openAI and reddit: ഓപ്പൺ എഐയുമായി ഒന്നിച്ച് റെഡിറ്റ്; ഓഹരി മൂല്യത്തിൽ 12 ശതമാനം വർധനവ്

ഓപ്പൺ എഐയുമായി കരാറിലെത്തിയതോടെ റെഡിറ്റിൻ്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻ്റർഫെയ്സ് (എപിഐ) ഓപ്പൺ എഐ ഉൽപന്നങ്ങൾക്ക് ഉപയോഗിക്കാനാവും.

openAI and reddit: ഓപ്പൺ എഐയുമായി ഒന്നിച്ച് റെഡിറ്റ്; ഓഹരി മൂല്യത്തിൽ 12 ശതമാനം വർധനവ്
Published: 

19 May 2024 15:39 PM

ഓപ്പൺ എഐയുമായി ഒന്നിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡിറ്റ്. ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയിൽ റെഡിറ്റിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് രണ്ടു സ്ഥാപനങ്ങളും തമ്മിൽ ധാരണയിലായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഓപ്പൺ എഐയുമായി ധാരണയായതിന് പിന്നാലെ റെഡിറ്റിൻ്റെ ഓഹരി മൂല്യത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 12 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പരസ്യവിതരണത്തിന് പുറമെ കൂടുതൽ വരുമാന സ്രോതസ് കണ്ടെത്തുകയാണ് ഇതുവഴി റെഡിറ്റിൻ്റെ ലക്ഷ്യം. നേരത്തെ ഗൂഗിളിൻ്റെ എഐ മോഡലുകളുടെ പരിശീലനത്തിനായി ഡാറ്റ നൽകാൻ റെഡിറ്റും ആൽഫബെറ്റും ധാരണയുണ്ടാക്കിയിരുന്നു.

ഓപ്പൺ എഐയുമായി കരാറിലെത്തിയതോടെ റെഡിറ്റിൻ്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻ്റർഫെയ്സ് (എപിഐ) ഓപ്പൺ എഐ ഉൽപന്നങ്ങൾക്ക് ഉപയോഗിക്കാനാവുമെന്നാണ് റിപ്പോർട്ട്. പരസ്യ വിതരണത്തിലും ഓപ്പൺ എഐ റെഡിറ്റിൻ്റെ പങ്കാളിയാവുമെന്നാണ് റിപ്പോർട്ട്.

ഈ മാസം ആദ്യമായി റെഡിറ്റിൻ്റെ വരുമാനത്തിൽ വലിയ വർധനവും ലാഭവും രേഖപ്പെടുത്തുകയും ചെയ്തു. ഗൂഗിളുമായുള്ള കരാറിൻ്റെ ഫലമായാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പൺ എഐയുമായും കരാറായിരിക്കുന്നത് ഇതിൻ്റെ ചുവടുപിടിച്ചാണ്.

പരസ്യ വരുമാനത്തിന് പുറമെ റെഡിറ്റിലെ ഡാറ്റ, എഐ മോഡലുകളുടെ പരിശീലനത്തിനായി നൽകുന്നതും ഒരു സുപ്രധാന വരുമാന സ്രോതസ്സായാണ് നിക്ഷേപകർ കാണുന്നത്.

ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് ജിപിടി 4 ഒ കഴിഞ്ഞ ദിവസം ഓപ്പൺ എഐ പുറത്തിറക്കിയിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യയുടെ മികച്ച പ്രകടനമുള്ളതും മുൻ പതിപ്പുകളെക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നതും മനുഷ്യനെപ്പോലെയുള്ളതുമായ പുതിയ പതിപ്പാണ് ഓപ്പൺ എഐ പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് എല്ലാം ഇത് സൗജന്യമായി ലഭിക്കും.

അതിനിടെ ഓപ്പൺ എഐയിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ച് സഹസ്ഥാപകനും മുഖ്യ ശാസ്ത്രജ്ഞനുമായ ഇല്യ സുത്‌സ്കേവർ ഈയിടെ പുറത്തുവന്നിരുന്നു. അത്ഭുതകരമായ പാതയിലൂടെയല്ല കമ്പനി സഞ്ചരിക്കുന്നതെന്നു പറഞ്ഞ ഇല്യ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി.

ഇല്യയ്ക്കു പകരം ജാകബ് പഷോകിയെ അടുത്ത മുഖ്യ ശാസ്ത്രജ്ഞനായി നിയമിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനപ്പെട്ട പല പ്രൊജക്റ്റുകളും ജാകബ് നയിച്ചിട്ടുണ്ടെന്നും എജിഐ എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള തങ്ങളുടെ ദൗത്യത്തിനു ജാകബ് നേതൃത്വം നൽകുമെന്ന ആത്മവിശ്വാസമുണ്ടെന്നും സാം പറഞ്ഞു.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ