AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പാകിസ്താനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ; സ്വർണത്തിലേക്ക് ഒരു ജയം ദൂരം മാത്രം

India reaches Asian Games hockey final after defeating Pakistan: പാക്സിതാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ​ഫൈനലിൽ ഇടം ഉറപ്പിച്ചു. ജയത്തോടെ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലിലേക്ക് ഒരു പടി കൂടി അടുത്തു. അ‌ത്യന്ത്യം വാശിയേറിയ മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് ഇന്ത്യൻ വിജയം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയേക്കും എന്ന് ഏറെക്കുറെ പ്രതീക്ഷിച്ച ഘട്ടത്തിൽ, ഇന്ത്യൻ താരം അ‌ഭിഷേകിന്റെ മിന്നൽ പിണർ ഷോട്ട് ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

പാകിസ്താനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ; സ്വർണത്തിലേക്ക് ഒരു ജയം ദൂരം മാത്രം
India Reaches Asian Games Hockey Final After Defeating PakistanImage Credit source: Hockey India twitter
Prasanth Kumar
Prasanth Kumar | Updated On: 01 Oct 2026 | 03:34 PM

ആവേശകരമായ സെമി ​ഫൈനൽ മത്സരത്തിൽ പാക്സിതാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ​ഫൈനലിൽ ഇടം ഉറപ്പിച്ചു. ജയത്തോടെ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലിലേക്ക് ഒരു പടി കൂടി അടുത്തു. അ‌ത്യന്ത്യം വാശിയേറിയ മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് ഇന്ത്യൻ വിജയം. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ നായകൻ ഹർമൻപ്രീത് സിംഗ് പെനാൽറ്റി കോർണറിലൂടെ ഇന്ത്യയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ചു. പത്ത് മിനിറ്റിനുള്ളിൽ ഹർമൻപ്രീത് രണ്ടാം ഗോളും നേടി ഇന്ത്യയുടെ മേൽക്കോയ്മ ഉറപ്പിച്ചു. രണ്ടാം ക്വാർട്ടറിൽ സുഖ്ജീത് സിംഗിലൂടെ ഇന്ത്യ ലീഡ് 3-0 ആയി ഉയർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ പൂർണ്ണ ആധിപത്യം ഇന്ത്യയ്ക്കായിരുന്നു.

എന്നാൽ, രണ്ടാം പകുതിയിൽ പാകിസ്താൻ അ‌തിശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അബു മഹ്മൂദ്, ഷാഹിദ് ഹന്നാൻ, വഹീദ് റാണ എന്നിവരിലൂടെ തുടർച്ചയായി മൂന്ന് ഗോളുകൾ നേടി 3-3 എന്ന നിലയിലേക്ക് പാക് ടീം മത്സരം സമനിലയിലാക്കി. എന്നാൽ അ‌വസാന നിമിഷം അ‌ഭിഷേക് ഇന്ത്യയുടെ രക്ഷകനായി.

Also Raed: 124 റൺസിൻ്റെ ആധികാരിക ജയം, 10 ഓവർ തികക്കാതെ ശ്രീലങ്ക

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയേക്കും എന്ന് ഏറെക്കുറെ പ്രതീക്ഷിച്ച ഘട്ടത്തിലാണ്, ഇന്ത്യൻ താരം അ‌ഭിഷേകിന്റെ മിന്നൽ പിണർ ഷോട്ട് പിറക്കുന്നത്. അ‌വസാന നിമിഷത്തിൽ അഭിഷേക് നടത്തിയ ഈ കിടിലൻ പെർഫോമൻസിലൂടെ പാകിസ്താൻ തോൽവിയിലേക്കും ഇന്ത്യ ​ഫൈനലിലേക്കും കടന്നു. പാകിസ്ഥാൻ പ്രതിരോധ താരത്തിന്റെ ശരീരത്തിൽ തട്ടിയാണ് പന്ത് വലയിൽ കയറിയത്.

English Summary

India secured a spot in the Asian Games men’s hockey final by defeating Pakistan. With this victory, India moved one step closer to the gold medal. India won the fiercely contested match with a score of 4-3. Just when it seemed the game might head to a penalty shootout, a lightning-fast shot from Indian player Abhishek propelled the team to victory.

Follow Us