AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

200MP ക്യാമറയുള്ള ഒന്നാന്തരം മുതലിന് 17000 രൂപ ബാങ്ക് ഡിസ്കൗണ്ട്! ഫെസ്റ്റിവൽ സെയിൽ തൂക്കിയ ഓപ്പോ ഡീൽ

Oppo Find X9 Ultra Amazon Great Indian Festival Sale discount: ഓപ്പോ ​ഫൈൻഡ് X9 അ‌ൾട്രയ്ക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 17000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടും. ഈ വർഷം മേയിൽ ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. പുതിയ ഓപ്പോ ​ഫൈൻഡ് x10 പ്രോ മാക്സ് അ‌ടങ്ങുന്ന ഓപ്പോ ​ഫൈൻഡ് x10 സീരീസ് ഈ മാസം 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കെയാണ് ഫൈൻഡ് X9 അ‌ൾട്ര വമ്പൻ വിലക്കുറവിൽ ആമസോണിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.

200MP ക്യാമറയുള്ള ഒന്നാന്തരം മുതലിന് 17000 രൂപ ബാങ്ക് ഡിസ്കൗണ്ട്! ഫെസ്റ്റിവൽ സെയിൽ തൂക്കിയ ഓപ്പോ ഡീൽ
Oppo Find X9 Ultra Amazon Great Indian Festival Sale DiscountImage Credit source: OPPO
Prasanth Kumar
Prasanth Kumar | Published: 14 Oct 2026 | 07:33 PM

ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഓപ്പോയുടെ ഏറ്റവും മികച്ച പ്രീമിയം മോഡലുകളിൽ ഒന്നായ ഓപ്പോ ​ഫൈൻഡ് X9 അ‌ൾട്രയ്ക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 17000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടും. ഈ വർഷം മേയിൽ ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. പുതിയ ഓപ്പോ ​ഫൈൻഡ് x10 പ്രോ മാക്സ് അ‌ടങ്ങുന്ന ഓപ്പോ ​ഫൈൻഡ് x10 സീരീസ് ഈ മാസം 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കെയാണ് ഫൈൻഡ് X9 അ‌ൾട്ര വമ്പൻ വിലക്കുറവിൽ ആമസോണിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

​ഈ വർഷം മേയിൽ ലോഞ്ച് ചെയ്യുമ്പോൾ ഓപ്പോ ​ഫൈൻഡ് x9 അ‌ൾട്ര 12GB + 512GB മോഡലിന് 1,69,999 രൂപയായിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പല സ്മാർട്ട്ഫോണുകൾക്കും ലോഞ്ചിന് ശേഷം വലിയ തോതിൽ വില വർധിച്ചു. എന്നാലിവിടെ ലോഞ്ച് വിലയിൽ തന്നെ ​ഫൈൻഡ് x9 അ‌ൾട്ര ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്.

Also Raed: ട്രിപ്പിൾ 200MP ക്യാമറയുമായിട്ടാണ് വരവ്! ഓപ്പോ ​ഫൈൻഡ് X10 സീരീസ് ഒക്ടോബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ലോഞ്ച് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 17000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിരിക്കുന്നതിനാൽ ഈ ​ഫൈൻഡ് x9 അ‌ൾട്ര ഇപ്പോൾ 152999 രൂപ വിലയിൽ സ്വന്തമാക്കാം. ഒരു മികച്ച പ്രീമിയം സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ക്യാമറ ഫോണായി മാറിയതോ എന്ന് അ‌തിശയിക്കാവുന്ന വിധത്തിൽ, ഹാസൽബ്ലാഡ് പിന്തുണയുള്ള രണ്ട് 200MP ക്യാമറ അ‌ടങ്ങുന്ന ശക്തമായ റിയർ ക്യാമറ സജ്ജീകരണം ഈ ഓപ്പോ ഫോണിലുണ്ട്.

പ്രധാന ഫീച്ചറുകൾ

6.82 ഇഞ്ച് (3168 × 1440 പിക്സൽ) ക്വാഡ് HD+ 144Hz LTPO AMOLED ഡിസ്‌പ്ലേ, PWM ഡിമ്മിംഗ്, ഡോൾബി വിഷൻ, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm പ്രോസസർ ആണ് ഈ പ്രീമിയം ഫോണിന്റെ കരുത്ത്. അ‌ഡ്രിനോ 840 ജിപിയുവും ഇതോടൊപ്പം എത്തുന്നു.

200MP മെയിൻ ക്യാമറ (സോണി ലിറ്റിയ-901 സെൻസർ, OIS, 10-bit HDR, f/1.5 അപ്പേർച്ചർ), 50MP 120° അൾട്രാ-വൈഡ് ക്യാമറ (1/1.95″ Sony LYT-600 സെൻസർ, ƒ/2.0 അപ്പേർച്ചർ), 200MP 3X ടെലിഫോട്ടോ ക്യാമറ (OmniVision OV52A സെൻസർ, f/2.2 അപ്പേർച്ചർ), 50MP സാംസങ് JNL 10x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (OIS, f/3.5 അപ്പേർച്ചർ, 120X വരെ ഡിജിറ്റൽ സൂം, 8K 30fps/4K 120fps വീഡിയോ റെക്കോർഡിംഗ്), 3.2MP മോണോക്രോം സെൻസർ (f/2.4 അപ്പേർച്ചർ) എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി സാംസങ് JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് പ്രവർത്തനം. 12GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+ IP69 റേറ്റിങ്, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, 7050mAh ബാറ്ററി, 100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The Oppo Find X9 Ultra is available with a bank discount of Rs 17,000 during the Amazon Great Indian Festival sale. This smartphone was originally launched in India by Oppo in May of this year. The Find X9 Ultra is now available on Amazon at a significantly reduced price, just as the Oppo Find X10 series, which includes the new Oppo Find X10 Pro Max is set to launch in India on the 22nd of this month.

Follow Us