AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴ വരുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ്‌

Kerala Weather Update: കേരളത്തില്‍ ബുധനാഴ്ച രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്ന് എല്ലാ ജില്ലകളിലും നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴ പ്രതീക്ഷിക്കാം.

Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴ വരുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 16 Sep 2026 | 02:21 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (സെപ്തംബര്‍ 17) രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴ പ്രതീക്ഷിക്കാം. സെപ്തംബര്‍ 18-ന് ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. സെപ്തംബര്‍ 19-ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും, 20-ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്:

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്തംബര്‍ 18, 19 തീയതികളില്‍ മണിക്കൂറില്‍ 40-50 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read: Kerala Weather Update: മഴ മഴയോ…ദേ വീണ്ടും മഴയെത്തി; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്, ഇന്നത്തെ കാലാവസ്ഥ

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണം കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുത്
  • ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെങ്കില്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തുടരുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം അരുത്‌
  • ഇടിമിന്നലുള്ളപ്പോള്‍ ടെലഫോണ്‍ ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല
  • മേഘാവൃതമായ അന്തരീക്ഷമുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളിലും, ടെറസിലും നില്‍ക്കരുത്‌
  • അതുപോലെ, ഇടിമിന്നലുള്ളപ്പോള്‍ മരച്ചുവട്ടിലും നില്‍ക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്‌
  • മിന്നലുള്ളപ്പോള്‍ വാഹനത്തിനകത്ത്‌ തുടരുക. കൈകാലുകള്‍ പുറത്തിടരുത്. ഇടിമിന്നല്‍ സമയത്ത് സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക
  • മഴക്കാറ് കാണുമ്പോള്‍, ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ മുറ്റത്തേക്കോ, ടെറസിലേക്കോ പോകരുത്‌
  • കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കാന്‍ ശ്രദ്ധിക്കണം
  • ഇടിമിന്നല്‍ സമയത്ത് കുളിക്കരുത്. അതുപോലെ, ഇത്തരം സമയങ്ങളില്‍ ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കരുത്. ജലാശയത്തില്‍ ഇറങ്ങാനും പാടില്ല

English Summary

The India Meteorological Department has issued a yellow alert for several Kerala districts over the next five days. Pathanamthitta, Idukki, Ernakulam, Malappuram, Kozhikode, and Kottayam are expected to receive heavy rainfall. Thunderstorms and rain are predicted across isolated areas from September 16 to 18. Strong wind gusts reaching up to 50 km/h are also likely on September 18 and 19.

Follow Us