AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Simple Wave EV Scooter : അത് പൊളിച്ചു! 243 കിലോ മീറ്റർ റേഞ്ചുള്ള പുത്തൻ ഇ.വി സ്കൂട്ടർ വിപണിയിൽ

Simple Wave EV Launched : അങ്ങനെ കാത്തിരിപ്പിനൊടുവിൽ സിമ്പിൾ എനർജി തങ്ങളുടെ പുതിയ ഇ.വി സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മാസങ്ങളായി വാഹന ലോകത്ത് സിംപിൾ എനർജിയുടെ പുതിയ വാഹനത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചു വരികയായിരുന്നു. ഫാമിലി സെഗ്മെന്റിലേക്ക് സിമ്പിൾ എനർജി പുതിയ വാഹനത്തെ അവതരിപ്പിക്കുന്നു എന്ന അറിയിപ്പിനെ വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്.

Simple Wave EV Scooter : അത് പൊളിച്ചു! 243 കിലോ മീറ്റർ റേഞ്ചുള്ള പുത്തൻ ഇ.വി സ്കൂട്ടർ വിപണിയിൽ
Simple Wave Ev ScooterImage Credit source: Instagram / Simple Wave
Amal KV
Amal KV | Published: 03 Sep 2026 | 12:22 PM

അങ്ങനെ കാത്തിരിപ്പിനൊടുവിൽ സിമ്പിൾ എനർജി തങ്ങളുടെ പുതിയ ഇ.വി സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മാസങ്ങളായി വാഹന ലോകത്ത് സിംപിൾ എനർജിയുടെ പുതിയ വാഹനത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചു വരികയായിരുന്നു. ഫാമിലി സെഗ്മെന്റിലേക്ക് സിമ്പിൾ എനർജി പുതിയ വാഹനത്തെ അവതരിപ്പിക്കുന്നു എന്ന അറിയിപ്പിനെ വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്. വാഹനത്തിന്റെ രൂപത്തെ പറ്റിയും പെർഫോമൻസിനെ കുറിച്ചും കിലോമീറ്റർ റേഞ്ചിനെ സംബന്ധിച്ചും പലവിധ അഭ്യൂഹങ്ങളാണ് ഉയർന്ന് കേട്ടിരുന്നത്.

സിമ്പിൾ വേവ് (Wave)

ഇപ്പോൾ ഇതാ ആ പ്രതീക്ഷകളെയും അബ്യൂഹങ്ങളെയും എല്ലാം മറികടന്നുകൊണ്ട് 243 കിലോമീറ്റർ എന്ന എന്തുകൊണ്ടും ആകർഷകമായ കിലോമീറ്റർ റേഞ്ചും ആയി സിമ്പിൾ വേവ് എത്തിയിരിക്കുകയാണ്. ഈ വാഹനത്തിന്റെ മറ്റു പ്രത്യേകതകളും എങ്ങനെ മറ്റുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമാകുന്നു എന്നും നമുക്ക് നോക്കാം.

വില എത്ര

സിമ്പിൾ എനർജി തങ്ങളുടെ പുതിയ വേവ് എന്ന മോഡലിന്റെ പ്രാ​രംഭ വിലയായി നിശ്ചയിരിച്ചിരിക്കുന്നത് 1.10 ലക്ഷം രൂപ ( എക്സ്-ഷോറൂം) ആണ്. സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ സ്കൂട്ടർ, കമ്പനിയുടെ ആദ്യത്തെ ഫാമിലി സെ​ഗ്മെന്റിലുള്ള മോഡൽ കൂടിയാണ്. സെപ്റ്റംബർ അവസാന വാരം മുതൽ വാഹനത്തിന്റെ വിതരണം ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചരിക്കുന്നത്. അതാത് ഡീലർഷിപ്പുകൾ വഴി സിമ്പിൾ വേവ് ഇപ്പോൾ ബുക്ക് ചെയ്യാം.

Also Read : 200 കിലോമീറ്റർ റേഞ്ചുള്ള ബൈക്ക്! പുതിയ നീക്കവുമായി ആംപിയർ ഇലക്ട്രിക്

വേരിയന്റുകൾ ഇവ

സിമ്പിൾ വേവ് എസ് – Simple Wave S, സിമ്പിൾ വേവ് – Simple Wave, സിമ്പിൾ വേവ് പ്ലസ് – Simple Wave+ എന്നീ വകഭേദങ്ങളിലായി ആറ് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ഈ സ്കൂട്ടർ ലഭ്യമാകും. ഇതിൽ ഏറ്റവും ഉയർന്ന വകഭേദമായ സിമ്പിൾ വേവ് പ്ലസ് ആണ് ഫുൾ ചാർജിൽ 243 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 5kWh ബാറ്ററി പാക്കും 6.4kW ശേഷിയുള്ള മോട്ടോർ ഉപയോഗിക്കുന്ന ഈ മോഡലിന് മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. മറ്റ് വേരിയന്റുകളിൽ 3.7kWh, 2.7kWh, 2.2kWh എന്നിങ്ങനെ ശേഷിയുള്ള ബാറ്ററി പാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ യാഥാ ക്രമം 171 കി.മീ, 132 കി.മീ, 110 കി.മീ എന്നി റേഞ്ചുകളാണ് നൽകുക.

എല്ലാ വകഭേദങ്ങളിലും റൈഡ് (Ride), ഇക്കോ (Eco), ഇക്കോ-എക്സ് (ECOX) എന്നീ റൈഡിംഗ് മോഡുകൾ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ടോപ് വേരിയന്റികളിൽ മാത്രമാണ് സ്പോർട്ട് (Sport) മോഡും ഉൾപ്പെടുത്തിയിരിക്കുന്നത്.

English Summary

After much anticipation, Simple Energy has finally launched its new electric scooter in the market. Discussions regarding Simple Energy’s new vehicle had been ongoing in the automotive world for months. Auto enthusiasts eagerly awaited the announcement of the company’s new offering, which is aimed at the family segment.

Follow Us