7200mAh ബാറ്ററി ഫോൺ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ കിട്ടും; ആമസോണിലെ തകർപ്പൻ ഐക്യൂ ഡീൽ
iQOO Z11xa 5G Amazon Great Indian Festival Sale 2026 discount: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ ഏറ്റവും അനുയോജ്യമായ ഓപ്ഷനായി ഐക്യുവിന്റെ Z സീരീസിലെത്തിയ ഐക്യൂ Z11xa 5ജി ലഭ്യമായിരിക്കുന്നു. ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ ഐക്യൂ ഫോൺ ഇപ്പോൾ ആമസോണിൽ കിട്ടും.
തകർപ്പൻ ഡിസ്കൗണ്ടുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പുരോഗമിക്കുകയാണ്. ഈ ഓഫർ സെയിലിൽ 25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ ഏറ്റവും അനുയോജ്യമായ ഓപ്ഷനായി ഐക്യുവിന്റെ Z സീരീസിലെത്തിയ ഐക്യൂ Z11xa 5ജി (iQoo Z11xa 5G) ലഭ്യമായിരിക്കുന്നു. ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ ഐക്യൂ ഫോൺ ഇപ്പോൾ ആമസോണിൽ കിട്ടും. അതിനാൽത്തന്നെ ഈ ഫെസ്റ്റിവൽ സെയിലിലെ മികച്ച ഡീലുകളിൽ ഒന്നാണ് ഇത് എന്ന് നിസംശയം പറയാം.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ, ഐക്യൂ Z11xa 5G സിംഗിൾ 8GB + 128GB മോഡലിന് 28,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ ഇത് വാങ്ങാൻ ലഭ്യമാണ്. 28998 രൂപ വിലയിലാണ് നിലവിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 3000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഡീലുകൾ പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z11xa ഇപ്പോൾ 24999 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാം എന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.
6.76-ഇഞ്ച് (2408×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ, സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Funtouch OS 6ൽ ആണ് ഇതിന്റെ പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഐക്യൂ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററിയാണ് ഈ ഐക്യൂ ഫോണിന്റെ ഹൈലൈറ്റ്. മാലി G615 MC2 GPU, 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA, NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary
The Amazon Great Indian Festival Sale is currently underway, featuring massive discounts. For those looking for an excellent 5G smartphone priced under Rs. 25,000, the iQOO Z11xa 5G stands out as an ideal choice during this sale. At the time of its launch in India, the iQOO Z11xa 5G (8GB + 128GB model) was priced at Rs. 28,999; however, it is now available for purchase on Amazon for less than Rs. 25,000.