AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Realme GT7 : ക്യാമറയും ബ്രാൻഡും പറഞ്ഞിരുന്നോ! ഇവിടെ 10,000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി എത്തി

Realme GT7 Phone Battery Backup : ഒരു സാധാരണ പവർ ബാങ്ക് നൽകുന്ന ബാറ്ററി ബാക്കപ്പാണ് റിയമി ജിടി7 വാഗ്ദാനം ചെയ്യുന്നത്.

Realme GT7 : ക്യാമറയും ബ്രാൻഡും പറഞ്ഞിരുന്നോ! ഇവിടെ 10,000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി എത്തി
Realme GTImage Credit source: Realme Global X
Jenish Thomas
Jenish Thomas | Updated On: 06 May 2025 | 04:37 PM

സാധാരണയായി ഒരു ഫോൺ തിരഞ്ഞെടുക്കുന്നതിൽ പ്രധാനഘടകമാണ് അതിൻ്റെ ബാറ്ററി ബാക്കഅപ്പ്. നിലവിലുള്ള ഫോൺ ബ്രാൻഡുകൾ നൽകുന്ന ബാറ്ററി ബാക്കപ്പിൻ്റെ ശരാശരി 5,000ത്തിനും 6,000 എംഎഎച്ചിനുമിടയിൽ വരും. എന്നാൽ അതിൻ്റെ ഇരട്ടി ബാറ്ററി ബാക്ക്അപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമീ. 10,000 എംഎഎച്ച് ബാറ്ററിയുള്ള കോൺസെപ്റ്റ് ഫോൺ ആണ് റിയമി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാധാരണ പവർ ബാങ്കിൻ്റെ അത്രയും ബാറ്ററി എന്നതാണ് ഈ ബാക്ക്അപ്പ് കൊണ്ടുള്ള പ്രത്യേകത. അത്തരത്തിലുള്ള ഫോൺ വേഗത്തിൽ വിപണിയിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റിയൽമി.

റിയൽമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഉത്പനങ്ങളിൽ ഒന്നായ റിയൽമി ജിടി7 സീരീസിലാണ് ഈ ബാറ്ററി ബാക്ക്അപ്പ് അവതരിപ്പിക്കുക. യാതൊരു തടസ്സവുമില്ലാതെ ഏറ്റവും കൂടുതൽ നേരം ഫോൺ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് നിർമാതാക്കൾ ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. പവർ ബാങ്ക് പോലെ ബാറ്ററി ബാക്ക്അപ്പുണ്ടെങ്കിലും ഫോണിൻ്റെ കനം വളരെ കുറവായിരിക്കുമെന്ന് തന്നെയാണ് സ്മാർട്ട്ഫോൺ കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമെ ബാക്ക് പാനൽ സെമി-ട്രാൻസ്പേരൻ്റായിട്ടാണ് വിപണയിൽ എത്തിക്കുക.

ALSO READ : Honor 400 Pro: 12 ജിബി റാമും 200 മെഗാപിക്സൽ ക്യാമറയും; വിപണി പിടിയ്ക്കാൻ ഹോണർ 400 പ്രോ എത്തുന്നു

കോൺസെപ്റ്റ് ഫോൺ അവതരിപ്പിക്കുന്ന എന്ന അറിയിച്ചുകൊണ്ടുള്ള റിയൽമിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

റിയൽമി ജിടി7 ലഭിച്ചേക്കാവുന്ന മറ്റ് സവിശേഷതകൾ

മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്പ്സെറ്റിലാകും ഫോൺ അവതരിപ്പിക്കുക. 8 ജിബി റാമിനോടൊപ്പം 128 ജിബി, 256 ജിബി ഇൻ്റേണൽ സ്റ്റോറേജും ലഭിക്കും. ആൻഡ്രോയ്ഡ് 15 ബേസ് ചെയ്തുകൊണ്ട് റിയൽമിയുടെ യുഐ4 ആയിരിക്കും ജിടി7-ൽ ഉണ്ടാകാൻ സാധ്യത. 120 ഹെട്സ് റിഫ്രഷ് റേറ്റുള്ള ഫുൾഎച്ച്ഡി പ്ലസാകും ഫോണിൻ്റെ ഡിസ്പ്ലെ.

Follow Us