OnePlus 13s Launch: 16 ജിബി റാം, രണ്ട് 50 എംപി ക്യാമറ; ചിമിട്ടൻ ഫോൺ
5,850mAh ബാറ്ററി ആണ് ഫോണിൽ നൽകിയിരിക്കുന്നത്.80W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഇതിനുണ്ട്. എളുപ്പത്തിൽ അൺലോക്ക് ചെയ്യുന്നതിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്.ബ്ലാക്ക് വെൽവെറ്റ്, ഗ്രീൻ സിൽക്ക്, പിങ്ക് സാറ്റിൻ. എന്നിവയാണ് ഫോൺ ലഭ്യമാകുന്ന മറ്റ് നിറങ്ങൾ. ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് നിരവധി ബാങ്ക് ഓഫറുകൾ ലഭ്യമാണ് - 2,000 രൂപ വരെ തൽക്ഷണ കിഴിവും നിങ്ങൾക്ക് ലഭിക്കും.

Oneplus 13s Launch
ഹൈ സ്പെക്ക് ഫോണുകളിലെ മാസ്റ്റർ പീസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വൺപ്ലസ് 13s ഇന്ത്യയിൽ ഒരു പുതിയ ടോപ്പ്-എൻഡ് വേരിയന്റ് പുറത്തിറക്കി. ഇതുവരെ, ഏറ്റവും പുതിയ പതിപ്പിൻ്റെ പ്രധാന പ്രത്യേകത ഇതിൻ്റെ റാം ആണ്. 16 ജിബി ആണ് കമ്പനി ഫോണിൽ നൽകിയിരിക്കുന്നത്. ഫോണിൻ്റെ വില 68,999 രൂപയാണ്. 512 ജിബി സ്റ്റോറേജും ഇതിലുണ്ട്. HDFC, ICICI, Kotak, IDFC First, അല്ലെങ്കിൽ IndusInd ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് നിരവധി ബാങ്ക് ഓഫറുകൾ ലഭ്യമാണ് – 2,000 രൂപ വരെ തൽക്ഷണ കിഴിവും നിങ്ങൾക്ക് ലഭിക്കും.
ഇന്ത്യയിലെ വേരിയൻ്റുകൾ, വില
OnePlus 13s-ൻ രണ്ട് വേരിയൻ്റുകളിലാണ് എത്തുന്നത്. ഇതിൽ 12GB RAM, ഉം 256GB അല്ലെങ്കിൽ 512GB സ്റ്റോറേജ് വേരിയൻ്റ് , ഇവയ്ക്ക് യഥാക്രമം 54,999 രൂപയും 59,999 രൂപയുമാണ് വില. പുതിയ കോൺഫിഗറേഷൻ ആമസോണിൽ നിന്നോ വൺപ്ലസ് ഓൺലൈൻ സ്റ്റോറിൽ നിന്നോ നേരിട്ട് സ്വന്തമാക്കാം.
Also Read: 20000 രൂപയുടെ മതിപ്പുണ്ട്! 13999 രൂപ വിലയിൽ ലാവ ബോൾഡ് N4 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
മൂന്ന് നിറങ്ങളിൽ ലഭ്യമാണ്
ബ്ലാക്ക് വെൽവെറ്റ്, ഗ്രീൻ സിൽക്ക്, പിങ്ക് സാറ്റിൻ. എന്നിവയാണ് ഫോൺ ലഭ്യമാകുന്ന മറ്റ് നിറങ്ങൾ.
സ്പെസിഫിക്കേഷനുകൾ
പുതിയ OnePlus 13s-ൽ 6.32 ഇഞ്ച് 1.5K LTPO ProXDR AMOLED ഡിസ്‌പ്ലേ, 2,640 x 1,216-പിക്‌സൽ റെസല്യൂഷൻ, 120 Hz സ്മൂത്ത് റിഫ്രഷ് റേറ്റും ഉണ്ട്. കൂടാതെ ഇത് അക്വാ ടച്ച് 2.0 പ്ലസ് 2,160Hz PWM ഡിമ്മിംഗും പിന്തുണയ്ക്കുന്നു. എക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിൻ്റെ ശക്തി, കൂടാതെ പുതിയ വേരിയൻ്റിൻ്റെ 16GB LPDDR5x റാമും UFS 4.0 സ്റ്റോറേജും ഫോണിന് കൂടുതൽ പവർ നൽകുന്നു. 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 6.0, GPS, NavIC, NFC ഉം ഒപ്പം ഒരു USB ടൈപ്പ്-സി പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്.
50MP ഡ്യുവൽ ക്യാമറകൾ
OnePlus 13s-ൽ ഡ്യുവൽ റിയർ സിസ്റ്റം ആണുള്ളത്. OIS, f/1.8 അപ്പേർച്ചർ എന്നിവയുള്ള 50MP സോണി LYT-700 സെൻസർ, കൂടാതെ 2x ഒപ്റ്റിക്കൽ സൂം, f/2.0 അപ്പേർച്ചർ, EIS എന്നിവയുള്ള 50MP ടെലിഫോട്ടോ ലെൻസ്. മുൻവശത്ത്, f/2.0 അപ്പേർച്ചറുള്ള 32MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
5,850mAh ബാറ്ററിയും 80W ചാർജിംഗും
5,850mAh ബാറ്ററി ആണ് ഫോണിൽ നൽകിയിരിക്കുന്നത്.80W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഇതിനുണ്ട്. എളുപ്പത്തിൽ അൺലോക്ക് ചെയ്യുന്നതിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. 150.8 x 71.7 x 8.2mm, ഏകദേശം 185 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോൺ അതിശയകരമാംവിധം ഒതുക്കമുള്ളതാണ്. ഒരു ഫ്ലാഗ്ഷിപ്പിന്റെ വലിപ്പമുണ്ടെങ്കിലും, പോക്കറ്റിൽ ഒരു ഇഷ്ടിക പോലെ തോന്നില്ല.
English Summary
OnePlus 13s big Update smartphone launched with 16GB RAM 50MP camera and Snapdragon 8 Elite and Many Other Features too. Check How this device is different from other sources.