AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

13999 രൂപയ്ക്ക് വാങ്ങാവുന്ന, 6300mAh ബാറ്ററിയുള്ള 5G ഫോൺ; BBD ഡീൽ വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട്

Poco C85x 5G Flipkart Big Billion Days Sale 2026 deal: ഒക്ടോബർ 8 മുതൽ തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡീലുകൾ ലഭ്യമായിത്തുടങ്ങും, ഈ ഓഫർ സെയിലിന് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് വിവിധ സ്മാർട്ട്ഫോൺ മോഡലുകളുടെ ഡിസ്കൗണ്ട് ഡീലുകൾ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോക്കോ C85x 5ജിയുടെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡീലും ഫ്ലിപ്പ്കാർട്ട് ടീസറിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

13999 രൂപയ്ക്ക് വാങ്ങാവുന്ന, 6300mAh ബാറ്ററിയുള്ള 5G ഫോൺ; BBD ഡീൽ വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട്
Poco C85x 5g Flipkart Big Billion Days Sale 2026 DealImage Credit source: Flipkart
Prasanth Kumar
Prasanth Kumar | Updated On: 01 Oct 2026 | 12:16 AM

പോക്കോ ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി ഫോൺ ആണ് പോക്കോ C85x 5ജി (POCO C85x 5G). ഒക്ടോബർ 8ന് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് (BBD) സെയിൽ ആരംഭിക്കുകയാണ്. അ‌തിന് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് ഈ ഓഫർ സെയിലിലെ ഡിസ്കൗണ്ട് ഡീലുകൾ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോക്കോ C85x 5ജിയുടെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡീലും ഫ്ലിപ്പ്കാർട്ട് ടീസറിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ സാധിക്കുന്ന ഈ ഡീൽ ഇവിടെ പരിചയപ്പെടാം.

സ്മാർട്ട്ഫോണുകൾക്ക് പല ഘട്ടങ്ങളിലായി വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ പല ഫോണുകളും ഇപ്പോൾ ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിലാണ് വാങ്ങാൻ ലഭ്യമായിട്ടുള്ളത്. മുൻപ് 8000 രൂപ വിലയിൽ എത്തിയിരുന്ന 4ജി ഫോണുകൾ ഇപ്പോൾ ലോഞ്ച് ചെയ്യുന്നത് 15000 രൂപയോട് അ‌ടുത്ത വിലയിലാണ്. 10000 രൂപ ബജറ്റിൽ എത്തിയിരുന്ന പല 5ജി മോഡലുകളുടെയും വില 20000 രൂപയുടെ അ‌ടുത്തായി.

Also Raed: തങ്കമാന ഡീൽ! ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 മോട്ടറോള സിഗ്നേച്ചർ ഡിസ്കൗണ്ട് വെളിപ്പെടുത്തി

സ്മാർട്ട്ഫോൺ വില വർധന സൃഷ്ടിച്ച ഈ പ്രതിസന്ധികൾക്കിടയിൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിൽ പരിഗണിക്കാവുന്ന ഒരു ഓപ്ഷനായാണ് ഫ്ലിപ്പ്കാർട്ട് പോക്കോ C85x 5G ഡീൽ മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവിൽ പോക്കോ C85x 5ജിയുടെ 4GB റാം + 64GB സ്റ്റോറേജ് അ‌ടിസ്ഥാന വേരിയന്റിന് 14999 രൂപയാണ് വില. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 13999 രൂപ വിലയിൽ വാങ്ങാനാകും എന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന് വില ഇതിലും കുറവായിരുന്നു. എന്നാൽ പല ഘട്ടങ്ങളിലായി വില വർധന മൂലം വില 14999 രൂപയിലെത്തി നിൽക്കുന്നതാണ്.

പ്രധാന ഫീച്ചറുകൾ

15W ഫാസ്റ്റ് ചാർജിങ്, 7.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നിവയ്ക്കുള്ള പിന്തുണയോടെ 6300mAh ബാറ്ററിയോടെയാണ് ഈ പോക്കോ 5ജി ഫോൺ അ‌വതരിപ്പിക്കപ്പെട്ടത്. ഒക്ട കോർ യൂണിസോക്ക് T8300 6nm പ്രോസസർ (2x കോർടെക്സ്-A78 @ 2.2GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർOS -ൽ ആണ് പ്രവർത്തനം.

32MP പ്രൈമറി ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അ‌പ്പേർച്ചർ) പോക്കോ C85x 5ജിയിൽ ഉണ്ട്. 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ഗോൾഡ്, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഈ ബജറ്റ് 5ജി ഫോൺ ലഭ്യമായിട്ടുള്ളത്.

English Summary

Ahead of the Big Billion Days 2026 sale, Flipkart has started revealing discount deals on various smartphone models. As part of this, the Big Billion Days offer for the Poco C85x 5G has also been announced. This 5G phone, which features a 6300mAh battery, will be available for purchase at Rs. 13,999 during the Flipkart sale.

Follow Us