AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വമ്പൻ സ്ക്രീനുള്ള 5G ഫോൺ; റെഡ്മി 17c 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Redmi 17C 5G launched in India: റെഡ്മി 17C 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 20,999 രൂപയും 6GB + 128GB വേരിയന്റിന് 22,999 രൂപയും ആണ് വില. ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. ഒക്ടോബർ 7 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

വമ്പൻ സ്ക്രീനുള്ള 5G ഫോൺ; റെഡ്മി 17c 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Redmi 17c 5g Launched In IndiaImage Credit source: xiaomi
Prasanth Kumar
Prasanth Kumar | Published: 01 Oct 2026 | 04:51 PM

റെഡ്മി 17C 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6.9 ഇഞ്ച് HD+ സ്‌ക്രീൻ സഹിതമാണ് ഈ 5ജി ഫോൺ എത്തിയിരിക്കുന്നത്. ട്രിപ്പിൾ TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. 6GB വരെ റാമിന് പുറമേ 6GB വരെ വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. എന്നാൽ ചിപ് ക്ഷാമം മൂലമുള്ള വില വർധന കാരണം ഫോൺ വില കൂടുതൽ ഉയരുന്നത് പിടിച്ചുനിർത്താൻ അ‌ടിസ്ഥാന ​റാം ശേഷി ഇതിൽ 4GB ആണ് നൽകിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

6.9 ഇഞ്ച് (1600 x 720 പിക്സൽ) HD+ ഡിസ്‌പ്ലേ ആണ് റെഡ്മി 17C 5ജിയിൽ ഉള്ളത്. ഇത് 20:9 ആസ്പെക്റ്റ് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 660 നിറ്റ്സ് (സാധാരണ) / 810 നിറ്റ്സ് HBM ബ്രൈറ്റ്‌നസ്, DC ഡിമ്മിംഗ്, TÜV Rheinland ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) & ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ സഹിതം എത്തിയിരിക്കുന്നു.

Also Raed: 13999 രൂപയ്ക്ക് വാങ്ങാവുന്ന, 6300mAh ബാറ്ററിയുള്ള 5G ഫോൺ; BBD ഡീൽ വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട്

ഒക്ടാ-കോർ മീഡിയടെക് ​ഡൈമൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz, 6x Cortex-A55 @ 2GHz) ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. ആം മാലി G57 MC2 GPU, 4GB/6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്) അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി നോച്ചിനുള്ളിൽ 8MP ഫ്രണ്ട് ക്യാമറയും (f/2.0) ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3-ൽ ആണ് ഈ റെഡ്മി ഫോൺ പ്രവർത്തിക്കുന്നത്. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP64 റേറ്റിംഗ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), Dual 4G VoLTE, USB Type-C പോർട്ട് എന്നിവയും ഇതിലുണ്ട്.

6000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 171.56×79.47×7.99mm വലിപ്പവും 211 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. കോഫി ബ്രൂ (ബ്രൗൺ നിറത്തിലുള്ള വീഗൻ ലെതർ ഫിനിഷോടെ), പർപ്പിൾ ഡോൺ, ഡാർക്ക് നൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.

വിലയും ലഭ്യതയും

റെഡ്മി 17C 5ജി 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 20,999 രൂപയും 6GB + 128GB വേരിയന്റിന് 22,999 രൂപയും ആണ് വില. ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. ഒക്ടോബർ 7 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

English Summary

The Redmi 17C 5G has been launched in India. The base variant (4GB + 128GB) is priced at Rs. 20,999, while the 6GB + 128GB variant costs Rs 22,999. It is available for purchase via Xiaomi’s official website, Amazon, Xiaomi retail outlets, and other offline stores. Sales will begin on October 7.

Follow Us