ചാർജർ ഇല്ലെങ്കിലെന്താ, ഇടയ്ക്കിടെ വില മാറ്റുന്നില്ലേ! സാംസങ് ഗാലക്സി A36, A56 5G ഫോണുകൾക്ക് ഇനി പുതിയ വില
Samsung Galaxy A36, A56 5G prices hiked: ലോഞ്ചിന് ശേഷം പല തവണ വില കൂട്ടപ്പെട്ട സാംസങ് ഗാലക്സി മോഡലുകളാണ് എ36, എ56 എന്നിവ. ഇപ്പോൾ ഇവയുടെ വില വീണ്ടും വർധിപ്പിച്ചിരിക്കുന്നു. ഗാലക്സി എ36 5ജി, ഗാലക്സി എ56 5ജി എന്നിവ കഴിഞ്ഞ വർഷം ഒന്നിച്ചാണ് സാംസങ് ലോഞ്ച് ചെയ്തത്. സാംസങ് ഗാലക്സി എ36 5ജി 8GB+ 128GB അടിസ്ഥാന വേരിയന്റിന് 32,999 രൂപയായിരുന്നു ലോഞ്ച് വില.
സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളിൽ ഭൂരിഭാഗവും ചാർജർ ഇല്ലാതെയാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഐഫോണും ചാർജർ ഇല്ലാതെയാണ് എത്തുന്നത് എന്ന് പറയാമെങ്കിലും അത് വേറേ കാര്യം. നിരവധി ആൻഡ്രോയിഡ് ഫോണുകൾ ലഭ്യമായ ഇന്ത്യൻ വിപണിയിൽ സാംസങ്ങിന്റെ ബജറ്റ് ഫോണുകൾ പോലും ചാർജർ ഇല്ലാതെ എത്തുന്നു എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും അധിക ബാധ്യത തന്നെയാണ്. എന്നാൽ കൂടെ ചാർജർ ഇല്ലെങ്കിലും സാംസങ് കൂടെക്കൂടെ തങ്ങളുടെ രണ്ട് മോഡലുകളുടെ വില ഉയർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ട്. ഗാലക്സി എ സീരീസിൽ അഅവതരിപ്പിക്കപ്പെട്ട ഗാലക്സി എ36 5ജി, ഗാലക്സി എ56 5ജി എന്നിവയുടെ കാര്യമാണ് പറഞ്ഞുവന്നത്. ഈ രണ്ട് മോഡലുകൾക്കും ഇന്ത്യയിൽ വീണ്ടും വില കൂട്ടി.
ലോഞ്ചിന് ശേഷം പല തവണ വില കൂട്ടപ്പെട്ട സാംസങ് ഗാലക്സി മോഡലുകളാണ് എ36, എ56 എന്നിവ. ഇപ്പോൾ ഇവയുടെ വില വീണ്ടും വർധിപ്പിച്ചിരിക്കുന്നു. ഗാലക്സി എ36 5ജി, ഗാലക്സി എ56 5ജി എന്നിവ കഴിഞ്ഞ വർഷം ഒന്നിച്ചാണ് സാംസങ് ലോഞ്ച് ചെയ്തത്.
Also Raed: ഈ ഷാർക്ക് 5G ആണ്! യൂണിസോക് കരുത്തിൽ ലാവ ഷാർക്ക് 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
സാംസങ് ഗാലക്സി എ36 5ജി 8GB+ 128GB അടിസ്ഥാന വേരിയന്റിന് 32,999 രൂപയും 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും ആയിരുന്നു വില. ഈ വർഷം ഫെബ്രുവരിയിൽ എ36, എ56 മോഡലുകളുടെ വില സാംസങ് വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോൾ വില വീണ്ടും വർധിപ്പിക്കപ്പെട്ടു.
നിലവിൽ സാംസങ് ഔദ്യോഗിക വെബ്സൈറ്റിൽ എ36 5ജിയുടെ 8GB + 128GB യുടെ വില 36,999 രൂപയാണ്, 8GB + 256GB വേരിയന്റിന്റെ വില 40,999 രൂപയായി ഉയർന്നു, കൂടാതെ 12GB + 256GB മോഡലിന് ഇപ്പോൾ 46,499 രൂപയാണ് വില.
ഗാലക്സി എ56 മോഡലിനും വില കൂടിയിട്ടുണ്ട്. ഗാലക്‌സി A56 ന്റെ വിലയിൽ ഏറ്റവുമൊടുവിൽ 2,000 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 8GB + 128GB മോഡലിന് ഇപ്പോൾ 44,999 രൂപയും 8GB + 256GB വേരിയന്റിന് 48,999 രൂപയും, 12GB + 256GB വേരിയന്റിന് 54,499 രൂപയുമാണ് പുതിയ വില.
ഇതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ഇവ 2025ൽ ലോഞ്ച് ചെയ്ത മോഡലുകളാണ് എന്നതാണ്. ഇവയുടെ പിൻഗാമിയായി പുതിയ എ37, എ57 മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. പുതിയ മോഡലുകൾ പഴയ മോഡലുകളെക്കാൾ കൂടിയ വിലയിലാണ് എത്തിയത്. അതിനാൽ താരതമ്യേന കുറഞ്ഞ വില കണക്കിലെടുത്ത് പലരും മുൻ മോഡൽ തെരഞ്ഞെടുക്കുന്നു. ഇത് വില വർധിപ്പിക്കാൻ ഒരു കാരണമായി മാറിയിട്ടുണ്ടാകാം.
English Summary
The Galaxy A36 5G and Galaxy A56 5G smartphones, which were launched in the Galaxy A series, have been priced again in India. Samsung launched the Galaxy A36 5G and Galaxy A56 5G together last year. The A36 5G 8GB+ 128GB base variant was launched at Rs 32,999. Now, it is priced at Rs 36,999.