വൺപ്ലസ് 16 ന്റെ അ‌തേ ഓറിയന്റൽ സ്‌ക്രീൻ, 9000mAh ബാറ്ററി; വൺപ്ലസ് എയ്സ് 7 സീരീസ് വരുന്നു

OnePlus Ace 7 and Ace 7 Pro launching soon: വൺപ്ലസ് എയ്സ് 6 സീരീസിന്റെ പിൻഗാമിയായി എയ്സ് 7 സീരീസിൽ രണ്ട് ഫോണുകൾ ഒക്ടോബർ 29-ന് ചൈനയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി വൺപ്ലസ് എയ്സ് 7, എയ്സ് 7 പ്രോ മോഡലുകളുടെ ചില ഫീച്ചറുകൾ കമ്പനി ഔദ്യോഗകിമായി സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസിന്റെ ടോപ് മോഡലായ വൺപ്ലസ് 16-ൽ ഉപയോഗിച്ചിരിക്കുന്ന അതേ ഫോർത് ജനറേഷൻ 'ഓറിയന്റൽ സ്‌ക്രീൻ' ഈ എയ്സ് 7 സീരീസിലും ഉപയോഗിച്ചിരിക്കുന്നു.

വൺപ്ലസ് 16 ന്റെ അ‌തേ ഓറിയന്റൽ സ്‌ക്രീൻ, 9000mAh ബാറ്ററി; വൺപ്ലസ് എയ്സ് 7 സീരീസ് വരുന്നു

Oneplus Ace 7 And Ace 7 Pro Launching Soon

Published: 

26 Oct 2026 | 01:54 PM

വൺപ്ലസ് തങ്ങളുടെ എയ്സ് സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ ഈ ആഴ്ച ലോഞ്ച് ചെയ്യും. എയ്സ് 6 സീരീസിന്റെ പിൻഗാമിയായി എയ്സ് 7 സീരീസിൽ രണ്ട് ഫോണുകളാണ് ഒക്ടോബർ 29-ന് ചൈനയിൽ ലോഞ്ച് ചെയ്യുന്നത്. എയ്സ് 7, എയ്സ് 7 പ്രോ എന്നിവയാണ് എയ്സ് 7 സീരീസിന് തുടക്കം കുറിച്ച് എത്തുന്ന പുത്തൻ മോഡലുകൾ. ഇവയുടെ ലോഞ്ച് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ​ചൈനയിൽ എയ്സ് സീരീസിൽ ലോഞ്ച് ചെയ്യുന്ന മോഡലുകൾ പിന്നീട് ഇന്ത്യയിൽ നോർഡ് സീരീസിൽ എത്താറുണ്ട്. അ‌തിനാൽത്തന്നെ പുതിയ എയസ് 7 സീരീസ് മോഡലുകളും ​വൈകാതെ ഇന്ത്യയിൽ മറ്റൊരു പേരിൽ അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ലോഞ്ചിന് മുന്നോടിയായി വൺപ്ലസ് എയ്സ് 7, എയ്സ് 7 പ്രോ മോഡലുകളുടെ ചില ഫീച്ചറുകൾ കമ്പനി ഔദ്യോഗകിമായി സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസിന്റെ ടോപ് മോഡലായ വൺപ്ലസ് 16-ൽ ഉപയോഗിച്ചിരിക്കുന്ന അതേ ഫോർത് ജനറേഷൻ ‘ഓറിയന്റൽ സ്‌ക്രീൻ’ ഈ എയ്സ് 7 സീരീസിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വൺപ്ലസ് സ്ഥിരീകരിച്ചു.

Also Read: സാംസങ് ഒക്ടോബറിൽ വില കൂട്ടിയ ഗാലക്സി 5G ഫോണിന് ആമസോണിൽ വമ്പൻ വിലക്കുറവ്! കൂടെ 2000 രൂപ ഡിസ്കൗണ്ടും

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 സീരീസ് ചിപ്‌സെറ്റുകളാണ് ഈ പുതിയ മോഡലുകളിൽ ഉപയോഗിക്കുന്നത്. എന്നാൽ, മറ്റ് പല ഫീച്ചറുകളും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘എയ്സ് 7’ മോഡലിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5V പ്രോസസറും പ്രോ മോഡലിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും ആയിരിക്കും ഉണ്ടാവുക.

ഉയർന്ന ഫ്രെയിം റേറ്റ് ഉള്ള കണ്ടന്റുകൾ കൈകാര്യം ചെയ്യുന്നതിനായി വൺപ്ലസിന്റെ ‘സൂപ്പർ ഡിസ്‌പ്ലേ ചിപ്പ് P4’ ഈ എയ്സ് 7 സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, കണ്ണുകൾക്ക് ആയാസം കുറയ്ക്കുന്നതിനായി ‘ബ്രൈറ്റ് ഐസ് പ്രൊട്ടക്ഷൻ’ സംവിധാനവും ഇതിലുണ്ട്. ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ, 185Hz LTPO സാങ്കേതികവിദ്യയുള്ളതും അൾട്രാ-ഹൈ-ഡെഫനിഷൻ നിലവാരമുള്ളതുമായ ഒരേയൊരു ഫ്ലാഗ്ഷിപ്പ് ഡിസ്‌പ്ലേ ഇതാണെന്ന് വൺപ്ലസ് ചൈന പ്രസിഡന്റ് ലി ജി അവകാശപ്പെട്ടു.

BOE-യുമായി ചേർന്ന് വികസിപ്പിച്ച ഓറിയന്റൽ സ്‌ക്രീൻനിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ‘X4 ലുമിനസെന്റ് മെറ്റീരിയൽ’ സ്‌ക്രീനിലെ വ്യക്തതയും തെളിച്ചവും വർദ്ധിപ്പിക്കുന്നു. മെനു, സ്ക്രോളിംഗ് എന്നിവയുൾപ്പെടെ സിസ്റ്റത്തിലുടനീളം 165Hz വരെയും, അനുയോജ്യമായ ഗെയിമുകളിൽ 185Hz വരെയും റിഫ്രഷ് റേറ്റ് ഇതിൽ ലഭിക്കും. പുതിയ LTPO സർക്യൂട്ട് ടെക്നോളജിയാണ് ഇതിൽ ഉയർന്ന റിഫ്രഷ് റേറ്റ് സാധ്യമാക്കുന്നത്.

എയ്സ് 7 സീരീസ് ഫോണുകളിൽ 9,000mAh ബാറ്ററികൾ ഉണ്ടായിരിക്കുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലി ജി പറയുന്നതനുസരിച്ച്, ഈ ബാറ്ററികൾ ഉപയോഗിച്ച് 185fps വേഗതയിൽ തുടർച്ചയായി ഏഴ് മണിക്കൂർ വരെ ഗെയിം കളിക്കാനും, 24 മണിക്കൂർ വരെ വീഡിയോ കാണാനും സാധിക്കും. കൂടാതെ, ‘ഹാർഡ്‌വെയർ ബൈപാസ് ചാർജിംഗ്’ സൗകര്യവും ഇവയിലുണ്ട്.

ഇവയിലെ ക്യാമറ പോലുള്ള ഫീച്ചറുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് രണ്ട് മോഡലുകളിലും 200MP മെയിൻ ക്യാമറ ഉണ്ടായേക്കാം എന്നാണ്. ഇതിനു പുറമെ, പ്രോ മോഡലിൽ 3.5x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നിവയുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയേക്കാം. ഫ്രണ്ട് ക്യാമറ രണ്ട് ഫോണുകളിലും 16MP ആയിരിക്കും.

ടീസറിലെ ചിത്രങ്ങൾ പ്രകാരം, രണ്ട് മോഡലുകളിലും പിൻഭാഗത്തെ ക്യാമറ ക്രമീകരണം സമാനമാണ്. വൺപ്ലസ് എയ്സ് 7, കറുപ്പ്, വെള്ള, ഗ്രേഡിയന്റ് (നിറങ്ങൾ തമ്മിൽ ലയിച്ചുചേരുന്ന രീതിയിലുള്ള) ഫിനിഷുകളിൽ ലഭ്യമാകും. 7 പ്രോ മോഡൽ കറുപ്പ്, വെള്ള നിറങ്ങളിലും, കൂടാതെ ‘പോഫെങ്’ എന്ന് വിളിക്കപ്പെടുന്ന മൂന്നാമതൊരു നിറത്തിലും ലഭിക്കും.

English Summary

As successors to the OnePlus Ace 6 series, two phones from the Ace 7 series will be launched in China on October 29. Ahead of the launch, the company has officially confirmed certain features of the OnePlus Ace 7 and Ace 7 Pro models. The Ace 7 series incorporates the same fourth-generation ‘Oriental Screen’ found in the OnePlus 16, the brand’s top-tier model.

Loading...
Unable to load recommendations.
Follow Us
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ