New Bajaj Pulsar 125 : ലുക്കിലും എഞ്ചിനിലും മാറ്റം! പുതിയ പൾസർ ഈ മാസം തന്നെ

New Bajaj Pulsar 125 Launch : പെർഫോമൻസ് ബൈക്ക് എന്ന സെ​ഗ്മെന്റിന് ഒരു കാലത്ത് ഇന്ത്യയിൽ പര്യായമായി നിന്ന മോഡലാണ് ബജാജ് പൾസർ. ഈ മോഡൽ പുറത്തിറങ്ങയി 25 വർഷങ്ങൾ പിന്നിടുന്ന വേളയിൽ പുതിയൊരു കാൽവെയ്പ്പ് കൂടി നടത്തുകയാണ് കമ്പനി. പുതിയ ബജാജ് പൾസർ 125 മോഡൽ ഈ മാസം തന്നെ വിപണയിൽ എത്തുമെന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങൾ ഏകദേശം കമ്പനി പൂർത്തിയാക്കിയുട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ.

New Bajaj Pulsar 125 : ലുക്കിലും എഞ്ചിനിലും മാറ്റം! പുതിയ പൾസർ ഈ മാസം തന്നെ

Bajaj Pulsar

Published: 

05 Aug 2026 | 08:10 PM

പെർഫോമൻസ് ബൈക്ക് എന്ന സെ​ഗ്മെന്റിന് ഒരു കാലത്ത് ഇന്ത്യയിൽ പര്യായമായി നിന്ന മോഡലാണ് ബജാജ് പൾസർ. ഈ മോഡൽ പുറത്തിറങ്ങയി 25 വർഷങ്ങൾ പിന്നിടുന്ന വേളയിൽ പുതിയൊരു കാൽവെയ്പ്പ് കൂടി നടത്തുകയാണ് കമ്പനി. പുതിയ ബജാജ് പൾസർ 125 മോഡൽ ഈ മാസം തന്നെ വിപണയിൽ എത്തുമെന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങൾ ഏകദേശം കമ്പനി പൂർത്തിയാക്കിയുട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. അവതരിപ്പിക്കും മുൻപ് തന്നെ പുതിയ മോഡലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പൾസറിന്റെ ക്ലാസിക് രൂപത്തിന് കാര്യമായ മാറ്റങ്ങൾ പുതിയ മോഡലിൽ പ്രതീക്ഷിക്കാമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകളെ സ്ഥിരീകരിക്കുന്നതാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന ചിത്രങ്ങൾ.

പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം പുതിയ പൾസർ 125ന് കൂടുതൽ സ്പോർട്ടി രൂപമാണ് വന്നിരിക്കുന്നത്. ഇന്ധന ടാങ്കിലെ ഡിസൈനിൽ മാറ്റം പ്രകടമാണ്. ചുവപ്പും കറുപ്പ് നിറങ്ങളിലുള്ള ഗ്രാഫിക്സും വാഹനത്തിൽ നൽകിയിട്ടുണ്ട്. മുന്നിലും പിന്നിലും എൽഇഡി ട്വിറ്ററുകളും ഉൾപ്പെടുത്തിയിരിക്കുന്നതായി പുറത്തുവന്ന ചിത്രങ്ങളിൽ കാണാം. പുതിയ ഡിജിറ്റൽ ഇൻഷുമെൻറ് ക്ലസ്റ്ററും പുതിയ വാഹനത്തിൽ ഉണ്ടാകും. പുതിയ പൾസർ 125 ൽ പൂർണ്ണമായി നവീകരിച്ച എൻജിൻ ആയിരിക്കും വരിക എന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന ചിത്രങ്ങളിൽ നിലവിലുള്ള മോഡലിനെ വ്യത്യസ്തമാണ് എൻജിൻ കവർ ഡിസൈൻ.

Also Read: കുഴിയുണ്ടേ… സ്കൂട്ടർ തന്നെ മുന്നറിയിപ്പ് നൽകും പുതിയ സേഫ്റ്റി ഫീച്ചറുമായിഏഥർ

125 സി സി സെഗ്മെന്റിൽ എത്തുന്ന ഈ പുതിയ മോഡൽ മറ്റ് പ്രമുഖ ബ്രാൻഡുകൾ ആയ ഹീറോ, ടി വി എസ്‌, ഹോണ്ട എന്നിവയുമായാണ് പ്രധാനമായി മത്സരിക്കുക. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് ഈ വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന് എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

പുതിയ തലമുറ പൾസർ 125-ന്റെ ഷോറൂമുകളിലേക്കുള്ള വിതരണം ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാൽ, ഈ മാസാവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം പൾസർ 150 മോഡലിലും സമാനമായ മാറ്റങ്ങൾ ബജാജ് കൊണ്ടുവരുന്നുണ്ട്. അതിനാൽ, വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ രണ്ട് മോഡലുകളും ഒന്നിച്ച് വിപണിയിൽ അവതരിപ്പിക്കാനാണ് സാധ്യത കാണുന്നത്. എന്നാൽ ‘അപ്‌ഡേറ്റ് ചെയ്ത ക്ലാസിക് 125’ മോഡലല്ല, അതിന് മുമ്പ് ‘N160 4V’ ആണ് വിപണയിൽ എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ വാ​ഹനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തിരുന്നു.

English Summary

Deliveries of the next-generation Pulsar 125 have already commenced; therefore, the vehicle is expected to hit the market by the end of this month. Bajaj is also introducing similar updates to the Pulsar 150, so there is a possibility that both models will be launched together as part of the anniversary celebrations.

Follow Us
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു