AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hybrid Cars: ​ഗ്രാൻഡ് വിറ്റാര മുതൽ റെനോ ഡസ്റ്റർ വരെ, മികച്ച ഹൈബ്രിഡ് ഓപ്ഷനുകൾ ഇതാ

From Maruti Grand Vitara to Upcoming Renault Duster: നിലവിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടൊപ്പം തന്നെ പ്രചാരം വർദ്ധിച്ചുവരുന്ന മോഡലുകളാണ് ഹൈബ്രിഡ് വാഹനങ്ങൾ. കൂടുതൽ പേർ ഹൈബ്രിഡ് വാഹനങ്ങളെ ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം മൈലേജ് തന്നെയാണ്. അതിനൊപ്പം തന്നെ മികച്ച രീതിയിൽ റിഫൈൻഡ് ആയ എൻജിനും ഈ വാഹനങ്ങൾക്കൊപ്പം ലഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

Hybrid Cars: ​ഗ്രാൻഡ് വിറ്റാര മുതൽ റെനോ ഡസ്റ്റർ വരെ, മികച്ച ഹൈബ്രിഡ് ഓപ്ഷനുകൾ ഇതാ
Grand Vitara, Toyota Urban Cruiser Hyryder, Renault DusterImage Credit source: Website/ Maruti, Toyota, Renault
Amal KV
Amal KV | Updated On: 10 Oct 2026 | 10:55 PM

നിലവിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടൊപ്പം തന്നെ പ്രചാരം വർദ്ധിച്ചുവരുന്ന മോഡലുകളാണ് ഹൈബ്രിഡ് വാഹനങ്ങൾ. കൂടുതൽ പേർ ഹൈബ്രിഡ് വാഹനങ്ങളെ ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം മൈലേജ് തന്നെയാണ്. അതിനൊപ്പം തന്നെ മികച്ച രീതിയിൽ റിഫൈൻഡ് ആയ എൻജിനും ഈ വാഹനങ്ങൾക്കൊപ്പം ലഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയിൽ നിലവിൽ കുറച്ച് ഹൈബ്രിഡ് മോഡലുകളെ നിലവിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. അതിൽ തന്നെ കോംപാക്ട് എസ്‌യുവികൾ നോക്കുന്നവർക്ക് പരിഗണിക്കാൻ പറ്റുന്ന മൂന്ന് മോഡലുകളെ പരിചയപ്പെടാം.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കിയുടെ മുൻനിര കോമ്പാക്ട് എസ്‌യുവി വാഹനമാണ് ഗ്രാൻഡ് വിറ്റാര. ഹൈബ്രിഡ് ടെക്നോളജിയിൽ ആണ് ഈ വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 10.77 ലക്ഷം മുതൽ 19.77 ലക്ഷം വരെ ആണ് വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്. 1462 സി സി ഫോർ സിലിണ്ടർ 1.5 ലിറ്റർ സ്മാർട്ട് ഹൈബ്രിഡ് എഞ്ചിൻ ആണ് വാഹനത്തിൽ. സ്ട്രോങ്ങ് ഹൈബ്രിഡ് വകഭേദത്തിന് 27 കിലോമീറ്റർ ആണ് ഈ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. സ്റ്റാൻഡേർഡ് ആയി 6 എയർബാഗുകളും വാഹനത്തിൽ വരുന്നുണ്ട്.

Also Read: ഗ്ലാൻസയുടെ ലുക്ക് മാറും! ടീസറിൽ സൂചന നൽകി ടൊയോട്ട

ടൊയോട്ട അർബൻ ക്രൂയിസർ ഹൈ റൈഡർ

മാരുതി ഗ്രാൻഡ് വിറ്റാരയുടെ ടൊയോട്ട വേർഷനാണ് അർബൻ ക്രൂയിസർ. 11.31 മുതൽ 20.31 ഇലക്ഷൻ രൂപയാണ് വാഹനത്തിന്റെ വില വരുന്നത്. ഗ്രാൻഡ് വിറ്റാരയുടെതിന് സമാനമായി 27 ലിറ്ററാണ് വാഹനത്തിന് മൈലേജ് ലഭിക്കുക. സ്ട്രോങ്ങ്‌ ഹൈബ്രിഡ് വകഭേദത്തിലാണ് ഇത്രയും എന്തിന് ക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ ഫോർ സിലിണ്ടർ എൻജിൻ തന്നെയാണ് ഈ മോഡലിലും വരുന്നത്. ഏകദേശം ഗ്രാൻഡ് വിറ്റാരയുടെ അതേ രൂപം തന്നെയാണ് വാഹനത്തിനു ഉള്ളത് എങ്കിലും വാഹനത്തിന്റെ മുൻവശത്തും പിൻവശത്തും ഡിസൈനിൽ വ്യത്യാസങ്ങൾ ഉണ്ട്.

റെനോൾട്ട് ഡസ്റ്റർ ഹൈബ്രിഡ്

റെനോയുടെ പുറത്തിറങ്ങാനിരിക്കുന്ന മോഡൽ ആണ് ഡസ്റ്റർ ഹൈബ്രിഡ്. സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160 (Duster Strong Hybrid E-Tech 16) മോഡലിന് 29 കിലോമീറ്റർ മൈലേജാണ് കമ്പനി അനൗൺസ് ചെയ്തിരിക്കുന്നത്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡ്, മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് എന്നിവയുടെ 27.97 kmpl എന്ന മൈലേജിനെയാണ് റെനോ കടത്തിവെട്ടിയിരിക്കുന്നത്. ഒക്ടോബർ 17-ന് ആണ് പുതിയ മോഡൽ വിപണിയിലെത്തുന്നത്. ഇതിന് മുന്നോടിയായി വാഹനത്തിന്റെ പ്രീ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

English Summary

The primary reason more people prefer hybrid vehicles is their fuel efficiency. Additionally, these vehicles feature highly refined engines. While only a few hybrid models have been introduced so far, let us look at three models worth considering for those interested in compact SUVs.

Follow Us