Navratri 2026: തിന്മയ്ക്കുമേൽ നന്മയെ സ്ഥാപിച്ച ശക്തിസ്വരൂപിണിയായ ദുർഗ്ഗാ ദേവി! നവരാത്രിക്ക് പിന്നിലെ കഥ അറിയാം
Navratri 2026 Story:ഈ വർഷത്തെ വിജയദശമി അഥവാ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബർ 11 ഞായറാഴ്ചയാണ്. ഒക്ടോബർ 19 തിങ്കളാഴ്ചയാണ് ദുർഗാഷ്ടമി അഥവാ മഹാനവമി. വിജയദശമി അഥവാ ദസറ വരുന്നത് ഒക്ടോബർ 20 ചൊവ്വാഴ്ചയും.മഹിഷാസുരന്റെ ശല്യം സഹിക്കാൻ സാധിക്കാതെ ദേവന്മാർ ത്രിമൂർത്തികളുടെ സഹായം തേടി.ദേവന്മാരുടെ കൂട്ടായ തേജസിൽ നിന്നും ശക്തിയിൽ നിന്നുമാണ് സർവ്വശക്തനായ ആദിപരാശക്തി രൂപം കൊണ്ടത്. തുടർന്ന് ദേവിയും മഹിഷാസുരനും തമ്മിൽ ഒൻപത് രാവുകൾ നീണ്ടു നിന്ന ഭീകരമായ യുദ്ധം......
ഹിന്ദുമത വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. ദുർഗ്ഗാദേവിയെ ആരാധിക്കുന്നതിനുള്ള പ്രധാനപ്പെട്ട ദിനങ്ങൾ ആണിത്. 9 രാത്രികളും 10 പകലുമായി നീണ്ടുനിൽക്കുന്ന ഈ ഉത്സവകാലത്ത് ആദിപരാശക്തിയായ ദുർഗ്ഗാദേവിയുടെ വിവിധ ഭാവങ്ങളെയാണ് ആരാധിക്കുന്നത്.
ഈ വർഷത്തെ വിജയദശമി അഥവാ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബർ 11 ഞായറാഴ്ചയാണ്. ഒക്ടോബർ 19 തിങ്കളാഴ്ചയാണ് ദുർഗാഷ്ടമി അഥവാ മഹാനവമി. വിജയദശമി അഥവാ ദസറ വരുന്നത് ഒക്ടോബർ 20 ചൊവ്വാഴ്ചയും.നവരാത്രി ആഘോഷങ്ങൾക്ക് പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അവയിൽ പ്രധാനപ്പെട്ടത് മഹിഷാസുര വധവും ദേവിയുടെ വിജയവും ആണ്. ആ കഥ ഇങ്ങനെ….
പുരുഷനോ മൃഗത്തിനോ ദേവന്മാർക്കോ തന്നെ വധിക്കാൻ സാധിക്കില്ല…
അസുര രാജാവായ രംഭന്റെ പുത്രനായ മഹിഷാസുരൻ കഠിനമായ തപസ്സിലൂടെ ബ്രഹ്മാവിൽ നിന്നും ഒരു വരം കരസ്ഥമാക്കി. ഈ ഭൂമിയിലുള്ള ഒരു പുരുഷനോ മൃഗത്തിനോ ദേവന്മാർക്കോ തന്നെ വധിക്കാൻ സാധിക്കില്ലെന്നും താൻ മരിക്കുകയാണെങ്കിൽ അതൊരു സ്ത്രീയുടെ കൈകളിലൂടെ മാത്രമായിരിക്കും എന്നായിരുന്നു മഹിഷാസുരൻ നേടിയ വരം. മഹിഷാസുരൻ ഒരു അഹങ്കാരത്തിൽ നിന്നുമാണ് അങ്ങനെ ഒരു വരം നേടിയത്, ഒരിക്കലും ഒരു സ്ത്രീക്കും തന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന ചിന്ത.
ALSO READ:നവരാത്രി വ്രതം ആരംഭിക്കുന്നത് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, പൂജാ രീതി എന്നിവ അറിയാം
ആ വരം നേടിയതോടെ ദേവലോകവും ഭൂവാസികളും ഒരുപോലെ ഭയപ്പെടുന്ന ക്രൂരനായ ഒരു ഭരണാധികാരിയായി മഹിഷാസുരൻ മാറി. ഒടുവിൽ മഹിഷാസുരന്റെ ശല്യം സഹിക്കാൻ സാധിക്കാതെ ദേവന്മാർ ത്രിമൂർത്തികളുടെ സഹായം തേടി.ദേവന്മാരുടെ കൂട്ടായ തേജസിൽ നിന്നും ശക്തിയിൽ നിന്നുമാണ് സർവ്വശക്തനായ ആദിപരാശക്തി രൂപം കൊണ്ടത്. തുടർന്ന് ദേവിയും മഹിഷാസുരനും തമ്മിൽ ഒൻപത് രാവുകൾ നീണ്ടു നിന്ന ഭീകരമായ യുദ്ധം നടന്നു. തുടർന്ന് പത്താം നാൾ ദേവി അസുരനെ നിഷ്പ്രഭമാക്കി വധിച്ചു. തിന്മയ്ക്കുമേൽ നന്മ നേടിയ ഈ വിജയമാണ് നവരാത്രിയും പത്താം നാൾ വിജയദശമയുമായി നാം ആഘോഷിക്കുന്നത്.നവരാത്രിയിലെ ഒമ്പത് ദിവസങ്ങൾ ഒൻപത് വ്യത്യസ്ത ഭാവങ്ങളായ നവദുർഗമാരെയാണ് ആരാധിക്കുന്നത്.
ആ ഭാവങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂഷ്മാണ്ഡ, സ്കന്ദമാത, കാത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെയാണ്.കൂടാതെ ആദ്യത്തെ മൂന്ന് ദിവസങ്ങൾ ധൈര്യത്തിന്റെയും സംഹാരത്തിന്റെയും പ്രതീകമായ മഹാകാളിയായും അടുത്ത മൂന്ന് ദിവസങ്ങൾ ഐശ്വര്യ ധായിനിയായ മഹാലക്ഷ്മിയായും അവസാനത്തെ മൂന്നു ദിവസങ്ങൾ വിദ്യയുടെയും ജ്ഞാനത്തിന്റെയും ദേവിയായ മഹാസരസ്വതിയായും ദേവിയെ സങ്കൽപ്പിച്ചു പൂജിക്കുന്ന രീതികളും നിലനിൽക്കുന്നു.
അറിവില്ലായ്മയാകുന്ന അന്ധകാരത്തെയും തിന്മയുടെ പ്രവണതകളെയും ഇല്ലാതാക്കി മനസ്സിൽ ശുദ്ധി ഉണർത്തുന്നതിന് വേണ്ടിയാണ് നവരാത്രി പ്രധാനമായും അനുഷ്ഠിക്കുന്നത്. നവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയിലെ തിന്മയെ ഇല്ലാതാക്കി നന്മയെ വളർത്തിയെടുക്കാൻ സാധിക്കും എന്നും വിശ്വസിക്കപ്പെടുന്നു.
ENGLISH SUMMARY
Navaratri is one of the most significant festivals in the Hindu faith; these are the primary days dedicated to the worship of Goddess Durga. This year, the festival begins on Sunday, October 11. Durgashtami (or Mahanavami) falls on Monday, October 19. There are two main legends associated with the Navaratri celebrations, the most prominent being the slaying of Mahishasura and the victory of the Goddess.