OpenAI Jobs: എഐ പിന്തുണയുള്ള ജോബ്സ് പ്ലാറ്റ്ഫോമുമായി ഓപ്പൺ എഐ; ലിങ്ക്ഡ് ഇന്നിന് വൻ ഭീഷണി

OpenAI Jobs Platform: പുതിയ ജോബ് സെർച്ചിങ് പ്ലാറ്റ്ഫോമുമായി ഓപ്പൺഎഐ. ലിങ്ക്ഡ് ഇന്നിന് വെല്ലുവിളിയായാണ് ഓപ്പൺഎഐ ജോബ്സ് എന്ന പേരിൽ പ്ലാറ്റ്ഫോം എത്തുന്നത്.

OpenAI Jobs: എഐ പിന്തുണയുള്ള ജോബ്സ് പ്ലാറ്റ്ഫോമുമായി ഓപ്പൺ എഐ; ലിങ്ക്ഡ് ഇന്നിന് വൻ ഭീഷണി

ഓപ്പൺഎഐ

Published: 

08 Sep 2025 | 10:12 AM

എഐ പിന്തുണയുള്ള ജോബ്സ് പ്ലാറ്റ്ഫോമുമായി ഓപ്പൺ എഐ. ലിങ്ക്ഡ് ഇൻ പോലെ ഒരു ജോബ്സ് പ്ലാറ്റ്ഫോമുമായാണ് ഓപ്പൺഎഐ രംഗത്തുവരുന്നത്. ഓപ്പൺഎഐ ജോബ്സ് പ്ലാറ്റ്ഫോം എന്നാണ് ഈ പ്ലാറ്റ്ഫോമിൻ്റെ പേര്. അടുത്ത വർഷം തന്നെ ഈ വെബ്സൈറ്റ് അവതരിപ്പിക്കുമെന്നാണ് ഓപ്പൺഎഐ പറയുന്നത്.

കമ്പനികൾക്ക് വേണ്ടതും ജോലിക്കാർക്ക് വേണ്ടതുമായ കാര്യങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കി ആവശ്യമുള്ളവരെ പരസ്പരം പൂരിപ്പിക്കാൻ എഐയുടെ സഹായത്തോടെ പുതിയ പ്ലാറ്റ്ഫോമിന് കഴിയുമെന്നാണ് ഓപ്പൺഎഐയുടെ അവകാശവാദം. ചെറിയ ബിസിനസുകൾക്ക് എഐ ഏജൻ്റിനെ റിക്രൂട്ട് ചെയ്യാൻ ഇത് സഹായിക്കും. സംസ്ഥാന സർക്കാരുകൾക്കും ഇത് വളരെ സഹായകമാവും.

Also Read: Google Pay: ആള് മാറി പണം അ‌യച്ചോ? ഗൂഗിൾ പേയിൽ പണം തിരിച്ചുകിട്ടാൻ വഴിയുണ്ട്!

ഓപ്പൺഎഐ അക്കാദമി ഉപയോഗിച്ച് ഓപ്പൺഎഐ സർട്ടിഫിക്കറ്റുകളും പുതിയ പ്ലാറ്റ്ഫോമിലൂടെ നൽകും. സൗജന്യ ലേണിങ് പ്ലാറ്റ്ഫോമാണ് ഓപ്പൺഎഐ അക്കാദമി. നിലവിൽ 20 ലക്ഷത്തിലധികം യൂസർമാരുണ്ട്. വിവിധ എഐ പ്ലാറ്റ്ഫോമുകളിലും ഉപയോഗത്തിലുമാണ് ഓപ്പൺഐ അക്കാദമി സൗജന്യ കോഴ്സുകൾ നൽകുന്നത്.

2030ഓടെ ഒരു കോടി അമേരിക്കക്കാർക്ക് എഐ സർട്ടിഫിക്കറ്റ് നൽകുകയാണ് ലക്ഷ്യമെന്ന് ഓപ്പൺഎഐ പറഞ്ഞു. വാൾമാർട്ട് ഉൾപ്പെടെയുള്ള പങ്കാളികളുടെ സഹകരണത്തോടെയാവും പദ്ധതി. ഇതിനൊപ്പം എഐ ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ട മറ്റ് നൂതന സംവിധാനങ്ങളും ഓപ്പൺഎഐ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

2003ൽ ആരംഭിച്ച ജോബ് സെർച്ചിങ് പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ് ഇൻ. പ്രൊഫഷണലുകൾക്കുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമെന്നാണ് ലിങ്ക്ഡ് ഇൻ അറിയപ്പെടുന്നത്. തൊഴിൽദാതാക്കളും തൊഴിലന്വേഷകരും ഒരുപോലെ ലിങ്ക്ഡ് ഇനിലാണ് ജോലിയും ജോലിക്കാരെയും അന്വേഷിക്കാറുള്ളത്.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം