AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OnePlus 15R: വൺപ്ലസ് 15ആർ, വൺപ്ലസ് 15ആർ ഏസ് എഡിഷൻ മോഡലുകൾ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം; ഫീച്ചേഴ്സ് ഇങ്ങനെ

Oneplus 15R To Launch Today: വൺപ്ലസ് 15ആർ, വൺപ്ലസ് 15ആർ മോഡലുകൾ ഇന്ന് വിപണിയിൽ. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ചിങ്.

OnePlus 15R: വൺപ്ലസ് 15ആർ, വൺപ്ലസ് 15ആർ ഏസ് എഡിഷൻ മോഡലുകൾ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം; ഫീച്ചേഴ്സ് ഇങ്ങനെ
വൺപ്ലസ് 15ആർImage Credit source: Social Media
abdul-basith
Abdul Basith | Published: 17 Dec 2025 07:03 AM

വൺപ്ലസിൻ്റെ ഏറെ കാത്തിരിക്കുന്ന മോഡൽ വൺ പ്ലസ് ആറും വൺപ്ലസ് ആർ ഏസ് എഡിഷനും ഇന്ന് പുറത്തിറങ്ങും. മണിക്കൂറുകൾ മാത്രമാണ് ഇരു ഫോണുകളുടെയും ലോഞ്ചിന് ഇനിയുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഈ രണ്ട് മോഡലുകളും ഇന്ത്യയിൽ അവതരിപ്പിക്കും. ബെംഗളൂരുവിൽ വച്ചാണ് ഫോണുകൾ അവതരിപ്പിക്കുക.

രണ്ട് മോഡലുകളുടെയും വിലയെപ്പറ്റിയുള്ള യാതൊരു സൂചനയുമില്ല. എന്നാൽ, മറ്റ് ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൺപ്ലസ് 15ആർ 12 ജിബി റാമിലാവും പുറത്തിറങ്ങുക. 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് ഇൻ്റേണൽ മെമ്മറി വേരിയൻ്റ് ഉണ്ടാവും. ടോപ് വേരിയൻ്റിൻ്റെ വില 52,000 രൂപയ്ക്ക് മുകളിലാവും. 256 ജിബി വേരിയൻ്റിന് 47,000 രൂപ മുതൽ 49,000 രൂപ വരെയും നൽകണം. 4000 രൂപ വരെയുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിലക്കിഴിവ് കമ്പനി നൽകുമെന്നും സൂചനയുണ്ട്. ആമസോൺ ആണ് വൺപ്ലസിൻ്റെ ഔദ്യോഗിക ഇ കൊമേഴ്സ് പാർട്ണർ. രണ്ട് ഫോണുകളും ആമസോൺ വഴിയും വൺപ്ലസ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും വാങ്ങാം. ഒപ്പം ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് ഫോണുകൾ ലഭ്യമാവും.

Also Read: Oneplus Turbo: വൺപ്ലസ് 15ൻ്റെ മികവ് പഴങ്കഥ; ടർബോ സീരീസുമായി വൺപ്ലസ് എത്തുന്നു

ചാർക്കോൾ ബ്ലാക്ക്, മിൻ്റ് ഗ്രീൻ, ഇലക്ട്രിവ് വലയറ്റ് എന്നീ നിറങ്ങളിലാവും വൺപ്ലസ് 15 ആർ ലഭിക്കുക. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന വൺപ്ലസ് 15ആറിൽ 7400 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 ആണ് സ്കിൻ. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും പിൻഭാഗത്തുണ്ടാവും. 21 മെഗാപിക്സൽ ക്യാമറയായും മുൻ ഭാഗത്ത്.