AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7000mAh ബാറ്ററിയുള്ള, റെനോ സീരീസിലെ ‘ബജറ്റ്’ ഫോൺ! ഓപ്പോ റെനോ 16C 5ജിക്ക് ഇനി പുതിയ വില

Oppo Reno 16C 5G New Price September 2026: ഓപ്പോയുടെ നിലവിലെ റെനോ 16 സീരീസിലെ 'ബജറ്റ്' 5ജി ഫോൺ ആണ് റെനോ 16C, അ‌തായത് ഈ സീരീസിലെ ഫോണുകളിൽ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമായിട്ടുള്ള മോഡൽ 16C ആണ്. എന്നാൽ സ്മാർട്ട്ഫോൺ വില വർധനയുടെ ഭാഗമായി ഓപ്പോ ഇപ്പോൾ ഈ ഫോണിന്റെ വില വർധിപ്പിച്ചിരിക്കുന്നു.

7000mAh ബാറ്ററിയുള്ള, റെനോ സീരീസിലെ ‘ബജറ്റ്’ ഫോൺ! ഓപ്പോ റെനോ 16C 5ജിക്ക് ഇനി പുതിയ വില
Oppo Reno 16c 5g New Price Discounts, AvailabilityImage Credit source: oppo
Prasanth Kumar
Prasanth Kumar | Published: 23 Sep 2026 | 11:06 AM

ഓപ്പോ ഈ വർഷം ഫെബ്രുവരിയിൽ റെനോ സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ​ഓപ്പോ റെനോ 16C 5ജി (OPPO Reno 16c). റെനോ 16 മോഡലിന് ഒപ്പമായിരുന്നു ഇത് എത്തിയത്. ഓപ്പോയുടെ നിലവിലെ റെനോ 16 സീരീസിലെ ‘ബജറ്റ്’ 5ജി ഫോൺ ആണ് റെനോ 16C, അ‌തായത് ഈ സീരീസിലെ ഫോണുകളിൽ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമായിട്ടുള്ള മോഡൽ 16C ആണ്. എന്നാൽ സ്മാർട്ട്ഫോൺ വില വർധനയുടെ ഭാഗമായി ഓപ്പോ ഇപ്പോൾ ഈ ഫോണിന്റെ വില വർധിപ്പിച്ചിരിക്കുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ റെനോ 16c 5ജിയുടെ 8GB + 128GB വേരിയന്റിന് 46,999 രൂപയും, 8GB + 256GB വേരിയന്റിന് 49,999 രൂപയും, 12GB + 256GB വേരിയന്റിന് 55,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ഓപ്പോ വെബ്​സൈറ്റിൽ ഇവ യഥാക്രമം 52999 രൂപ, 57999 രൂപ, 62999 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Also Raed: 200MP ക്യാമറ രണ്ടെണ്ണം, 50MP ഫ്രണ്ട് ക്യാമറ, 8000mAh ബാറ്ററി; ഓപ്പോ ​ഫൈൻഡ് X10 ലോഞ്ച് ചെയ്തു

വിലയിൽ മാത്രമല്ല, ഇതിന്റെ ബാങ്ക് ഡിസ്കൗണ്ടിലും മാറ്റമുണ്ട്. വില ഉയർത്തിയെങ്കിലും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വിവോ സ്റ്റോറിൽ ഈ മോഡലിന് ലഭ്യമാണ്. അ‌തിനാൽ വേരിയന്റുകൾക്ക് യഥാക്രമം 5299 രൂപ, 5799 രൂപ, 6299 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 47700 രൂപ വിലയിൽ വാങ്ങാം.

സ്മാർട്ട്ഫോൺ വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ ഡീൽ ലാഭകരമാണ്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെയുള്ള പർച്ചേസ് ലോഞ്ച് വിലയെ അ‌പേക്ഷിച്ച് വളരെ ചെലവേറിയതുമാണ്. ട്വിലൈറ്റ് വയലറ്റ്, സ്റ്റെല്ലാർ പർപ്പിൾ, സ്റ്റാറി വൈറ്റ് കളർ ഓപ്ഷനുകളിൽ ആണ് ഈ ഓപ്പോ ഫോൺ ലഭ്യമായിട്ടുള്ളത്.

ഓപ്പോ റെനോ 16 5ജി വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാവുന്ന ഒരു മോഡൽ ആണ് റെനോ 16C 5ജി. റെനോ 16 മോഡലിലെ ചില ഫീച്ചറുകൾ ഈ 16C മോഡൽ വാഗ്ദാനം ചെയ്യുന്നുമുണ്ട്. പ്രോസസർ ആണ് ഇരുമോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് റെനോ 16C ഫോണിന്റെ കരുത്ത്.

80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി ഈ ഫോണിലുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മറ്റൊരു ആകർഷണം. ​ഇതിൽ 1/2.0″ SC32HS സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 1/4″ GC08A8 സെൻസറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1/3.13″ സാംസങ് S5KKN1 സെൻസറുള്ള 50MP 3.5x ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 1/2.88″ GC50F6 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

6.57-ഇഞ്ച് (2372 × 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഉള്ള FHD+ AMOLED സ്ക്രീൻ, മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+ IP69+IP69K റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The Oppo Reno 16C 5G is a smartphone that Oppo launched in India this February, alongside the Reno 16 model. Oppo has now increased the price of the Reno 16C 5G, which features a 7000mAh battery with 80W SUPERVOOC fast charging. Currently, the variants are listed on the Oppo website at prices of Rs. 52,999, Rs. 57,999, and Rs. 62,999, respectively.

Follow Us