AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കരുത്തിൽ വലിയവൻ, വിലയിൽ ചെറിയവൻ! വൺപ്ലസ് N6 ​ലൈറ്റ് ലോഞ്ച് സെപ്റ്റംബർ 22ന്

OnePlus N6 Lite to launch in India on September 22: വൺപ്ലസ് N6 ​ലൈറ്റ് സെപ്റ്റംബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വൺപ്ലസ് N സീരീസിൽ ഇന്ത്യയിൽ എത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് N6 ​ലൈറ്റ്. ഇതിന് മുൻപ് വൺപ്ലസ് N6, വൺപ്ലസ് N6x എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

Prasanth Kumar
Prasanth Kumar | Published: 15 Sep 2026 | 09:27 PM
 ഇന്ത്യയിലെ വൺപ്ലസ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. വൺപ്ലസ് അ‌ടുത്തിടെ ആരംഭിച്ച ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ സീരീസായ N സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ വരുന്നു. വൺപ്ലസ് N6 ​ലൈറ്റ് (OnePlus N6 Lite) സെപ്റ്റംബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുറത്തുവന്ന ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ കരുത്തിൽ വലിയവൻ, വിലയിൽ ചെറിയവൻ എന്ന് ഈ ഫോണിനെ വിശേഷിപ്പിക്കാനാകും. (Image credit: OnePlus)

1 / 7
 വൺപ്ലസ് N സീരീസിൽ ഇന്ത്യയിൽ എത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് N6 ​ലൈറ്റ്. ഇതിന് മുൻപ് വൺപ്ലസ് N6, വൺപ്ലസ് N6x എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പുതിയ മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി വൺപ്ലസ് N6 ​ലൈറ്റ് ​മൈക്രോ ​സൈറ്റ് ഔദ്യോഗിക വെബ്​സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ ഈ ഫോണിന്റെ ചില ഫീച്ചറുകൾ സ്ഥിരീകരിച്ചിരിക്കുന്നു.

2 / 7
  7,000mAh ബാറ്ററി സഹിതമാണ് വൺപ്ലസ് N6 ​ലൈറ്റ് എത്തുകയെന്ന് വെബ്​സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്.  ബാറ്ററി ശേഷിക്കൊപ്പം ഡിസ്‌പ്ലേ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് വൺപ്ലസ് N6 ​ലൈറ്റ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് സ്‌ക്രീനാണ് N6 ​ലൈറ്റിൽ ഉള്ളത്.

3 / 7
 സ്ക്രീനിൽ ഈർപ്പമോ വെള്ളത്തുള്ളികളോ എണ്ണമയമോ പറ്റിയാൽ പോലും കൃത്യമായി ടച്ച് ഇൻപുട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന "അ‌ക്വാ ടച്ച് " ടെക്നോളജി ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഈട് ഉറപ്പാക്കാൻ MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനോടെയാണ് ഈ ഫോൺ എത്തുക. ഒട്ടനവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഇതിൽ ഉണ്ടാകും.

4 / 7
 ലോഞ്ചിന് മുന്നോടിയായി പ്രധാനമായും വൺപ്ലസ് N6 ​ലൈറ്റിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് ആണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഈ ഫോൺ ഉപയോഗിക്കാനാകുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു. 26.8 മണിക്കൂർ വരെ വീഡിയോ പ്ലേ ബാക്ക്, 29.9 മണിക്കൂർ വരെ ഗൂഗിൾ മാപ്പ് നാവിഗേഷൻ, 49.7 മണിക്കൂർ വരെ വോയ്സ് കോളുകൾ എന്നിവ ഇതിലെ ബാറ്ററി പിന്തുണയ്ക്കും.

5 / 7
 മറ്റ് ഡി​വൈസുകൾ ചാർജ് ചെയ്യാൻ കഴിയുന്ന 'വയർഡ് റിവേഴ്സ് ചാർജിംഗ്' ഫീച്ചറും ഈ ബജറ്റ് വൺപ്ലസ് ഫോൺ വാഗ്ദാനം ചെയ്യും. 1,600 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററിയുടെ യഥാർത്ഥ ശേഷിയുടെ 80%-ത്തിലധികം നിലനിർത്താൻ ഈ മോഡലിന് കഴിയുമെന്ന് വൺപ്ലസ് ഉറപ്പുനൽകുന്നു. സാധാരണ ഉപയോഗത്തിൽ ഇത് ഏകദേശം ആറ് വർഷത്തോളം വരും.

6 / 7
 7,000mAh ബാറ്ററി ഉണ്ടായിരുന്നിട്ടും, 8.95mm കനവും ഏകദേശം 215 ഗ്രാം ഭാരവും ആണ് ഈ ഫോണിനുള്ളത് എന്നതും കമ്പനി എടുത്തുപറയുന്നുണ്ട്. മിഡ്​നൈറ്റ് ​ഹൈപ്പ്, നിയോ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് എത്തുക. പ്രോസസർ, ക്യാമറ ഉൾപ്പെടെയുള്ള ഇതിലെ മറ്റ് ഫീച്ചറുകൾ വരുംദിവസങ്ങളിൽ അ‌റിയാനായേക്കും. ലോഞ്ചിന് ശേഷം വൺപ്ലസ് വെബ്​സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.

7 / 7
Follow Us