AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7000mAh ബാറ്ററിയാണ് മെയിൻ! ഓപ്പോ K14 ​ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Oppo K14 Lite launched in India: ഓപ്പോ തങ്ങളുടെ K സീരീസിലെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഓപ്ഷനായി ഓപ്പോ K14 ​ലൈറ്റ് (OPPO K14 Lite) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+ 64GB സിംഗിൾ വേരിയന്റിന് 16,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 15,999 രൂപ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും.

7000mAh ബാറ്ററിയാണ് മെയിൻ! ഓപ്പോ K14 ​ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Oppo K14 Lite Launched In IndiaImage Credit source: OPPO India
Prasanth Kumar
Prasanth Kumar | Published: 16 Sep 2026 | 02:19 PM

ഓപ്പോ തങ്ങളുടെ K സീരീസിലെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഓപ്ഷനായി ഓപ്പോ K14 ​ലൈറ്റ് (OPPO K14 Lite) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 15000 രൂപയോട് അ‌ടുത്ത ബജറ്റിൽ എത്തിയിരിക്കുന്ന ഈ ഓപ്പോ​ ഫോൺ ഒരു 4ജി മോഡലാണ് എന്നതാണ് ഏറ്റവുമാദ്യം അ‌റിഞ്ഞിരിക്കേണ്ടത്. 7,000 mAh ബാറ്ററിയാണ് ഈ ഓപ്പോ ഫോണിന്റെ മെയിൻ ​ഹൈ​ലൈറ്റ്. 1,800 ചാർജ് സൈക്കിളുകൾക്ക് ശേഷവും ഇതിലെ ബാറ്ററി അതിന്റെ പ്രാരംഭ ശേഷിയുടെ 80%-ത്തിലധികം ശേഷി നിലനിർത്തും. അതായത്, ഏകദേശം ആറ് വർഷത്തോളം ഈ ബാറ്ററി കാര്യക്ഷമമായി പ്രവർത്തിക്കും എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

55.55 മണിക്കൂർ വരെ വോയ്‌സ് കോളിംഗ്, 29.99 മണിക്കൂർ വരെ തുടർച്ചയായ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, 26.84 മണിക്കൂർ വരെ തടസ്സമില്ലാത്ത യൂട്യൂബ് പ്ലേബാക്ക്, PUBG Mobile പോലുള്ള ഗെയിമുകളിൽ 13.19 മണിക്കൂർ വരെ ആക്ടീവ് ഗെയിമിംഗ് എന്നിവ ഇതിലെ 7,000 mAh ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

Also Raed: കരുത്തിൽ വലിയവൻ, വിലയിൽ ചെറിയവൻ! വൺപ്ലസ് N6 ​ലൈറ്റ് ലോഞ്ച് സെപ്റ്റംബർ 22ന്

പ്രധാന ഫീച്ചറുകൾ

6.75 ഇഞ്ച് (720×1570 പിക്സൽ) HD+ IPS LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 700 നിറ്റ് (നോർമൽ) / 900 നിറ്റ് വരെ (HBM) ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ട-കോർ ​​UNISOC T7250 12nm പ്രോസസർ ആണ് ഈ ഓപ്പോ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. Mali-G57 MP1 ജിപിയുവും ഇതോടൊപ്പം എത്തുന്നു.

4GB LPDDR4X റാം, 64GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഓപ്പോ ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ ആണ് പ്രവർത്തനം. ​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

ക്യാമറകളുടെ കാര്യമെടുത്താൽ, 13MP റിയർ ക്യാമറ, f/2.2 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ( f/2.2 അപ്പേർച്ചർ) ആണ് ഇതിലുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ് ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, 3.5mm ഓഡിയോ ജാക്ക്, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 15W ഫാസ്റ്റ് ചാർജിംഗ്, റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്റ്റോൺ ബ്രൗൺ, ഫെതർ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

വിലയും ലഭ്യതയും

ഓപ്പോ K14 ​ലൈറ്റിന്റെ 4GB+ 64GB സിംഗിൾ വേരിയന്റിന് 16,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 15,999 രൂപ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും. ഓപ്പോ വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഇപ്പോൾ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.

English Summary

Oppo has launched the Oppo K14 Lite in India as a new budget smartphone in its K-series. The device is priced at Rs. 16,999 for the single 4GB+64GB variant. However, it can be purchased for an introductory price of Rs.15,999 by availing a Rs. 1,000 bank discount offered as part of the launch promotion.

Follow Us