒഎസിലും ആൻഡ്രോയ്ഡിലും ഈ അപ്ഡേറ്റ് ലഭ്യമാവും.

2021ൽ ഇതിന് സമാനമായ ഒരു ഫീച്ചർ നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചിരുന്നു. ഫാസ്റ്റ് ലാഫ്സ് എന്ന പേരിൽ അന്ന് അവതരിപ്പിച്ച ഫീച്ചറിൻ്റെ വിപുൽകീകരിച്ച ഫീച്ചറാണ് ഇത്. ഫാസ്റ്റ് ലാഫിൽ കോമഡി ഉള്ളടക്കങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, പുതിയ ഫീച്രിൽ കോമഡിയ്ക്കൊപ്പം വിവിധ വിഭാഗങ്ങളിൽ പെട്ട ഉള്ളടക്കങ്ങളുടെ ഷോർട്ട് വിഡിയോകൾ കാണാനാവും. പ്രിവ്യൂ പോലെയും ഈ ഫീച്ചർ പ്രവർത്തിക്കും. വിഡിയോയിൽ ടാപ് ചെയ്താൽ ഉള്ളടക്കത്തിൻ്റെ പൂർണരൂപം കാണാനാവും. അല്ലെങ്കിൽ പിന്നീട് കാണായി മൈ ലിസ്റ്റിലേക്ക് ഈ വിഡിയോ സേവ് ചെയ്യാം.