AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Google Pay: ആള് മാറി പണം അ‌യച്ചോ? ഗൂഗിൾ പേയിൽ പണം തിരിച്ചുകിട്ടാൻ വഴിയുണ്ട്!

Google Pay: വലിയ ഷോപ്പിംഗ് മാളുകൾ മുതൽ ചെറിയ കടകളിൽ വരെ ഇന്ന് ഡിജിറ്റൽ ഫോൺ പേ സംവിധാനങ്ങളുണ്ട്. എന്നാൽ ഇത്തരത്തിൽ പണം കൈമാറുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

Google Pay: ആള് മാറി പണം അ‌യച്ചോ? ഗൂഗിൾ പേയിൽ പണം തിരിച്ചുകിട്ടാൻ വഴിയുണ്ട്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 07 Sep 2025 16:55 PM

ഡിജിറ്റൽ പേയ്‌മെന്‍റുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. വലിയ ഷോപ്പിംഗ് മാളുകൾ മുതൽ ചെറിയ കടകളിൽ വരെ ഇന്ന് ഡിജിറ്റൽ ഫോൺ പേ സംവിധാനങ്ങളുണ്ട്. എന്നാൽ ഇത്തരത്തിൽ പണം കൈമാറുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.  ചെറിയ അക്ഷരത്തെറ്റുകൾ പോലും പണം നഷ്‌ടപ്പെടുന്നതിന് കാരണമാകും. ആളുമാറി പണം അയക്കുന്നതാണ് പ്രധാന പ്രശ്നം, എന്നാൽ അതിന് ചില പരിഹാരമാർഗങ്ങളുണ്ട്.

പണം തിരികെ ലഭിക്കാനുള്ള വഴികൾ

കോണ്ടാക്‌ട് മാറി പണമയച്ചാൽ ആ വ്യക്തിയുമായി ബന്ധപ്പെട്ട് പണം മാറി അയച്ച വിവരം അറിയിക്കുകയും തിരികെ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യാം. വേഗത്തിൽ പണം തിരിച്ചുകിട്ടാനുള്ള എളുപ്പ മാർഗമാണിത്. ഇനി, അപരിചതർക്കാണ് പണം മാറി അയച്ചതെങ്കിൽ അവരെ വിളിച്ച് കാര്യം അറിയിക്കാവുന്നതാണ്.

എന്നാൽ അവർ പണം തിരികെ നൽകുന്നില്ലെങ്കിൽ ഗൂഗിൾ പേ കസ്റ്റമർ സർവീസിൽ ബന്ധപ്പെടാം. ഇതിനായി ഗൂഗിൾ പേ ടോൾ ഫ്രീ നമ്പർ ഉപയോക്താക്കൾക്കായി ഇറക്കിയിട്ടുണ്ട്. 18004190157 എന്ന നമ്പറിലൂടെ ഗൂഗിൾ പേ കസ്റ്റമർ സർവീസുമായി ബന്ധപ്പെടാവുന്നതാണ്.

പരാതി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഗൂഗിൾ പേ ഇടപാട് നടത്തിയതിന്‍റെ വിവരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം. ട്രാൻസ്‌ക്ഷൻ ഐഡി (ഗൂഗിൾ പേ ഹിസ്റ്ററിയിൽ നിന്ന് ഐഡി ലഭിക്കും), ഇടപാട് നടത്തിയ തീയതിയും സമയവും, ഇടപാട് തുക, പണം ലഭിച്ച ആളുടെ യുപിഐ ഐഡി എന്നീ വിവരങ്ങൾ ഗൂഗിൾ പേ കസ്റ്റമർ സർവീസിന് നൽകണം.

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യിൽ പരാതി രജിസ്റ്റർ ചെയ്യുക എന്നതാണ് മറ്റൊരു വഴി. npci.org.in സന്ദർശിച്ച് ‘What We Do’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യാം. തുടർന്ന് UPI തിരഞ്ഞെടുക്കുക. യുപിഐ ഇടപാട് ഐഡി, അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും ബാങ്ക് പേരുകൾ, ട്രാൻസ്ഫർ ചെയ്‌ത തുക തുടങ്ങിയ വിശദാംശങ്ങൾ നൽകി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.