6.99 ഇഞ്ച് അൾട്രാ-ലാർജ് ഡിസ്‌പ്ലേയും 8000mAh ബാറ്ററിയും ഉണ്ട്! പോക്കോ M8 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Poco M8 Power 5G launched in India: പോക്കോ M8 പവർ 5ജി (POCO M8 Power 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6.99 ഇഞ്ച് അൾട്രാ-ലാർജ് OLED ഡിസ്‌പ്ലേ ഉള്ള ആദ്യ പോക്കോ സ്മാർട്ട്ഫോൺ എന്നതാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. കൂടാതെ ദീർഘനേരത്തെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 8,000mAh സിലിക്കൺ കാർബൺ ബാറ്ററിയും ഈ ഫോണിന്റെ ഹൈലൈറ്റ് ആണ്.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതിയ 5ജി ഫോൺ കൂടി എത്തിയിരിക്കുന്നു. പോക്കോയുടെ M സീരീസിന്റെ ഭാഗമായി പോക്കോ M8 പവർ 5ജി (POCO M8 Power 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6.99 ഇഞ്ച് അൾട്രാ-ലാർജ് OLED ഡിസ്‌പ്ലേ ഉള്ള ആദ്യ പോക്കോ സ്മാർട്ട്ഫോൺ എന്നതാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. കൂടാതെ ദീർഘനേരത്തെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 8,000mAh സിലിക്കൺ കാർബൺ ബാറ്ററിയും ഈ ഫോണിന്റെ ഹൈലൈറ്റ് ആണ്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്സെറ്റ് ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്.
ഒറ്റ ചാർജിൽ പോക്കോ M8 പവർ 5ജി 3 ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. 42 മണിക്കൂർ വരെ തുടർച്ചയായ വീഡിയോ പ്ലേബാക്ക്, 68 മണിക്കൂർ വരെ സോഷ്യൽ മീഡിയ സ്ക്രോളിംഗ്, 18 മണിക്കൂർ വരെ ഗെയിമിംഗ്, 16 മണിക്കൂർ വരെ ടേൺ-ബൈ-ടേൺ നാവിഗേഷൻ ശേഷി ഈ ബാറ്ററി വാഗ്ദാനം ചെയ്യും.
ALSO READ: വൃത്തിയോടെ സാംസങ് വക ഒരു പ്രോ 5G ഫോൺ; ഗാലക്സി F70 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.99-ഇഞ്ച് (2396 × 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട-കോർ (2×2.3GHz കോർടെക്സ്-A78 & 6×2GHz കോർടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 4 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.
6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 3 -ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ വീഡിയോ റെക്കോർഡിംഗ്) അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നിവയും ഇതിലെ ഫീച്ചറുകളിൽപ്പെടുന്നു.
IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 8000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ബ്ലേസ് ഓറഞ്ച്, ഗ്രീൻ കളർ ഓപ്ഷനുകളിൽ ആണ് പോക്കോ M8 പവർ 5ജി എത്തിയിരിക്കുന്നത്.
വിലയും ലഭ്യതയും
പോക്കോ M8 പവർ 5G യുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 128GB വേരിയന്റിന് 27,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 21,999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങാം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ട്/ എക്സ്ചേഞ്ച് ഡിസ്കൗണ്ട് സഹിതം ആകെ 3000 രൂപയുടെ ഡിസ്കൗണ്ട് തുടക്കത്തിൽ ഈ ഫോണിന് ലഭ്യമാണ്. എന്നാൽ കൂപ്പൺ ഡിസ്കൗണ്ട് വിൽപ്പനയാരംഭിച്ച്, ആദ്യ 12 മണിക്കൂർ മാത്രമേ ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഓഗസ്റ്റ് 7 മുതൽ ഫ്ലിപ്കാർട്ട് വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.
English Summary
The POCO M8 Power 5G has been launched in India. Its 6GB + 128GB base variant is priced at Rs 24,999 and the 8GB + 128GB variant is priced at Rs 27,999. You can buy it for a starting price of Rs 21,999 if you take advantage of the bank discount as part of the launch offer. It will go on sale via Flipkart from August 7.