9000mAh ബാറ്ററി, 200MP ക്യാമറ… വമ്പൻ സെറ്റപ്പ് തന്നെ! വൺപ്ലസ് 16 ലോഞ്ച് ചെയ്തു

OnePlus 16 launched: ശക്തമായ ഫീച്ചറുകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കും ഒരു നല്ല ഗെയിമിങ് ഫോൺ ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ കഴിയും വിധത്തിലുള്ള ശക്തമായ ഫീച്ചറുകൾ പ്രീമിയം വൺപ്ലസ് 16 5ജിയിലുണ്ട്. X4 ലുമിനസെന്റ് മെറ്റീരിയൽ ഉപയോഗിക്കുന്ന ഫോർത് ജെൻ "ഓറിയന്റൽ സ്‌ക്രീൻ" ഈ സ്മാർട്ട്ഫോണിലൂടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

9000mAh ബാറ്ററി, 200MP ക്യാമറ... വമ്പൻ സെറ്റപ്പ് തന്നെ! വൺപ്ലസ് 16 ലോഞ്ച് ചെയ്തു

Oneplus 16 Launched With 9000mah Battery

Published: 

12 Oct 2026 | 08:13 PM

വൺപ്ലസ് 15 5ജിയുടെ പിൻഗാമിയായി വൺപ്ലസ് 16 5G (OnePlus 16) ചൈനയിൽ ലോഞ്ച് ചെയ്തു. വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് എത്തിയ വൺപ്ലസ് 16, സെഗ്മെന്റിലെ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട്, സാധ്യമായ ഏറ്റവും ശക്തമായ ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത്. ഒരു പ്രീമിയം ഫോണിന്റെ ഗാംഭീര്യം ഒട്ടും കുറയ്ക്കാതെ 200M​P ക്യാമറ സജ്ജീകരണവും 9000mAh ബാറ്ററിയും ശക്തമായ പെർഫോമൻസിനായി ക്വാൽകോമിന്റെ 2nm ‘സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറും സഹിതമാണ് ഈ വൺപ്ലസ് 16 മോഡൽ എത്തിയിരിക്കുന്നത്.

ശക്തമായ ഫീച്ചറുകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കും ഒരു നല്ല ഗെയിമിങ് ഫോൺ ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ കഴിയും വിധത്തിലുള്ള ശക്തമായ ഫീച്ചറുകൾ പ്രീമിയം വൺപ്ലസ് 16 5ജിയിലുണ്ട്. X4 ലുമിനസെന്റ് മെറ്റീരിയൽ ഉപയോഗിക്കുന്ന ഫോർത് ജെൻ “ഓറിയന്റൽ സ്‌ക്രീൻ” ഈ സ്മാർട്ട്ഫോണിലൂടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

Also Raed: 8000mAh ബാറ്ററി കണ്ട് വാങ്ങിയാലും ഡിസ്കൗണ്ട് കണ്ട് വാങ്ങിയാലും തെറ്റില്ല! ഓപ്പോ K14 പ്ലസ് ഫ്ലിപ്പ്കാർട്ട് ഡീൽ

താപനില നിയന്ത്രിക്കുന്നതിനായി “ഗ്ലേഷ്യർ കൂളിംഗ് സിസ്റ്റം” ഇതിലുണ്ട്. 9,000mAh ശേഷിയുള്ള ‘Glacier Battery’ ആണ് മറ്റൊരു ​ഹൈ​ലൈറ്റ്. ഇതുവരെ ഒരു വൺപ്ലസ് ഫോണിന് ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് വൺപ്ലസ് 16- യിൽ നൽകിയിരിക്കുന്നത്. LUMO ലൈറ്റ് ആൻഡ് ഷാഡോ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, 200MP ക്യാമറ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും പ്രധാന നേട്ടമാണ്.

പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് (2772×1272 പിക്സൽ) 1.5K LTPO AMOLED സ്ക്രീൻ, 1-165Hz ഇന്റലിജന്റ് സ്വിച്ചിംഗ്, ഗെയിമിംഗിനായി 185Hz വരെ റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് വരെ സാധാരണ ബ്രൈറ്റ്‌നസ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ.

ഒക്ടാ-കോർ Snapdragon 8 എ​ലൈറ്റ് എക്സ്ട്രീം ജെൻ 6 2nm​ പ്രോസസർ ആണ് ഈ വൺപ്ലസ് പ്രീമിയം ഫോണിന്റെ കരുത്ത്. ഇതോടൊപ്പം അ‌ഡ്രിനോ 850 GPU, 12GB / 16GB LPDDR5X അ‌ൾട്ര റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 17-ൽ ആണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, 200MP മെയിൻ ക്യാമറ (f/1.6 അപ്പേർച്ചർ, OIS), 50MP 116° അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.6 അപ്പേർച്ചർ, OIS), 4K 120fps Dolby Vision വീഡിയോ റെക്കോർഡിംഗ്, 8K വരെ വീഡിയോ റെക്കോർഡിംഗ് സൗകര്യം എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 50MP ഓട്ടോ-ഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66/68/69/69K റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 100W SuperVOOC ചാർജിംഗ് പിന്തുണയുള്ള 9000mAh ബാറ്ററി, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്. സ്റ്റാർലൈറ്റ്, ഡാർക്ക് ഫോറസ്റ്റ്, മാർഷ്യൻ മാസ്റ്റർപീസ് എന്നിവയാണ് കളർ ഓപ്ഷനുകൾ. സ്റ്റാർലൈറ്റ് വേരിയന്റിൽ ‘സിൽക്ക് ഗ്ലാസ്’ പ്രോസസ്സും ‘ബ്രീത്തിംഗ് ലൈറ്റ്’ ഇൻഡിക്കേറ്ററും ഉണ്ട്.

വില

വൺപ്ലസ് 16 5ജി 12GB + 256GB വേരിയന്റിന് 5999 യുവാൻ (ഏകദേശം 85,850 രൂപ), 12GB + 512GB വേരിയന്റിന് 6799 യുവാൻ (ഏകദേശം 97,300 രൂപ), 16GB + 512GB വേരിയന്റിന് 7499 യുവാൻ (ഏകദേശം 1,07,315 രൂപ), 16GB + 1TB വേരിയന്റിന് 8499 യുവാൻ (ഏകദേശം 1,21,625 രൂപ) എന്നിങ്ങനെയാണ് വില. ഇതിന്റെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English Summary

The OnePlus 16 has been launched in China. This model comes equipped with a 200MP camera setup, a 9000mAh battery, and Qualcomm’s ‘Snapdragon 8 Elite Extreme Gen 6’ processor for powerful performance. The base variant (12GB + 256GB) is priced at 5,999 Yuan (approximately Rs. 85,850).

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ