Hatchback Cars: സ്വിഫ്റ്റ് മുതൽ ആൾട്രോസ് വരെ, 10 ലക്ഷം ബജറ്റിൽ പരിഗണിക്കാവുന്ന ഹാച്ച് ബാക്ക് മോഡലുകൾ
Best Hatchback Cars Under Rs 10 Lakh: പുതിയതായി ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരും എൻട്രി ലെവൽ കാറുകളിൽ നിന്ന് ഒരു അപ്ഡേറ്റ് നടത്താൻ ആഗ്രഹിക്കുന്നവർക്കും മുന്നിലേക്ക് ആദ്യം വരുന്ന ഓപ്ഷനുകളാണ് മിഡ് ലെവൽ ഹാച്ച് ബാക്ക് മോഡലുകൾ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലേക്ക് ഒരു വാഹനം തിരഞ്ഞെടുക്കുമ്പോൾ വരുന്ന പ്രധാന ഘടകം അതിന്റെ വിലയും സർവീസ് സൗകര്യങ്ങളും മൈലേജും ആണ്.
പുതിയതായി ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരും എൻട്രി ലെവൽ കാറുകളിൽ നിന്ന് ഒരു അപ്ഡേറ്റ് നടത്താൻ ആഗ്രഹിക്കുന്നവർക്കും മുന്നിലേക്ക് ആദ്യം വരുന്ന ഓപ്ഷനുകളാണ് മിഡ് ലെവൽ ഹാച്ച് ബാക്ക് മോഡലുകൾ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലേക്ക് ഒരു വാഹനം തിരഞ്ഞെടുക്കുമ്പോൾ വരുന്ന പ്രധാന ഘടകം അതിന്റെ വിലയും സർവീസ് സൗകര്യങ്ങളും മൈലേജും ആണ്. അത്തരത്തിൽ നോക്കുമ്പോൾ ഏകദേശം ഒരു 10 ലക്ഷം രൂപ ബഡ്ജറ്റിൽ സ്വന്തമാക്കാൻ കഴിയുന്ന ഇന്ത്യൻ വിപണിയിലുള്ള 4ഹാച്ച്ബാക്ക് മോഡലുകളെ പരിചയപ്പെടാം.
മാരുതി സുസുക്കി സിഫ്റ്റ് – ഏകദേശം 6 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റിന്റെ ബേസ് മോഡലിന് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 20 കിലോമീറ്ററിന് മുകളിലാണ് ഈ വാഹനത്തിന് കമ്പനി മൈലേജ് വാഗ്ദാനം ചെയ്യുന്നത്. ഫൈവ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ഈ വാഹനം സ്വന്തമാക്കാം. വാഹനത്തിന് സിഎൻജി മോഡലും ലഭ്യമാണ്. മോഡൽ അനുസരിച്ച് ആറ് എയർബാഗുകൾ വരെ വാഹനത്തിൽ വരുന്നുണ്ട്.
Also Read: ഗ്രാൻഡ് വിറ്റാര മുതൽ റെനോ ഡസ്റ്റർ വരെ, മികച്ച ഹൈബ്രിഡ് ഓപ്ഷനുകൾ ഇതാ
മാരുതി സുസുക്കി ബലെനോ – മാരുതിയുടെ പ്രീമിയം സെഗ്മെന്റിൽ വരുന്ന ഹാച്ച് ബാക്ക് മോഡലാണ് ബലെനൊ. ഈ മോഡലിനും ഏകദേശം 6 ലക്ഷം രൂപ മുതലാണ് ബേസ് വേരിയന്റിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സ്വിഫ്റ്റിലേതിന് സമാനമായി 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിലും വരുന്നത്. ഓട്ടോമാറ്റിക് മാനുവൽ ഓപ്ഷനുകളിൽ ഫൈവ് സ്പീഡ് ഗിയർബോക്സ് ആണ് കമ്പനി നൽകിയിരിക്കുന്നത്. ഏകദേശം 24 കിലോമീറ്റർ മൈലേജ് ആണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്. ഈയടുത്ത ഇടയ്ക്ക് ബലനോയുടെ ഏറ്റവും പുതിയ ഫെയിസ് ലിഫ്റ്റ് മോഡലിനെയും കമ്പനി വിപണിയിൽ എത്തിച്ചേരുന്നു.
ടാറ്റ ആൾട്രോസ് – ടാറ്റയുടെ പ്രീമിയം ഹജ്ജ് പാക്ക് മോഡൽ എന്ന നിലയിലാണ് ആൾട്രോസിനെ പരിഗണിക്കുന്നത്. ഈ മോഡലും പ്രധാനമായും പെട്രോൾ ഓപ്ഷനിലാണ് ലഭ്യമാകുന്നത്. ഏകദേശം 6 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന ഈ മോഡലിന് 20 കിലോമീറ്റർ നോട് അടുപ്പിച്ച് റിയൽ ലൈഫ് മൈലേജ് ലഭിക്കും.
ഹ്യുണ്ടായി ഗ്രാൻഡ് ഐ 10 നിയോസ് – ഈ വാഹനത്തിനും ഏകദേശം 6 ലക്ഷം രൂപ മുതൽ ആണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിൽ വരുന്നത്. ഫൈവ് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.
ശ്രദ്ധിക്കുക തീർത്തും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആർട്ടിക്കിൾ തയ്യാറാക്കിയിട്ടുള്ളത്. വാഹനത്തിന്റെ വില അടുത്തുള്ള ഷോറൂമുകളിൽ നേരിട്ട് എത്തി ചോദിച്ചറിയുന്നതാണ് അഭികാമ്യം. ഓരോ പ്രദേശങ്ങൾക്ക് അനുസരിച്ച് വാഹന വിലയിൽ മാറ്റം ഉണ്ടാകും.
English Summary
For the average consumer, the key factors considered when choosing a vehicle are its price, service facilities, and mileage. With this in mind, let us take a look at four hatchback models available in the Indian market that can be purchased within a budget of approximately 10 lakh.