AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മദ്യപിക്കാൻ പണം കൊടുത്തില്ല, തിരുവനന്തപുരത്ത് മകൻ അമ്മയെ കൊന്നു

മദ്യപിക്കാൻ പണം കൊടുക്കാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. തിരുവനന്തപുരം അതിർത്തി പ്രദേശമായ തിങ്കൾ ചന്തയിലാണ് കെട്ടിക്കുന്ന സംഭവം ഉണ്ടായത്. തിങ്കൾചന്തയ്ക്ക് അടുത്തുള്ള മെക്കാ മണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല ( 67) യാണ് കൊല്ലപ്പെട്ടത്. കൃത്യവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ സിബി ( 37) പോലീസ് പിടിയിലായി.

മദ്യപിക്കാൻ പണം കൊടുത്തില്ല, തിരുവനന്തപുരത്ത് മകൻ അമ്മയെ കൊന്നു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Published: 01 Oct 2026 | 03:41 PM

തിരുവനന്തപുരം: മദ്യപിക്കാൻ പണം കൊടുക്കാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. തിരുവനന്തപുരം അതിർത്തി പ്രദേശമായ തിങ്കൾ ചന്തയിലാണ് കെട്ടിക്കുന്ന സംഭവം ഉണ്ടായത്. തിങ്കൾചന്തയ്ക്ക് അടുത്തുള്ള മെക്കാ മണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല ( 67) യാണ് കൊല്ലപ്പെട്ടത്. കൃത്യവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ സിബി ( 37) പോലീസ് പിടിയിലായി.ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയോടൊപ്പമായിരുന്നു താമസിച്ച് വന്നത്. താമസ സ്ഥലത്താണ് തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം അറിഞ്ഞ് എത്തിയ ഇർണിയൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയെ സിബി കൊലപ്പെടുത്തിയതാണ് എന്ന് വ്യക്തമായി. തുടർന്നാണ് സിബിഐ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതിനായി അമ്മയോട് പണം ചോദിച്ചാൽ തരില്ല എന്നും സഹോദരി പണം ചോദിച്ചാൽ മാത്രമേ നൽകുകയുള്ളൂ എന്നും ഇക്കാരണത്താലാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നും പ്രതി പോലീസിന് മൊഴി നൽകിയതായാണ് വിവരം. സംഭവ ദിവസം സിബിയും തങ്കലീലയുമായി പണത്തെ ചൊല്ലി വാക്കേറ്റവും തർക്കവും ഉണ്ടായതായി അറിയുന്നു.

Follow Us