പവർ ഷോ തന്നെ! 8400mAh ബാറ്ററി, 185Hz ഡിസ്പ്ലേ, കരുത്തൻ പ്രോസസർ; റെഡ്മാജിക് 12 പ്രോ പ്ലസ് ലോഞ്ച് ചെയ്തു

REDMAGIC 12 Pro Plus launched: റെഡ്മാജിക് സ്മാർട്ട്ഫോൺ നിരയിലേക്ക് റെഡ്മാജിക് 12 പ്രോ പ്ലസ് മോഡൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 6.85 ഇഞ്ച് 1.5K 185Hz OLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 പ്രോസസർ, എയർ + ലിക്വിഡ് കൂളിംഗ്, 8400mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉണ്ട്.

പവർ ഷോ തന്നെ! 8400mAh ബാറ്ററി, 185Hz ഡിസ്പ്ലേ, കരുത്തൻ പ്രോസസർ; റെഡ്മാജിക് 12 പ്രോ പ്ലസ് ലോഞ്ച് ചെയ്തു

Redmagic 12 Pro Plus Launched

Published: 

15 Oct 2026 | 05:24 PM

റെഡ്മാജിക് സ്മാർട്ട്ഫോൺ നിരയിലേക്ക് റെഡ്മാജിക് 12 പ്രോ പ്ലസ് മോഡൽ (REDMAGIC 12 Pro+) ചൈനയിൽ ഔദ്യോഗികമായി ​ ലോഞ്ച് ചെയ്തു. ശക്തമായ ഫീച്ചറുകൾ അ‌ടങ്ങുന്ന സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കപ്പെടുമ്പോൾ അ‌വയിലെ ഫീച്ചറുകൾ ആ ഫോണിന്റെ ഒരു ശക്തിപ്രകടനം ആകാറുണ്ട്. അ‌തുപോലെ റെഡ്മാജിക് 12 പ്രോ പ്ലസ് ലോഞ്ച് ഒരു പവർ ഷോ തന്നെയാണ്, കാരണം 6.85 ഇഞ്ച് 1.5K 185Hz OLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 പ്രോസസർ, എയർ + ലിക്വിഡ് കൂളിംഗ്, 8400mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഇതിൽ അ‌ണിനിരക്കുന്നു. ഈ കരുത്തൻ ഫോണിനൊപ്പം, 24GB റാം+ 1TB സ്റ്റോറേജ് എന്ന വമ്പൻ കോംബിനേഷനിൽ റെഡ്മാജിക് 12 പ്രോ പ്ലസ് ഗോൾഡൻ സാഗാ ലിമിറ്റഡ് എഡിഷനും (REGMAGIC 12 PRO+ GOLDEN SAGA) ലോഞ്ച് ചെയ്തിട്ടുണ്ട്.

റെഡ്മാജിക്കിന്റെ സ്ഥിരം ‘മെക്ക’ (mecha) സ്റ്റൈൽ ഡിസൈനും ട്രാൻസ്പരന്റ് ബാക്ക് പാനലും പുതിയ മോഡലിലും നിലനിർത്തിയിരിക്കുന്നു. റിയർ പാനലിൽ ഡ്യുവൽ-റിംഗ് വാട്ടർ കൂളിംഗ് സംവിധാനവും അതിനു നടുവിലായി RGB ലൈറ്റ് റിംഗും കാണാം. ‘ഡ്യൂട്ടീരിയം ട്രാൻസ്‌പരന്റ് നൈറ്റ്’, ‘ഡ്യൂട്ടീരിയം ട്രാൻസ്‌പരന്റ് സിൽവർ വിംഗ്’, ‘ഡ്യൂട്ടീരിയം ട്രാൻസ്‌പരന്റ് ഐസ് ബ്ലൂ’ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത്.

Also Raed: സാധാരണക്കാർക്കായി ​ചെലവ് ചുരുക്കി ഒരു 5G ഫോൺ; ഐടെൽ സിറ്റി 300 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

6.85 ഇഞ്ച് (2688×1216 പിക്സലുകൾ) 1.5K OLED BOE X10 ഡിസ്‌പ്ലേ; 185Hz റിഫ്രഷ് റേറ്റ്, 960Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമറ്റ്, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, DC ഡിമ്മിംഗ്, 2592Hz PWM ഡിമ്മിംഗ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് എക്സ്ട്രീം ജെൻ 6 2nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. അ‌ഡ്രിനോ 850 ജിപിയു, റെഡ് കോർ R5 കോ പ്രോസസർ എന്നിവ ഇതോടൊപ്പം എത്തുന്നു. കൂടാതെ, 12GB / 16GB LPDDR5T റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയുമുണ്ട്.

50MP മെയിൻ ക്യാമറ (1/1.55″ സെൻസർ, f/1.88 അപ്പേർച്ചറും OIS), 50MP 120-ഡിഗ്രി അൾട്രാ-വൈഡ് ലെൻസ് ( f/2.2 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഡിസ്‌പ്ലേയ്ക്ക് താഴെയായി 16MP OmniVision ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള റെഡ്മാജിക് ഒഎസ് 12-ൽ ആണ് പ്രവർത്തനം.

3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 1115E സ്പീക്കറുകൾ, മൂന്ന് മൈക്കുകൾ, IPX8 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) 5G NSA/SA, ഡ്യുവൽ 4G VoLTE, 8400mAh ബാറ്ററി, 120W ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

റെഡ്മാജിക് 12 പ്രോ പ്ലസിന്റെ 12GB+256GB വേരിയന്റിന് 6999 യുവാൻ (ഏകദേശം 99,395 രൂപ), 16GB+512GB വേരിയന്റിന് 7999 യുവാൻ (ഏകദേശം 1,13,595 രൂപ), 16GB+1TB വേരിയന്റിന് 8999 യുവാൻ (ഏകദേശം 1,27,795 രൂപ) എന്നിങ്ങനെയാണ് വില. ഇതിന്റെ ലിമിറ്റഡ് എഡിഷൻ പിന്നീട് ആണ് വിൽപ്പന ആരംഭിക്കുക.

English Summary

The RedMagic 12 Pro Plus model has been officially launched as part of the RedMagic smartphone lineup. It features a 6.85-inch 1.5K 185Hz OLED display, a Snapdragon 8 Elite Extreme Gen 6 processor, an air-and-liquid cooling system, and an 8400mAh battery.

Loading...
Unable to load recommendations.
Follow Us
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?