Hero Mavrick 440 : വമ്പൻ തിരിച്ചുവരവോ! പുതിയ ഹീറോ മാവറിക് 440 ഉടൻ വിപണിയിലേക്ക്?
New Hero Mavrick 440 Launch : ഹീറോ മാവ്രിക് 440 (Hero Mavrick 440) ന്റെ പുതിയ മോഡൽ വിപണി കീഴടക്കാൻ വരുന്നു എന്ന് സൂചന. വാഹനത്തിന്റെ സ്പൈ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാഹനത്തിന്റെ തിരിച്ച് വരവിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായത്. അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളും ഫുൾ-കളർ ടിഎഫ്ടി (TFT) ഇൻസ്ട്രുമെന്റ് കൺസോളുമുള്ള വാഹനത്തിന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

New Hero Mavrick 440 Arriving Soon
ഹീറോ മാവ്രിക് 440 (Hero Mavrick 440) ന്റെ പുതിയ മോഡൽ വിപണി കീഴടക്കാൻ വരുന്നു എന്ന് സൂചന. വാഹനത്തിന്റെ സ്പൈ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാഹനത്തിന്റെ തിരിച്ച് വരവിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായത്. അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളും ഫുൾ-കളർ ടിഎഫ്ടി (TFT) ഇൻസ്ട്രുമെന്റ് കൺസോളുമുള്ള വാഹനത്തിന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എന്നാൽ കമ്പനി ഇതുവരെ വാഹനത്തിന്റെ തിരുച്ചു വരവിനെ കുറിച്ചോ ലോഞ്ച് വിവരങ്ങളോ ഒന്നും പുറത്ത് വിട്ടിട്ടില്ല.
പുറത്ത് വന്ന ഫോട്ടോകൾ പ്രകാരം മനസ്സിലാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. മുൻവശത്തെ സാധാരണ ടെലിസ്‌കോപിക് ഫോർക്കുകൾക്ക് പകരം ഗോൾഡ് ഫിനിഷുള്ള അപ്‌സൈഡ് ഡൗൺ ഫോർക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത പ്രധാന മാറ്റം പോർട്രെയ്റ്റ്സ്റ്റൈ ൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയാണ്. ഹീറോ മാവ്രിക് 440-മായി ഒരേ പ്ലാറ്റ്‌ഫോം പങ്കിടുന്ന മോഡലാണ് ഹാർലി-ഡേവിഡ്‌സൺ X440 T. ഈ പ്രീമിയം ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന സ്‌ക്രീനിന് സമാനമാണ് ഇൻസ്ട്രുമെന്റ് യൂണിറ്റ്.
Also Read : ഇനി ദൂരം പ്രശ്നമല്ല, 243 കിലോ മീറ്റർ റേഞ്ചുമായി സിംപിൾ വേവ് ഇവി സ്കൂട്ടർ
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ സപ്പോർട്ട്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ-എസ്എംഎസ് അറിയിപ്പുകൾ, മറ്റ് കണക്റ്റഡ് ഫീച്ചറുകൾ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഹാർലി-ഡേവിഡ്‌സൺ X440 T-യിൽ വ്യത്യസ്ത റൈഡ് മോഡുകളും ട്രാക്ഷൻ കണ്ട്രോളും ലഭ്യമാണ്. ഇവ മാവറിക്കിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല.
എൻജിൻ ഭാഗത്തേക്ക് വരികയാണെങ്കിൽ നിലവിലുള്ള 440 സിസി, സിംഗിൾ-സിലിണ്ടർ, എയർ-ആൻഡ്-ഓയിൽ കൂൾഡ് എൻജിൻ തന്നെ പുതിയ മോഡലിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27 hp കരുത്തും 38 Nm ടോർക്കും നൽകുന്ന ഈ എൻജിന് സിക്സ്-സ്പീഡ് ഗിയർബോക്സുമായും അസിസ്റ്റ് ആൻഡ്സ്ലി പ്പർ ക്ലച്ചുമായും ആണ് എത്തുന്നത്.
ഘടിപ്പിച്ചിരിക്കുന്നു. കുറഞ്ഞതും ഇടത്തരവുമായ ആർപിഎം (RPM) പരിധികളിൽ മികച്ച ടോർക്ക് നൽകുന്ന തരത്തിലാണ് ഈ എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്; ഇത് നഗരങ്ങളിലെ യാത്രയ്ക്കും ഹൈവേകളിലെ സാവധാനമുള്ള യാത്രയ്ക്കും ഒരുപോലെ അനുയോജ്യമാണ്. 2025 ൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ച മാവ്രിക് 440-ന് Mavrick 440 ക്ക്1.99 ലക്ഷം രൂപയായിരുന്നു (എക്സ്-ഷോറൂം) പ്രാരംഭ വില. ഹീറോ ഹങ്ക് 440 Hero Hunk 440 എന്ന പേരിൽ വിദേശ വിപണികളിൽ ഈ ബൈക്ക് ഇപ്പോഴും ലഭ്യമാണ്.
English Summary
There are indications that a new model of the Hero Mavrick 440 is set to hit the market. Speculation regarding the bike’s return gained momentum after spy shots began circulating on social media; a photo released recently revealed the vehicle featuring upside-down front forks and a full-color TFT instrument console.